Narmam
“ഡാം….”
“ഡാം….”
“ഡാമോ അതെന്താ സാധനം?”
“അതു ശരി അങ്ങനെയും ഒരു സാധനം ഉണ്ടല്ലേ..!”
ഒരു പക്ഷെ,2050ലാണ് ഡാം മാറ്റിപ്പണിയുന്നതെങ്കില് അന്നും സോഷ്യല്‍ മീഡിയ പറയും ഹോ ഞങ്ങള്‍ കഷ്ട്ടപ്പെട്ടിട്ടാ ഇപ്പഴെങ്കിലും ഇത് പൊളിച്ചു പണിതത് എന്ന്. ഇനി പത്തിരുപതു വര്‍ഷം പിന്നിലെക്കോ മുന്നിലെക്കോ ആണെങ്കിലും അവര്‍ അത് തന്നെ പറയും….
രാജ്യത്തെ ഭരണകൂടത്തെ എതിര്‍ക്കാന്‍ ത്രാണിയില്ലാത്ത വെറും ചിറ്റ് ചാറ്റ് സമൂഹമാണ് ഇന്ത്യന്‍ സോഷ്യല്‍നെറ്റ് വര്‍ക്ക് ജീവികള്‍. മുല്ലപ്പൂ വിപ്ലവം എന്നൊക്കെ പറഞ്ഞ് അഹങ്കാരം കൊള്ളാനല്ലാതെ വേറൊന്നിനും കഴിവില്ലാത്ത സമൂഹം. ഇവരൊക്കെ കീ ബോര്‍ഡ് താഴെ വെച്ച് തെരുവിലിറങ്ങുന്ന കാലം എപ്പഴാണാവോ?
318 total views, 12 views today