ഈ സിനിമ റിലീസ് ചെയ്ത ദിവസം..
ഞാന്‍: ടാ ഫയര്മാന് പോയാലോ ?
കൂട്ടുകാരന് :ഊള പടമായിരിക്കും. ട്രൈയിലറൊക്കെ കണ്ടില്ലേ ,പിന്നെ ആ തേജാഭായിയുടെ പടമല്ലേ ! പൊട്ടും ഉറപ്പാ .
എനിക്കും ഒരു പക്ഷെ പ്രേഷകരില്‍ ആര്‍ക്കും തന്നെ ഈ ഫില്മില് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു .സത്യത്തില്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ അങ്ങനെയൊരു ഹൈപ്പ് ഉണ്ടാക്കിയില്ല എന്ന് പറയേണ്ടി വരും .അത് എന്തായാലും സിനിമയ്ക്ക് വളരെയധികം ഗുണം
ചെയ്തിട്ടുണ്ട് .
പണ്ട് ദൃശ്യം റിലീസ് ചെയ്തപ്പോഴും ഇതായിരുന്നു അവസ്ഥ .എല്ലാവരും ധൂം 3 പ്രതീക്ഷിചിരുന്നപ്പോള് ഒരു ദിവസം മുന്‍പേ യാതൊരു അവകാശവാദങ്ങളും ഉന്നയിക്കാതെ ദൃശ്യം ഇറക്കി പ്രേഷകരെ ത്രിപ്തിപ്പെടുത്തിയ ജീത്തു ജോസഫിന്റെ പാത പിന്തുടര്ന്ന് ദീപു കരുണാകരനും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ..
മലയാള സിനിമയില്‍ ഇതുവരെ പറയാത്ത ഒരു പ്രമേയത്തെ മികച്ച കയ്യടക്കത്തോട് കൂടി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സ്ഥിരം ക്ലീശേ സീനുകള്‍ ഉണ്ടായിരുനിട്ടും സിനിമ എവിടെയും ബോറടിപ്പിക്കുന്നില്ലഎന്നത് സംവിധായകന്റെ വിജയമാണ് .
രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഏറ്റവും വല്യ മുതല്‍ക്കൂട്ടുകളില്‍ ഒന്നാണ് .അഭിനേതാക്കളെ കുറിച്ച് പറയുകയാണെങ്കില്‍ , സിനിമയിലുടനീളം
വിജയ് എന്ന ഫയര്‍മാനായി മമ്മൂട്ടി നിറഞ്ഞാടുകയാണ് .കൂടെ കട്ടക്ക് പിടിച്ചു നില്ക്കാന് ഉണ്ണി മുകുന്ദന് ശ്രേമിക്കുന്നുണ്ട് .കുറച്ചു സീനുകളെ ഉള്ളൂവെങ്കിലും സിദ്ധിക്കും സലിം കുമാറും മികവുറ്റ പ്രകടനമാണ് കാഴച്ചവെച്ചിരിക്കുന്നത് .
ചുരുക്കി പറഞ്ഞാല്‍, ഒട്ടും പ്രതീക്ഷിക്കാതെ പോയാല്‍ ഫയര്മാന് മികച്ചൊരു ചലച്ചിത്രാനുഭവമാകും ,തീര്‍ച്ച .
ഈ സിനിമ മുന്നോട്ട് വെക്കുന്ന രണ്ടു ഗുണപാടങ്ങള്‍
1.ട്രൈയിലറിലൊന്നും ഒരു കാര്യവുമില്ല .
2.എത്ര വേഗം തോല്ക്കാമൊ അത്രയും വേഗം തോല്‍ക്കുക കാരണം മികച്ച വിജയങ്ങള്‍ എന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും തോറ്റവര്ക്കുളളതാണ്