ഡിം അടിക്കേണ്ട ; വാഹങ്ങളില്‍ ഇനി ‘സ്മാര്‍ട്ട് ഹെഡ്‌ലൈറ്റുകള്‍’

195

laser-headlight-demonstrati

രാത്രി യാത്രകളിലെ പ്രധാന വില്ലന്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളാണല്ലൊ. ഇത് വരുത്തിവെക്കുന്ന അപകടങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും ഇരയാകാത്ത വാഹന ഡ്രൈവര്‍മാര്‍ അപൂര്‍വ്വമായിരിക്കും. വാഷിംങ്ടണിലെ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് നരസിംഹയും സംഘവുമാണ്എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണഞ്ചിപ്പിക്കാത്ത, പ്രോഗ്രാം ചെയ്യാവുന്ന ഹെഡ്‌ലൈറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. കാര്‍നെജി മെലന്‍ യൂണിവേഴ്‌സിറ്റി റോബോട്ടിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് അസോഷ്യേറ്റ് പ്രഫസറാണു നരസിംഹ.

പ്രോഗ്രാം ചെയ്തു വെച്ച ഹെഡ്ലൈറ്റ് എതിരെ വരുന്ന വാഹനത്തിനെ തിരിച്ചറിയുകയും ആ വാഹനത്തിലെ ഡ്രൈവറുടെ കാഴ്ചയ്ക് അലോസരമാവാത്ത വിധത്തില്‍ പ്രകാശത്തെ സ്വയം ക്രമീകരിക്കുകയും ചെയ്യും. കോടമഞ്ഞിലോ ശക്തമായ മഴയിലോ ആണെങ്കില്‍ മുന്‍പിലെ തടസ്സങ്ങളെ പ്രത്യേകമായി ഡ്രൈവറുടെ കാഴ്ചയിലേക്ക് പ്രതിഫലിപ്പിക്കാനുള്ള സംവിധാനവും സ്മാര്‍ട്ട് ഹെഡ്‌ലൈറ്റിലുണ്ട്.

നിലവില്‍ ഉപയോഗത്തിലുള്ള സാധാരണ ഹെഡ്‌ലൈറ്റിനും എല്‍ഇഡികള്‍ക്കും പകരം ഡിജിറ്റല്‍ ലൈറ്റ് പ്രോസസിങ് (ഡിഎല്‍പി) പ്രൊജക്ടര്‍ ഉപയോഗിച്ചാണ് ഈ ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഹെഡ്‌ലൈറ്റില്‍ നിന്നും പുറത്ത് വരുന്ന പ്രകാശത്തെ ലക്ഷക്കണത്തിനു സൂക്ഷ്മകിരണങ്ങളായി വിഭജിച്ചു കംപ്യൂട്ടറിന്റെ നിയന്ത്രണത്തിനു കീഴിലാക്കാന്‍ ഈ ഡിഎല്‍പി പ്രൊജക്ടറിനു കഴിയും.