Featured
ഡബ്സ്മാഷ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ വീഡിയോ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം!
പ്രശസ്തി നേടുന്നതിനൊപ്പം പ്രശ്നങ്ങള്‍ക്ക് സാദ്ധ്യതകള്‍ സൃഷ്ടിച്ച് ഡബ്സ്മാഷ്!
84 total views, 1 views today

ഡബ്സ്മാഷ് ഇന്ന് ഒരു ട്രെന്‍ഡ് ആയി മാറിക്കഴിഞ്ഞു. നമ്മുടെ അയാള്‍ സംസ്ഥാനമായ തമിഴ് നാട്ടിലാണ് ഈ കിടിലന്‍ ആപ്പ് ആദ്യം ശ്രദ്ധ നേടിത്തുടങ്ങിയത് എന്ന് പലര്‍ക്കും അറിയുകയില്ലായിരിക്കും. തമിഴ് സിനിമകളുടെ പ്രമോഷന് വേണ്ടി താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉപയോഗിച്ച് തുടങ്ങിയപ്പോളാണ്ഡബ്സ്മാഷ് ആദ്യ, ശ്രദ്ധ നേടുന്നത്. തമിഴില്‍ തുടങ്ങിവച്ച ഈ ട്രെന്‍ഡ് ബോളിവുഡ് ഏറ്റെടുത്തതോടുകൂടിഡബ്സ്മാഷ് നേടിയ പ്രശസ്തി വേറെ ഒരു ലെവല്‍ ആയി മാറി. ഏറ്റവും ഒടുവിലാണെങ്കില്‍ പോലും മലയാളത്തിന്റെ സ്വന്തം ലാലേട്ടനും അടുത്തിടെ ഒരുഡബ്സ്മാഷ് വീഡിയോ പുറത്തിറക്കുകയും അത് ഏറെ ഹിറ്റ് ആവുകയും ചെയ്തിരുന്നു.
ഡബ്സ്മാഷ് വീഡിയോകളില്‍ പുരുഷന്മാര്ക്കൊപ്പം തന്നെ സ്ത്രീകളും തുല്യപങ്കാളിത്തം എടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, പ്രശസ്തി നേടുന്ന ഏത് സംരംഭത്തെയും പോലെഡബ്സ്മാഷും ഇപ്പോള്‍ ഒരു പ്രതിസന്ധിയുടെ വക്കില്‍ എത്തിനില്‍ക്കുകയാണ്.
ഡബ്സ്മാഷ് വ്യാപകം ആയതോടുകൂടി എല്ലാവരും ഡബ്സ്മാഷ് വീഡിയോകള്‍ ഉണ്ടാക്കുകയും തങ്ങളുടെ ഫെയ്സ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിട്ടര്‍, യൂട്യൂബ് പേജുകളിലൂടെ അവ ഷെയര്‍ ചെയ്യുകയും ചെയ്യാന്‍ തുടങ്ങി. ഇത്തരം വീഡിയോകള്‍ ശേഖരിച്ച് ഒന്നിച്ചു ചേര്‍ക്കുന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പുകളും സജീവമാകാന്‍ തുടങ്ങിയതോടുകൂടി ആര്‍ക്കും ആരുടേയും ഡബ്സ്മാഷ് വീഡിയോ കാണാം എന്നായി.
പണ്ട് അശ്ലീല ചിത്രങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് പോലെ ഇന്ന് ഡബ്സ്മാഷ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്തു അവയിലെ ശബ്ദം മാറ്റി പകരം ലൈംഗിക ചുവയുള്ളതോ അസഭ്യവാക്കുകള്‍ നിറഞ്ഞതോ ആയ സംഭാഷണങ്ങള്‍ ചേര്‍ത്ത് ആളുകളെ അപകീര്‍ത്തിപ്പെടുത്താനും അതേപോലെ ബ്ലാക്ക് മെയില്‍ ചെയ്യുവാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ ഏതാനും ചില സംഭവങ്ങള്‍ നടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഈ വാര്‍ത്ത സത്യമാണോ അല്ലയോ എന്നത് തെളിയിക്കുക അല്ല ഇപ്പോഴത്തെ ലക്ഷ്യം. ഇങ്ങനെ ഒരു അപകടം ഇതില്‍ ഒളിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുകമാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.
ഇനിയും നിങ്ങള്‍ക്ക് ഡബ്സ്മാഷ് വീഡിയോകള്‍ ഉണ്ടാക്കാം. പ്രചരിപ്പിക്കാം. എന്നാല്‍, അവ നിങ്ങള്‍ക്ക് പരിചയം ഉള്ളവരുടെ കൈയ്യില്‍ മാത്രമേ എത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ മുകളില്‍ പറഞ്ഞതുപോലെയുള്ള സംഭവങ്ങള്‍ നടക്കുന്നത് തടയുവാന്‍ കഴിയും.
85 total views, 2 views today