ഡബിള്‍ ബാരല്‍ : സിനിമാപ്രേമികള്‍ കണ്ടിരിക്കേണ്ട ഒരു പരീക്ഷണചിത്രം

0
422

db1
ലിജോ ജോസ് പെല്ലിശേരിക്ക് നന്ദി

  • ക്ലൈമാക്‌സ് ഫൈറ്റില്‍ ഡോണ്‍ ചെയ്യുന്ന ട്വിസ്റ്റ് പാന്‍ജോയ്ക്കും വിന്‍സിക്കും കൊടുത്ത്, ആദ്യം മുതല്‍ എല്ലാം അവര്‍ ആസൂത്രണം ചെയ്തതാനെന്ന് കാണിക്കാന്‍ 5 മിനിറ്റ് ഫാസ്റ്റ് ഫ്‌ലാഷ്ബാക്കും നല്‍കി, ആദ്യം മുതല്‍ മണ്ടന്മാരായി അവര്‍ അഭിനയിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തി, അവരുടെ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു എല്ലാം എന്ന് പറഞ്ഞ് ക്ലീഷേ ആക്കാതിരുന്നതിന്‍ (അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ തിയേറ്ററുകളില്‍ ആളുകള്‍ ഇടിച്ചു കയറിയേനേ എന്നത് മറ്റൊരു വശം!)
  • ക്ലൈമാക്‌സിന് മുന്നേ മജ്‌നുവും ഡീസലും, പാന്‍ജോയും വിന്‍സിയും കണ്ടുമുട്ടി അവസാന ഫൈറ്റില്‍ ഇവര്‍ നാലുപേരും ചേര്‍ന്ന് ബാക്കി എല്ലാവരെയും വെടിവെച്ചുകൊന്ന് പണവുമായി രക്ഷപെടുന്നതായി കാണിക്കാതിരുന്നതിന്
  • സിനിമയില്‍ അഭിനയിച്ച നടന്മാരുടെ താരമൂല്യവും ഹീറോയിക്ക് സാധ്യതകളും ഉപയോഗിച്ച്, ഏതായാലും കാശ് മുടക്കുകയല്ലേ, എന്നാല്‍ ഒരു മുഴുനീള സീരിയസ് ആക്ഷന്‍ പടം എടുത്ത് പ്രേക്ഷകനെ സന്തോഷിപ്പിച്ചേക്കാം എന്ന് ചിന്തിക്കാതിരുന്നതിന്.

 

മുന്‍ധാരണകള്‍ ഇല്ലാതെ വേണം ഈ ചിത്രം കാണുവാന്‍. ഇതിന് മുന്‍പ് കേട്ട ഒരുപാട് റിവ്യൂകളില്‍ പ്രധാനമായും പറഞ്ഞ പ്രശ്‌നം കഥാസന്ദര്‍ഭങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ല എന്നതായിരുന്നു. പടത്തിനു ഒരു ആക്ഷന്‍ മൂവി പോലെ വേഗത ഇല്ലെന്ന് സമ്മതിക്കുന്നു. എന്നാല്‍, ആ ഇഴച്ചില്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണ്. കാരണം, വേഗത കൂടിയാല്‍ സ്‌ക്രീനില്‍ കാണിക്കുന്ന പല സൂചകങ്ങളും നമ്മള്‍ കണ്ടില്ല എന്ന് വരും. അത് മനസിലാക്കി അല്‍പ്പം ക്ഷമ കാണിച്ചാല്‍ എല്ലാ സീനുകളും പരസ്പരബന്ധം ഉള്ളവയാണെന്ന് മനസിലാക്കുക എളുപ്പമാണ്.

 

ചുരുക്കത്തില്‍, തിയേറ്ററില്‍ പോയിത്തന്നെ കാണ്ടേണ്ട ഒരു മനോഹരമായ പരീക്ഷണചിത്രമാണ് ഡബിള്‍ ബാരല്‍. നിര്‍ഭാഗ്യവശാല്‍, കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ‘അന്ന് തിയേറ്ററില്‍ ഓടേണ്ട പടമായിരുന്നു ഡബിള്‍ ബാരല്‍’ എന്ന് കേള്‍ക്കുവാനാണ് ഈ നല്ല സിനിമയുടെയും യോഗം.

വാല്‍ക്കഷ്ണം: ‘ആളുകള്‍ പ്രതീക്ഷിക്കുന്നത് ചെയ്യുന്നിടത്താണ് സിനിമ എന്ന കലാരൂപം മരിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആഗ്രഹിക്കുന്നത് കൊടുക്കുക, പ്രതീക്ഷിക്കുന്നത് നല്‍കുക അതിനൊരു മറുതലമുണ്ട്. ആളുകള്‍ പ്രതീക്ഷിക്കുന്നതല്ല പ്രതീക്ഷിക്കാത്തത് കൊടുക്കുന്നവനാണ് ഒരു നല്ല സംവിധായകന്‍’ :ലിജോ ജോസ് പെല്ലിശ്ശേരി