ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ?

    232

    Bengal

    ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ നിലംപൊത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം  നടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങാന്‍ സാധ്യത. ഡല്‍ഹിയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി നേതാക്കള്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിനോട് ആവശ്യപ്പെട്ടതായി സൂചന. മതിയായ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപകരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി സഗസ്ഥാന നേതൃത്വം ലഫ്.ഗവര്‍ണറെ അറിയിച്ചു.രാഷ്ട്രപതി ഭരണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെ സുപ്രീം കോടതിയും വിമര്‍ശിക്കുകയുണ്ടായിരുന്നു.

    ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ഡല്‍ഹിയിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്. നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും. രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ലഫ്.ഗവര്‍ണര്‍ ഇന്ന് മൂന്നു കക്ഷികളുടെയും യോഗം വിളിച്ചിരുന്നു. സര്‍ക്കാര്‍ രൂപകരണത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ലഫ്. ഗവര്‍ണര്‍ക്ക് അനുമതി നല്‍കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതിയോടെ പുതിയ തെരഞ്ഞെടുപ്പിന് നിര്‍ദേശിക്കാനും സുപ്രീം കോടതി അനുവദിച്ചിരുന്നു.