ഡിഗ്രിക്ക് ഏത് കോഴ്‌സിന് ചേരണം???

2706

thinking
ആദ്യ ലേഖനത്തില്‍ പ്ലസ് ടു കഴിഞ്ഞു ഉന്നതപഠനമേഖല തിരഞ്ഞെടുക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ആളുകള്‍ക്ക് മുന്നിലുള്ള പലതരം സാധ്യതകളെക്കുറിച്ചു നമ്മള്‍ കാണുകയുണ്ടായി. അവയില്‍ ഏറ്റവും പ്രധാനവും ഭൂരിഭാഗം ആളുകളും തിരഞ്ഞെടുന്നതുമായ ചോയിസ് എന്നത് തങ്ങള്‍ പഠിച്ച വിഷയങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന ഏതെങ്കിലും കോഴ്‌സിന് ചേരുക എന്നതാണ്. പ്ലസ് ടുവിന് പ്രധാനമായും നാല് ഗ്രൂപ്പുകളാണ് നമ്മുക്ക് ലഭ്യമായിട്ടുള്ളത്. ഇവയില്‍ ഓരോ ഗ്രൂപ്പുകാര്‍ക്കും മേല്‍പ്പറഞ്ഞ പ്രകാരം തിരഞ്ഞെടുക്കാവുന്ന പഠന മേഖലകളെപ്പറ്റിയുള്ള സംക്ഷിപ്തമായ വിവരണമാണ് താഴെ ചേര്‍ക്കുന്നത്.

ആദ്യ ലേഖനം വായിക്കാത്തവര്‍ അത് വായിച്ചതിനു ശേഷം തുടരുക: പ്ലസ് ടു കഴിഞ്ഞു: ഇനി എന്ത്?

ഇവയില്‍ ചിലത് ഒന്നിലധികം ഗ്രൂപ്പുകളില്‍ ആവര്‍ത്തിച്ചു വരുന്നവ ഉണ്ട്. ഏത് വിഷയം പഠിച്ചവര്‍ക്കും തിരഞ്ഞെടുക്കാവുന്നവയും ഉണ്ട്. ഇവിടെ ഈ കോഴ്‌സുകള്‍ തരം തിരിക്കാന്‍ ഞാന്‍ സ്വീകരിച്ച മാനദണ്ഡം ഓരോ ഗ്രൂപ്പുകളിലെ പഠനവിഷയങ്ങളുമായി ഈ കോഴ്‌സുകള്‍ക്ക് ഉള്ള ബന്ധമാണ്. ഓരോ കോഴ്‌സിന്റെയും വിശദവിവരങ്ങളും അത് പഠിപ്പിക്കുന്ന മികച്ച സ്ഥാപനങ്ങളും അവയുടെ പ്രവേശനനടപടികളും വരും ലേഖനങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നതാണ്.

1. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്

ത്രിവത്സര ബിരുദ കോഴ്‌സുകള്‍ : ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, എക്കണോമിക്‌സ്, സ്‌റാറ്റിസ്റ്റിക്ക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ.

ഡിപ്ലോമാ കോഴ്‌സുകള്‍ : ഡി.ഫാം, പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് ടെക്‌നോളജി, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്‌റിക് ടെക്‌നോളജി, ഫയര്‍ ആന്‍ഡ് സേഫ്റ്റി, സൌണ്ട് ഡിസൈന്‍, മറ്റു എഞ്ചിനീയറിംഗ് ഡിപ്ലോമകള്‍.

ബിടെക്ക് (എല്ലാ സ്ട്രീമുകളും), പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് ബി.എസ്.എം.എസ്. കോഴ്‌സുകള്‍, ഡയറി ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, മര്‍ച്ചന്റ് നേവി.

2. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി

ഹോം സയന്‍സ്, ഹോം എക്കണോമിക്‌സ്, ഹ്യൂമന്‍ ബയോളജി, ബോട്ടണി, എന്‍വയെണ്‍മെന്റല്‍ സ്റ്റഡിസ് എന്നിവയിലെ ബിരുദ കോഴ്‌സുകള്‍.

എം.ബി.ബി.എസ്., ബി.ഡി.എസ്., ഹോമിയോപ്പതി, നാച്ചുറോപ്പതി, യുനാനി, ആയുര്‍വേദം, ബി. ഫാം, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബയോടെക്‌നോളജി, ജെനെറ്റിക്‌സ്, ബി.എസ്.സി. നേഴ്‌സിംഗ്

പാരാമെഡിക്കല്‍, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ജനറല്‍ നേഴ്‌സിംഗ്, ലാബ് ടെക്‌നോളജി, ഒപ്‌ടോമെട്രി.

3. ആര്‍ട്‌സ്

ബി.എ. ഇംഗ്ലീഷ്, മലയാളം, എക്കണോമിക്‌സ്, സംസ്‌കൃതം, ഹിന്ദി.

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മാസ് കമ്മ്യൂണിക്കേഷന്‍, ജേണലിസം.

തൊഴില്‍ പരമായ ഹൃസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍, എഡിറ്റിംഗ് കോഴ്‌സുകള്‍, ഡെക്കറേഷന്‍.

ടി.ടി.സി.

4. കൊമേഴ്‌സ്

ബി.കോം, പഞ്ചവല്‍സര ബി.കോംഎം.കോം കോഴ്‌സുകള്‍, ബി.ബി.എ.

സി.എ., കമ്പനി സെക്രട്ടറി.

തൊഴില്‍ പരമായ ഹൃസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍, ഡിപ്ലോമകള്‍.

 

ഈ വ്യത്യസ്ത കോഴ്‌സുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ലേഖനങ്ങളില്‍ നല്‍കുന്നതാണ്.