ഏകാന്തമായ ഒരു പകലിനെ കൂടി കൊന്നു, രക്തത്തില്‍ കുളിച്ചു ഒരു കൊടുംങ്കാറ്റു പോലെ അവന്‍. ഒറ്റക്കണ്ണുള്ള രാക്ഷസന്‍, ആ കണ്ണുകള്‍ക്ക് നാളുകള്‍ക്ക് ശേഷം പിന്നെയും തിളക്കം വര്‍ദ്ധിച്ചിരിക്കുന്നു. വെളിച്ചം നല്‍കിയ തെറ്റിനു കരള്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കഴുകനെ പോലെ, ഓര്‍മ്മകള്‍ തിളക്കമാര്‍ന്ന കൊക്കും നഖങ്ങളും കൊണ്ടു ആര്‍ത്തു വലിക്കുകയായിരുന്നു. ചോദ്യശരങ്ങള്‍ സമയത്തിന്റെ തീവണ്ടിക്കു തലവെച്ച നിമിഷങ്ങളെ വിചാരണ ചെയ്തു അര്‍ത്ഥമില്ലാത്ത ഇരുട്ടിന്റെ തിരശ്ശീലകളിലേക്ക് തള്ളി മാറ്റപ്പെട്ടു. ചോദ്യചിഹ്നങ്ങള്‍ ആശ്ചര്യ ചിഹ്നങ്ങളായി മാറുംവരെ മാത്രം. ജീവിത യാഥാര്‍ത്ഥ്യത്തിന്റെ മുള്‍ക്കീരിടങ്ങള്‍ കുരിശു മരണങ്ങളാക്കി ഉയിര്‍ത്തേഴുന്നേല്‍പ്പുകള്‍ സ്വപ്നങ്ങളുടെ നിറനിലാവിലേക്ക് കൊണ്ടു ച്ചെന്നെത്തിക്കുന്നു.

ഈ ഡയറി താളുകളില്‍ വരവുചെലവുകണക്കുകള്‍ കുട്ടിക്കിഴിച്ച് ‘ഇന്നു ഞാന്‍ ജീവിച്ചുവോ?’ എന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍, എന്നത്തേയും പോലെ ഉത്തരം, ചോദ്യചിഹ്നം മാത്രമായിരികുകയും ചെയ്യവേ, ഈ ഒറ്റക്കണ്ണന്‍ രാക്ഷസന്റെ മരണവും കാത്തു, അടുത്ത പകലിനായി കാത്തു കിടക്കുന്നു, പ്രൊമിത്യുസിനെ പോലെ അടുത്ത പകലില്‍ കഴുകന് കൊത്തിവലിക്കാനുള്ള കരളുമായ്. ബന്ധിക്കപെട്ട ചങ്ങലകള്‍ക്ക് നടുവില്‍ വേട്ടയാടപ്പെടുന്ന നിഴല്‍ച്ചിത്രം മാത്രമാകുന്നു.

You May Also Like

എട്ടുവയസുകാരനെ വിഴുങ്ങിയ കൂറ്റൻ മുതലയുടെ വയറുപിളർന്നു കുട്ടിയെ പുറത്തെടുക്കുന്നു, വീഡിയോ

ഇന്തോനീഷ്യയിലെ കിഴക്കൻ കാലിമന്റാനിനിൽ പിതാവിനൊപ്പം മത്സ്യബന്ധനത്തിനെത്തിയ എട്ടുവയസ്സുകാരനെ മുതല വിഴുങ്ങി. അച്ഛനൊപ്പം നദിക്കരയിലെത്തിയ

ഫാസിൽ ജോണി ലൂക്കാസിന് കൊടുത്ത വാക്കും ഫഹദിന്റെ തിരിച്ചുവരവും

ആ വാക്കുകളിൽ നിറഞ്ഞു നിന്നതത്രയും ഫാസിൽ എന്ന പിതാവിന് സ്വന്തം മകനിലും അവന്റെ കഴിവിലുമുള്ള വിശ്വാസമായിരുന്നു.വർഷങ്ങൾക്കിപ്പുറം അത് ശരി വയ്ക്കുന്ന തരത്തിൽ

എനിക്കെന്റെ ബാല്യം തിരികെതരൂ..

ബാല്യകാലത്തിലെക്കൊരു തിരിച്ചു പോക്ക് കൊതിക്കാത്തവരുണ്ടാകുമോ.? പുത്തന്‍ കുടയുടെ അരികുകളെ ഭേദിച്ച് കൊഞ്ചലായി നനയിക്കുന്ന മഴയും, അവസാനം കാറ്റിന്റെ വികൃതിയില്‍ കുട ദൂരേക്ക് പറക്കുമ്പോള്‍, നനയാതെ പുസ്തകം മാറോടടക്കിപിടിച്ചു അതിനു പിറകെ ഓടിയതും. പാടവരമ്പിലൂടെ വെള്ളം തട്ടിത്തെറിപ്പിച്ചു സ്‌കൂളിലെക്കുള്ള യാത്രയും, വൈകുന്നേരം തോട് വരമ്പില്‍ നിന്ന്, കൂടെയുള്ള സുന്ദരികളുടെ അത്ഭുതം പിടിച്ചു വാങ്ങാന്‍, സ്വന്തം ഉടുപിനെ വലയാക്കി പരല്‍ മീനുകളെ പിടിചു കളിച്ചതും..

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴിൽ ‘കൂഗിൾ കുട്ടപ്പ’ , ട്രെയ്‌ലർ കാണാം

മലയാളത്തിൽ വൻ വിജയം നേടിയ സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത സിനിമയിൽ…