ഡല്‍ഹിയില്‍ പോയാല്‍ 2 ലക്ഷം രൂപക്ക് ബെന്‍സ് …

  270

   1410462503_710288695_3-Mercedes-C180-Cars

   

  ഡല്‍ഹിയില്‍ ദേശീയ ഗ്രീന്‍ ട്രിബൂണല്‍ 2000 നു മുന്‍പുള്ള എല്ലാ വാഹനങ്ങളും നിരോധിച്ചതിനെ തുടര്‍ന്ന് പഴയ വാഹങ്ങള്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിരോധനത്തെത്തുടര്‍ന്ന്  ഡല്‍ഹിയില്‍ വാഹന വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

  2000 മോഡല്‍ കാറിനും വാനിനും ഏറ്റവുംകൂടിയവില അരലക്ഷത്തില്‍ താഴെ. ബസ്സിന് വില ഒന്നര ലക്ഷം. ബെന്‍സിന് രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ മാത്രമാണ് വില.  യൂസ്ഡ് കാര്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ 1999 മോഡല്‍ മാരുതി സെന്‍ കാറിന്‍റെ വില 25000 മുതല്‍ 30000 രൂപവരയായി. അതിലും കുറഞ്ഞ മോഡലുകള്‍ക്ക് വളരെ തുച്ഛമായ വിലയെയുള്ളൂ .

  കരോള്‍ ബാഗ്, നാരായണ തുടങ്ങിയ കാര്‍ മാര്‍ക്കറ്റില്‍ പഴയവാഹനങ്ങളുടെ തള്ളികയറ്റമാണ്. ടൊയോട്ട കൊറോള, റ്റാറ്റാ സഫാരി, മാരുതി, ബന്‍സ് എന്നിവയാണ് മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്നത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവോടെ 10 ലക്ഷം വാഹനങ്ങളാണ് ഡല്‍ഹി റോഡുകളില്‍ നിന്ന് പുറത്തായതെന്ന് ഡല്‍ഹി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

  ഇനി സമയം കളയണ്ട 2,00,000 രൂപയും കൊണ്ട് ഡല്‍ഹിയില്‍ പോയി ബെന്‍സ് വാങ്ങി കൊണ്ട് വരാം ….