ആദ്യം തന്നെ ഈ ധീരമായ പരിശ്രമത്തിനു ലിജോ ജോസ് പെല്ലിശേരിക്കും ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായ എല്ലാവര്‍ക്കും ഒരു ബിഗ് സെല്യൂട്ട്.

ചിത്രത്തില്‍ എന്തുണ്ടാവുമെന്ന വ്യക്തമായ ധാരണയോടെ തന്നെയാണു ഞാന്‍ പടം കാണാന്‍ പോയത്, ഓപണിങ്ങ് സീനും, സണ്ണിയുടെ itnro സീനുമൊക്കെ കണ്ട് രോമാഞ്ചം വരെ വന്ന് പോയിരുന്നു, ചിത്രം ആ ഒരു ഒഴുക്കില്‍ തന്നെ പോയിരുന്നെങ്കില്‍ ഒരുപക്ഷെ ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളില്‍ ഒന്നാവുമായിരുന്നു ഡബിള്‍ ബാരല്‍.എന്നാല്‍, പിന്നീടങോട്ട് ആദ്യ ഉണ്ടായിരുന്ന ആ പിക്കപ്പ് ചിത്രത്തിനു നഷ്ടമായി.

പിന്നെ എപ്പോഴൊക്കെയോ അത് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിനു ആദ്യം തോന്നിച്ച ആ ഞെട്ടലോ അമ്പരപ്പോ ഒന്നും പിന്നീട് തിരിച്ച് വന്നില്ല.എടുത്ത് പറയേണ്ട രണ്ട് കാര്യങ്ങള്‍ പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും അഭിനന്ദ് രാമാനുജത്തിന്റെ ഛായാഗ്രഹണവുമാണു, രണ്ടും ഈ കൊച്ച് മലയാള സിനിമയെ ഇടക്കൊക്കെ ഇത് ഹോളീവുഡ് പടമോ എന്ന് തോന്നിപ്പിക്കുന്നു, ടീ ക്യാപ്റ്റന്‍ ലിജോ ഹാസ്യ രംഗങ്ങള്‍ കുറച്ച് കൂടെ നിലവാരമുള്ളവ ആക്കിയിരുന്നെങ്കില്‍(മുഴുവനും നിലവാരമില്ലാത്തവ ആണെന്നല്ല, ചിലയിടത്തൊക്കെ ഉള്ളറിഞ്ഞ് ചിരിച്ചിട്ടുമുണ്ട്)ഒരു പക്കാ ഹോളിവുഡ് ലെവല്‍ പടം ആയേനെ. ഇന്ദ്രജിത്തിനെക്കൊണ്ട് ഇതൊക്കെ അനായാസം സാധ്യമാവുമെന്ന് ഉറപ്പായിരുന്നു, എന്നാല്‍ അക്ഷരാര്‍തഥതതില്‍ പ്രിത്വി ഞെട്ടിച്ചു കളഞ്ഞു, ഹാസ്യം പൃത്വിക്ക് കീറാമുട്ടിയാണെന്ന് പറഞ്ഞവര്‍ ഇതൊന്ന് കാണണം.

ആര്യയുടെ കഥാപാത്രം എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍ പോലെയായി, ആ പ്രണയമൊന്നും അത്രക്കങ്ങോട്ട് ഏറ്റില്ല, ചെമ്പന്‍ തകര്‍ത്തു.സണ്ണി വെയിന്‍ ഒരക്ഷരം മിണ്ടാതെ അവിടിവിടെ വെടിയൊക്കെ വച്ച് പോയി, ആസിഫിന്റെയും പേളിയുടെയും കഥാപാത്രങ്ങള്‍ എവിടെയോ കണ്ട് മറന്ന പോലെ.പലപ്പോഴും ഷൂട്ടൗട്ടുകളും അതിനോടനുബന്ധിച്ച് അവതരിപ്പിച്ച ഹാസ്യ ശ്രമങ്ങളും ഒത്ത് പോയില്ല.ക്ലൈമാക്‌സിലെ ഷൂട്ടൗട്ടും പ്രതീക്ഷിച്ച പോലെ ഗംഭീരം ആയില്ല, അവിടിവിടെയായി എന്തൊക്കെയോ പൊട്ടി, അത്ര തന്നെ.

ഒരു വീടിയോ ഗെയിം കളിക്കുന്നത് പോലെ അവതരിപ്പിച്ച ഫയിറ്റ് സീന്‍ മാരകം.
ഒരുപാട് കുറവുകള്‍ ഉണ്ടെങ്കിലും, ഒരു പരീക്ഷണം എന്ന രീതിയിലും, ചേഞ്ച് എവിടെ, ചേഞ്ച് എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക് ഒരുത്തരമായും ഈ ചിത്രം മേല്‍ പറഞ്ഞ ചേഞ്ച് സ്‌നേഹികള്‍ എറ്റെടുക്കണം എന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു………..

 

(റിവ്യൂ നന്ദി: അഭിരാം)

Advertisements