Featured
ഡിപ്രഷന് എങ്ങിനെ ഇന്റര്‍നെറ്റില്‍ അറിയാം?
ഡിപ്രഷന് ഉള്ളവരെ ഇന്റര്‍നെറ്റില്‍ പെട്ടെന്ന് തിരിച്ചറിയാം എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മാനസിക രോഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് യുഗത്തില്‍ അതിന്റേതായ രൂപ പരിണാമങ്ങള്‍ സംഭവിക്കുന്നു എന്നതിന്റെ ഒരു സൂചനയാവാം ഇത്. മനുഷ്യന്റെ പെരുമാറ്റങ്ങള്‍, ആശയ വിനിമയ രീതികള്‍ തുടങ്ങിയവയ്ക്ക് വളരെയധികം മാറ്റങ്ങള്‍ അടുത്ത കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നാമെല്ലാം ഇന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിഷാദ രോഗമുള്ളവര്‍ ഇന്റര്‍നെറ്റില്‍ എങ്ങിനെ പെരുമാറുന്നു എന്ന് നോക്കാം.
106 total views

വിഷാദ രോഗികള്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കും.
വിഷാദ രോഗം ഉള്ള ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കും എന്നാണ് കരുതപ്പെടുന്നത്. സിനിമ മ്യൂസിക്ക് തുടങ്ങിയ ഷെയറിംഗ് ഫയലുകള്‍ ഇവര്‍ കൂടുതലായി ഉപയോഗിക്കും.
വിഷാദ ഇന്റര്‍നെറ്റ് ഉപയോഗ രീതികള്‍.
കൂടുതലായി ഇ മെയില്‍ ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ വിഷാദ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകാം എന്ന്! കരുതപ്പെടുന്നു. എപ്പോഴും ഇ മെയിലുകള്‍ ചെക്ക് ചെയ്യുന്നത് ആകാംഷയുടെ കൂടുതല്‍ കൊണ്ടാവണം എന്നാണ് കരുതപ്പെടുന്നത്. അധികമായുള്ള ആകാംഷയും വിഷാദ രോഗവുമായി വളരെ അധികം ബന്ധമുണ്ട്.
ഫ്ലോ ഡ്യൂറേഷന്‍ എന്‍ട്രോപ്പി
ഇന്റര്‍ നെറ്റിലെ ഒരു ആപ്പ്ളിക്കേഷനില്‍ നിന്നും മറ്റൊന്നിലേക്ക് വളരെ പെട്ടന്ന് തന്നെ മാറിപ്പോകുന്ന ഒരു രീതിയാണ് ഇത്. ഉദാഹരണമായി നമ്മള് മെയില്‍ ചെക്ക് ചെയ്യുന്നു, ഉടനെ തന്നെ അത് ക്ലോസ്സ് ചെയ്തിട്ട് ഫേസ് ബുക്കില്‍ പോകുന്നു ,പിന്നെ ബൂലോകം നോക്കുന്നു ,പിന്നെ ബി ബി സി വായിക്കുന്നു..എന്നാല്‍ ഒന്നും കൃത്യമായി നോക്കുന്നതും ഇല്ല. ഇത് നമുക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത ഒരു അവസ്ഥയെ ആണ് കാണിച്ചു തരുന്നത്. ഇത് വിഷാദ രോഗത്തിന്റെ ഒരു ലക്ഷണം ആണ്.
വിഷാദ രോഗത്തിന്റെ ഇന്റര്‍നെറ്റ് രൂപങ്ങള്‍.
കൂടുതല്‍ വീഡിയോ കാണുക, കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുക, അധികമായി ചാറ്റില്‍ കാണപ്പെടുക തുടങ്ങിയവയും ഇന്റര്‍നെറ്റില്‍ കണ്ടു വരുന്ന വിഷാദ രോഗ ലക്ഷണങ്ങള്‍ ആണെന്ന് പഠനങ്ങള്‍ പറയുന്നു.
വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആയി ഇവയൊക്കെ പണ്ടൊന്നും അത്രകണ്ട് പറഞ്ഞു കേട്ടിട്ടില്ല. കാലം മാറുന്നതനുസരിച്ച് മനുഷ്യരും മാറുന്നു. അതിനനുസരിച്ച് അവന്റെ രോഗങ്ങളും മാറുന്നു. ഇനിയും ഇവയെല്ലാം മാറിക്കൊണ്ടേയിരിക്കും.
പഠനം
കോളേജു വിദ്യാര്‍ഥികളില്‍ ആണ് ഈ പഠനം നടത്തിയത്.
അത് ഇവിടെ വായിക്കാം.
107 total views, 1 views today