ഡിഎസ്എല്‍ആര്‍ ഫോട്ടോഗ്രഫി – ഒരു നല്ല ഫയര്‍ വര്‍ക്ക് ചിത്രം ലഭിക്കാന്‍ നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം..

349

firework-night-1080p-backgrounds-firework-night-25212

പലരും ചോദിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത് . ചിലപ്പോള്‍ ഇതിലെ അറിവുകള്‍ പൂര്‍ണ്ണമാകണം എന്നില്ല. എന്നിരുന്നാലും ഞാന്‍ അനുഭവത്തിലൂടെ പഠിച്ചതും മറ്റുള്ളവര്‍ പറഞ്ഞു തന്നതിലൂടെയും കിട്ടിയ എന്റെ അറിവുകള്‍ ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കുന്നു .

ആദ്യമായി എന്തൊക്കെ കാര്യങ്ങള്‍ ശ്രെദ്ധിക്കണം എന്ന് നോക്കാം

1.ഒരു നല്ല ട്രൈപ്പോഡോ , മോണോപോഡോ

2.ഒരു കേബിള്‍ റിലീസ്

3.ഒരു വൈഡ് ആങ്കിള്‍ ലെന്‍സ്

4.മുഴുവനായും ചാര്‍ജു ചെയ്ത ഒരു ബാറ്ററി (എക്‌സ്ട്ര ബാറ്ററി ഉണ്ടെങ്കില്‍ നല്ലത് ).

5.പോകുന്നതിനു മുന്‍പ് പരിപാടി നടക്കുന്ന സ്ഥലത്തെക്കുറിച്ച് ചെറിയ ഗൃഹപാഠം നടത്തുന്നത് നല്ലതാണ്.

6.പറ്റാവുന്നതും നേരത്തെ സ്ഥലത്ത് എത്തിച്ചേരാന്‍ ശ്രേമിക്കുക .ഇത് നമുക്ക് നല്ല ഒരു ഫ്രേം കണ്ടെത്താന്‍ വേണ്ടി സഹായിക്കും .ഗൂഗിളിനെ വേണമെങ്കില്‍ ഇതിനു വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതു പോലെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം നമ്മള്‍ സെറ്റ് ചെയ്ത ഫ്രേം ഫയര്‍വര്‍ക്ക് നടക്കുന്ന സ്ഥലത്തിന്റെ കാറ്റിന്റെ എതിര്‍ ദിശയില്‍ ആയിരിക്കണം അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ ആദ്യം പൊട്ടിയ പടക്കത്തിന്റെ പുകകാരണം പിന്നീട് വരുന്ന ചിത്രങ്ങളെ ബാധിക്കുന്നതായിരിക്കും .

7.രാത്രി ഓട്ടോ ഫോക്കസ് സാധ്യമല്ലാത്തതിനാല്‍ ഒന്നുകില്‍ ‘മാനുവല്‍ ‘ആയോ അതോ ഇന്‍ഫിനിറ്റിയിലെ ലെന്‍സ് സെറ്റ് ചെയ്യാവുന്നതാണ് ..

ഇതാണ് ലെന്‍സിലെ ഇന്‍ഫിനിറ്റി മാര്‍ക്ക്

8.ISO പരമാവധി കുറച്ചു വയ്ക്കാന്‍ ശ്രെദ്ധിക്കുക , അല്ലെങ്കില്‍ ചിത്രത്തില്‍ നോയിസ് ഉണ്ടാവാന്‍ സാധ്യതയുണ്ട് .

9.അതുപോലെ ടൈമര്‍ ‘ബള്‍ബ് ‘മോഡില്‍ ആക്കുക

‘ഈരണ്ടു രീതിയില്‍ ഏതു വഴിയും ഉപയോഗിക്കാം

ബള്‍ബ് മോഡില്‍ നമുക്ക് ക്യാമറയുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കും .എന്നാല്‍ വളരെ ചെറിയ ഒരനക്കം പോലും ചിത്രത്തെ ബാധിക്കും എന്നതിന്നാല്‍ ഇവിടെയാണ് ഷട്ടര്‍ റിലീസ് കേബിള്‍ നമ്മുടെ സഹായത്തിനെത്തുന്നത് .

‘ഇതാണ് ഷട്ടര്‍ റിലീസ് കേബിള്‍

10.ലെന്‍സിന്റെ അപ്രേച്ചര്‍ പറ്റാവുന്നതും 10 ഓ അതിനു മുകളിലോ സെറ്റ് ചെയ്യാം , ഇത് നമുക്ക് മാക്‌സിമം ഡെപ്ത് ഓഫ് ഫീല്‍ഡ് ലഭിക്കാന്‍ സാധിക്കും

അങ്ങിനെ എല്ലാം സെറ്റ് ചെയ്തതിനു ശേഷം ഒരു ടെസ്റ്റ് ഷോട്ട് അടിച്ചു നോക്കുക , എല്ലാം കൃത്യമായി വര്‍ക്ക് ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക .

ഇന്നത്തെ ഒരു വിധം എല്ലാ ക്യാമറയിലും ‘ലൈവ് വ്യു ‘സംവിധാനം ഉള്ളതുകൊണ്ട് ,വെടിക്കെട്ട് തുടങ്ങുമ്പോള്‍ നമുക്ക് ആ സ്‌ക്രീനില്‍ നോക്കി ശരിയായ ഫ്രേം സെറ്റ് ചെയ്യാവുന്നതാണ് .

കഴിയുന്നതും വൈഡ് ലെന്‍സ് ഉപയോഗിക്കുന്നതായിരിക്കും കാണാന്‍ കുറച്ചു കൂടി ഭംഗി .

അതുപോലെ മനോഹരമായ ചിത്രങ്ങള്‍ ലഭിക്കാന്‍ 2 സെക്കന്റ് മുതല്‍ പരമാവധി 10 സെക്കന്റ് വരെ ഷട്ടര്‍ ഓപ്പന്‍ ചെയ്യാവുന്നതാണ് ..'{exceptions }

അല്‍പ്പം ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നത്തെ ഉള്ളൂ ..

ഇനി ഇതില്‍ ഏതെങ്കിലും കാര്യം പറയ്യാന്‍ വിട്ടു പോയി എങ്കില്‍ എനിക്ക് മെയില്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ മതി . വേണ്ട അപ്പ്‌ഡേറ്റുകള്‍ നടുത്തുന്നതായിരിക്കും .

മെയില്‍ ID :[email protected]

ഫേസ് ബുക്ക് ഐ ഡി