ഡാന്‍സും കളിച്ചു നടന്ന പയ്യന്‍ നെയ്‌മറെ ഫുട്ബാളില്‍ വട്ടം കറക്കി.

850

തെരുവില്‍ ഡാന്‍സും കളിച്ചു നടന്ന പയ്യന്‍ ലോകഫുട്ബാളില്‍ മിന്നും താരമായ നെയ്മാരെ  ഫുട്ബാള്‍ കൊണ്ടുതന്നെ വട്ടം കറക്കി.

റെഡ്ബുള്ളിന്‍റെ പ്രചാരണത്തിനായി ഒരുക്കിയ റിയാല്‍റ്റി ഷോയില്‍ വച്ചാണ് ഫുഡ്ബാള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന നെയ്മറെ അതെ ഫുട്ബാള്‍ കൊണ്ട് തെരുവ് നര്‍ത്തകനായ അലെണ്ട്രോ സലെന്‍സോ അമ്പരപ്പിച്ചത്.

പതിവിലും വലിപ്പം കുറഞ്ഞ ബാള്‍ കൊണ്ട് കുറച്ചു നേരം നെയ്മാര്‍ തന്റെ കാലുകളുടെ മാത്രികത ആ നര്‍ത്തകനു കാണിച്ചു കൊടുത്ത്. എന്നാല്‍ മാന്ത്രികത നെയ്മറുടെ കാലുകളില്‍ മാത്രമല്ല ഉള്ളതെന്ന് പിന്നീട ആ നര്‍ത്തകന്‍ നെയ്മര്‍ക്ക് കാണിച്ചു കൊടുത്തത് കാണികള്‍ വമ്പിച്ച കൈയ്യടികളോടെയാണ് സ്വീകരിച്ചത്.

ഒരു നിമിഷത്തില്‍ നെയ്മര്‍ക്ക് പന്ത് കാണാന്‍ പോലും സാധിക്കുന്നില്ല എന്ന ഒരു അവസ്ഥ വന്നു. പക്ഷെ ഫുട്ബാളിനെയും ഡാന്‍സിനെയും ഒരു പോലെ സ്നേഹിക്കുന്ന ബ്രസീല്‍ കാല്‍ പന്ത് കളിക്കാരന്‍ തന്നെ ഞെട്ടിച്ച ആ നര്‍ത്തകനെ കെട്ടിപിടിച്ചു മുത്തം കൊടുത്താണ് അനുമോദിച്ചത്‌.

വീഡിയോ കണ്ടു നോക്കു.