ട്വിസ്റ്റും സസ്‌പെന്‍സും ഇല്ലാതെ ലൈഫ് ഓഫ് ജോസൂട്ടി

388

life-josutty
മൈ ബോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിന്റെ ഇപ്പോഴത്തെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫും ജനപ്രിയനായകന്‍ ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. തനി നാട്ടിന്‍പുറത്തുകാരനായ ജോസൂട്ടിയുടെ ജീവിതമാണ് പേര് സൂചിപ്പിക്കുന്നത് പോലെതന്നെ സിനിമയുടെ ഇതിവൃത്തം. ദിലീപ് ജോസൂട്ടിയായി വേഷമിടുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടി, ജ്യോതി കൃഷ്ണ, ആക്‌സ ഭട്ട്, സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഖദ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് വര്‍മയുടേതാണ് കഥയും തിരക്കഥയും. ഇറോസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്. സെപ്റ്റംബര്‍ 18ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

ലൈഫ് ഓഫ് ജോസൂട്ടിയുടെ ട്രെയിലര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക