വര്‍ഷം 2006, പുതിയ ജോലി ഒക്കെ കിട്ടി ട്രെയിനിംഗ് ഇന് ഹരീഷിന്റെയും സെബിയുടെം ക്രിസിന്റെയും ഒപ്പം ഹൈദരാബാദില്‍ വന്നിറങ്ങിയ കാലം. അന്ന് ഞാന്‍ ഇത് പോലെ ഒന്നുമല്ല. ഒരു ജാതി ഗ്ലാമര്‍..വെളുത്ത് തുടുത്ത് ഏതാണ്ട് ഉണക്ക മുരിങ്ങ കരി ഓയിലില്‍ ഇട്ട മാതിരി. കണ്ടാല്‍ ഭയങ്കര ലുക്ക് ആണെന്ന് മാത്രമല്ല ഒടുക്കത്തെ ബുദ്ധി കൂടിയായിരുന്നു. പേര് സത്യം കമ്പ്യൂട്ടെര്‍സ് എന്നൊക്കെ ആയിരുന്നു എങ്കിലും ഒണ്‍ലി 8000 രുപീസ് ആയിരുന്നു മന്തിലി സാലറി. ഒന്നുമല്ലെങ്ങിലും കാലത്ത് തന്നെ ടൈ ഒക്കെ കെട്ടി ഇംഗ്ലീഷും സ്പീച്ചി ഒരു പണിയും ഇല്ലാതെ നിന്റെ കോഫി മഷീനില്‍ നിന്നും കോഫീയും കുടിച്ചു ഏമ്പക്കവും വിട്ടു ആസനത്തില്‍ ടൈല്‍ഉം ചുറ്റി ഇരുന്നിരുന്ന എനിക്ക് ഒരു മിനിമം ട്വന്റി തൌസന്ദ് ഡോളറ്‌സ് കൊടുക്കാമയിരുനില്ലേ സാലെ രാമളിങ്ങ രാജു. വെറുതെ അല്ലഡാ നീ ജയിലില്‍ കിടക്കുനത്. നിന്നെ പൂച്ച പിടിക്കും, നോക്കിക്കോ.

പൈസ തീരെ ഇല്ലായിരുന്നെങ്ങിലും ധൂര്‍ത്തിനു ഒരു കുറവും ഞാന്‍ വരുത്തിയില്ല. KFCല്‍ നിന്നെ കഴിക്കു. വാനില മില്‍ക്ക് ഷേക്ക് മാത്രമേ കുടിക്കു. ലൂയിസ് ഫില്ലിപ്ഇ ധരിക്കു. തൃശൂര്‍ കൊടുങ്ങല്ലോര്‍ ബസ്സില്‍ വെയ്യിലും കൊണ്ട് ഒടിഞ്ഞു തൂങ്ങി യാത്ര ച്യ്തിരുന്ന ഞാന്‍ 2 മിനിറ്റ് വെയ്യില്‍ കൊണ്ടാല്‍ ‘ഹൂ …ദിസ് ഈസ് ഡാം ഹോട്ട് ഓവര്‍ ഹിയര്‍ ..’ എന്ന് വരെ പറയാന്‍ പഠിച്ച കാലം.

ട്രെയിനിങ്ങിന്റെ ആദ്യത്തെ ദിവസങ്ങളില്‍ കാര്യമായ പരിപാടികള്‍ ഒന്നും ഇല്ലായിരുന്നു. ആയതിനാല്‍ ഞങ്ങള്‍ നാല്‍വര്‍ സംഗം, അടുത്തുള്ള ഒരു അടിപൊളി ആന്ധ്ര ഹോട്ടലില്‍ നിന്ന് ശാപാട് അടിക്കാന്‍ പോയി. അകെ മൊത്തം ഭയങ്കര തിരക്ക്. എവ്‌ടെയും ഇരിക്കാന്‍ സ്ഥലമില്ല. ഞങ്ങള്‍ക്ക് ആണെങ്ങില്‍ 4 പേര്‍ക്ക് ഇരിക്കാനുള്ള സ്ഥലം വേണം താനും. അവസാനം ഒരു ടേബിള്‍ ഒപ്പിച്ചു കിട്ടി. മൂന്നു ചെയര്‍ കാലി. ഒരു ചെയറില്‍ ഒരു പാവം ആസാമി (ആസാമി എന്ന് വച്ചാല്‍ ആസ്സാം, മേഘാലയ, മിസോറം, ചൈന , ജപ്പാന്‍ ഈ സ്ഥലങ്ങളില്‍ ഏതോ ഒന്നില്‍ പെട്ട ഒരാള്‍ എന്ന് അര്‍ത്ഥം..) കഴിച്ചു കഴിയാറായി. ഞാനും ഹരീഷും ക്രിസും ഇരുന്നു. മണ്ടന്‍ സെബി അസാമിയുടെ അടുത്ത് നില്പായി.

സംഭവം അങ്ങൊരു ഒരു ജവാന്‍ ആണ്. കയ്യില്‍ ഒരു ഊക്കന്‍ ഗണ്‍ ഉണ്ട്. അതും ചാരി വച്ച് മൂപര് നല്ല പുട്ടടി.

‘സെബി, ഈ പഹയന്‍ കഴിച്ചു കഴിയാറായി. നീ ഒന്ന് വെയിറ്റ് ചെയ്യൂ’ എന്ന് ഞാന്‍ പറഞ്ഞു നിര്‍ത്തിയില്ല ദേ അങ്ങൊരു ചോറ് വിളമ്പുന്ന വെയിറ്റര്‍ വിളിച്ചു ഒരു പറ ചോറ് പിന്നേം കമിഴ്ത്തി.

ഓള്‍റെഡി വിശപ്പ്, ഇങ്ങോര് ആണെങ്ങില്‍ നിര്‍ത്തുന്ന ലക്ഷണമില്ല.

നാട്ടുകാരുടെ അടി കിട്ടാത്ത കുറവാകാം എന്റെ നാക്കിനു ആവശ്യത്തിനും നീളം സ്വല്പം കൂടുതല്‍ ആയിരുന്നു.

‘ഹരീഷേ, വെറുതെ അല്ലേട ഈ മാവോയിസ്റ്റ് തീവ്രവാദത്തിലോട്ടു ഇറങ്ങിയത്, ഈ എരുമ അവിടത്തെ അരിഭക്ഷണം മൊത്തം തീര്‍ത്തു കാണും..’

ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞിട്ടും, ഇയാള്‍ പൊരിഞ്ഞ വെട്ടു..സാമ്പാര്‍ ഇടുന്നു…തൈര് കൂടുന്നു..രസം ഇടുന്നു..അച്ചാര്‍ നക്കുന്നു ..ഉരുള ഉരുട്ടി ബ്ലും ..

‘അളിയാ, ഈ നിലക്ക് പോയാല്‍ നമ്മള്‍ ഇന്ന് ഒരുമിച്ചു ഉണ്ണില്ല.. ഈ നത്തോലി മോറന്‍ ഈ ഹോടെലും തിന്നു, ആ തോക്ക് വെടിയുന്‌ടെം സമാസമം ചേര്‍ത്ത് കഴിച്ചിട്ടേ ഇവ്‌ടെന്ന് പോകൂ ..’

വിശപ്പും ദേഷ്യവും ഒരുമിച്ചു വന്നു ആസ്സില്‍ തീ കത്തി നിക്കുമ്പോള്‍ മനസ്സിനെ കോരി തരിപികുന്ന ഒരു കിളിനാദം കേട്ടു

‘ബായ്, ഗുലാബ് ജാമുന്‍ ഹേ ക്യാ???’

‘അതെന്താട നീ ഗുലാബ് ജമുനില്‍ ഒതുകിയത്.. ഞങ്ങള്‍ ഇവടെ 4 പേരെ വിഴുങ്ങി വെള്ളവും കുടിച് നീ ഇന്ന് പോയാല്‍ മതി..പണ്ടേ ചൈന ആസ്സാം വേണം അരുണാചല്‍ വേണം എന്ന് ചോദിച്ചപോ കൊടുത്തിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു….വെറുതെ അല്ല ശവപെട്ടി കുംഭകോണം നടന്നത്..ഇവനെ ഒക്കെ വച്ച് വിളമ്പി വച്ച് വിളമ്പി ആര്‍മി ഹെഡ്ക്വാര്‍ട്ടേര്‍സ് വരെ പണയതിലാ.’

ഇത്രേം ആയപ്പോ എനിക്ക് മടുത്തു.. തലയില്‍ കയ്യും വച്ച് ഞാന്‍ കുറച്ചു നേരം വിശപ്പും സഹിച്ചു കണ്ണും പൂട്ടി ഇരുപ്പായ്..

പെട്ടന്ന് ആരോ എന്റെ ചുമലില്‍ കൈ വച്ചു..തിരിഞ്ഞു നോക്കിയപ്പോ നമ്മടെ ആസാമി സാല കണ്‍ട്രി ഗൂസ്.. എന്താണാവോ എന്ന് ചോദിക്കാന്‍ നാക്ക് വളക്കുന്നതിനു മുന്നേ അയാള്‍ എന്നെ നോക്കി ചിരിച്ചു..

‘ഞാന്‍ കഴിച്ചു കഴിഞ്ഞു മോനെ, പോയിട്ട് വരട്ടെ..’

‘മ.. മ…മല..യാളി?’ എന്ന് ഞാന്‍ ചോദിച്ചു മുഴുമിക്കുന്നതിനു മുന്നേ അയാള്‍ എഴുനേറ്റു പോയിരുന്നു ..

വാല്‍കഷ്ണം : ഏതോ ഒരു മലയാളി ആസാമില്‍ ചായകട നടത്തിയതിന്റെ അനന്തരഫലം ആണ് ഞാന്‍ അനുഭവിച്ചത്. അയാള്‍ ഒന്ന് മനസ്സ് വച്ചിരുന്നെങ്ങില്‍ പാലായിലെ അയാളുടെ തറവാട്ടില്‍ ഡബിള്‍ ബാരേല്‍ ഗണ്ണിന്റെ മുകളില്‍ എന്റെ തലയോട്ടി തൂങ്ങിയേനെ.

You May Also Like

പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?

നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം…..?

ഇതാരോടും പറയരുത് പ്ലീസ്

പ്രേതപിശാചുക്കളില്‍ വിശ്വാസമില്ലാത്തവരായി ആരാണുള്ളത്?. നിങ്ങള്‍ വിശ്വസിക്കുന്നില്ലേ?. ആരുവിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ആവശ്യത്തിന് വിശ്വാസവും അത്യാവശ്യത്തിന് പേടിയും ഉണ്ട്. അതിന്റെ അഹങ്കാരമൊട്ടില്ലതാനും. വയനാട് ജില്ല, മാനന്തവാടി താലൂക്ക്, അഞ്ചുകുന്ന് വില്ലേജ്, അഞ്ചുകുന്ന് അംശം ദേശത്ത് താമസിക്കും ഞാന്‍ ക്റ്ഷി 22 സ്വസ്ഥം{പണ്ട്}, ഇപ്പോള്‍ പ്രവാസി 32{അസ്വസ്ഥം}…. തന്‍പോരിമ പറയുകയാണെന്ന് തോന്നരുത്. ചെറുപ്പം മുതലേ അച്ചടക്കത്തിലും അനുസരണയിലും ഞാനൊരു സംഭവം തന്നെയായിരുന്നു. വീട്ടുകാര്‍ക്ക് കണ്ണിലുണ്ണിയും അയല്‍ക്കാര്ക്ക് ഉണ്ണില്‍കണ്ണിയും ആയിരുന്നു ഞാന്‍. ഞാനെങ്ങാനും പരിസര പ്രദേശത്തുണ്ടെങ്കില്‍ കണ്ണിലെണ്ണയൊഴിച്ച് അവരെനിക്ക് കാവല്‍ നില്‍ക്കുമായിരുന്നു. അതാണ് കയ്യിലിരുപ്പ്, ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം…. അങ്ങിനെ നല്ലപരുവത്തില്‍ ഞാന്‍ വളര്‍ന്നു. വര്‍ഷങ്ങള്‍ പിന്നോട്ടും ഞാന്‍ മുന്നോട്ടും.

പൊറിഞ്ചേട്ടന്റെ ഒരു ഉപ്പന്‍ കഥ

അബുദബിയില്‍ നിന്ന് HLS-2000 എന്ന കപ്പല്‍ ഖത്തറിലെ അല്‍ഷഹീന്‍ എണ്ണപ്പാടം ലക്ഷ്യമാക്കി യാത്ര തുടങ്ങുന്നു! കപ്പലിന്റെ ക്രൂ മെസ്സില്‍ (Crew Mess) ഒരു ബൗളില്‍ മുക്കാല്‍ ഭാഗം ചോക്കളേറ്റ് ഐസ്‌ക്രീം നിറച്ച്, അതില്‍ എത്ര ഡൈജസ്റ്റിവ് ബിസ്‌കറ്റുകള്‍ കഷണിച്ച് ചേര്‍ക്കാമെന്ന പരീക്ഷണത്തിലായിരുന്നു, പൊറിഞ്ചേട്ടന്‍. തലേന്ന് മൂന്ന് ബിസ്‌കറ്റ് വരെ പീസ് പീസാക്കി കലര്‍ത്തി കഴിച്ചതാണു. സ്വന്തം പേരിലുള്ള ആ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ആണു, ചീഫ് എഞ്ചിനീയറുടെ പേജിംഗ്…

ഒരു മുസ്ലിയാരുടെ വിറളിത്തരങ്ങള്‍

മഹല്ല് ഖതീബായി ചാര്‍ജ് എടുത്ത അന്ന് തന്നെ ചേലതൂര്‍ അങ്ങാടിയില്‍ ഒരു വഅള് വെക്കണമെന്ന് ഹുസൈന്‍ മുസ്ലിയാര്‍ക്ക് അങ്ങേയറ്റത്തെ നിര്‍ബന്ധം, മഹല്ല് കമ്മിറ്റി കൂടി ആ പരിപാടി അങ്ങട്ട് ഉറപ്പിച്ചു.