ഡല്‍ഹി പെണ്‍കുട്ടിയെ ചികിത്സിച്ച നേഴ്സിനെ പീഡിപ്പിച്ചു : ഇന്‍ക്രഡിബിള്‍ ഇന്ത്യ

  0
  167

  0p98

  നമ്മുടെ രാജ്യത്തെ കുറിച്ച് പറയാന്‍ നാം അഭിമാനിക്കണമോ അതോ ലജ്ജിക്കണമോ ???

  ഏറെ വാര്‍ത്ത പ്രാധാന്യം സൃഷ്ട്ടിച്ച ഒരു വനിതയാണ് ഡല്‍ഹി പെണ്‍കുട്ടി. നമ്മുടെ രാജ്യം അവരെ നിര്‍ഭയ, ജ്യോതി അങ്ങനെ പല പേരുകള്‍ നല്‍കി ആദരിച്ചു..!!! പീഡനം ഒരു തുടര്‍കഥയായ നമ്മുടെ രാജ്യത്തില്‍ അവര്‍ മരണ കിടക്കയില്‍ നിന്നും നയിച്ച പോരാട്ടങ്ങള്‍ ആരും ഒരിക്കലും മറക്കില്ല..!!! പക്ഷെ ആ പോരാട്ടങ്ങള്‍ ഫലം കാണുന്നുണ്ടോ ??? ഇല്ലയെന്നു തന്നെ പറയേണ്ടി വരും…

  ഡല്‍ഹി പെണ്‍കുട്ടിയെ ശുശ്രൂഷിച്ച നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു എന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ നമ്മുക്ക് വേറെയെന്ത് പറയാന്‍ സാധിക്കും ???

  പഞ്ചാബിലെ ബുദ്ധ ടൗണില്‍ വച്ചു ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ നഴ്‌സിനെയാണ് ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. യുവതിയെ പീഡിപ്പിച്ച ശേഷം കൈവശമുണ്ടായിരുന്ന 8000 രൂപയും സ്വര്‍ണാഭരണങ്ങളും ഇവര്‍ തട്ടിയെടുത്തു.

  സംഭവത്തില്‍ പോലീസ് മാന്‍വിന്ദര്‍, ബാല്‍വിന്ദര്‍ സിംഗ് എന്നീ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.