ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ള എഫ്ബി പേജില്‍ ഇന്ത്യന്‍ ടീമിന് വിമര്‍ശനം; പേജ് മലയാളികളുടെ പിടിയില്‍ !

0
145

 

hjgsd

ഓസ്ട്രേലിയ- ന്യൂസിലാന്‍ഡ്‌ എന്നിവിടങ്ങളിലായി ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നു.ഇനി ബാക്കിയുള്ളത് 2 ക്വാട്ടര്‍ മത്സരങ്ങളും പിന്നെ സെമി, ഫൈനല്‍ മത്സരങ്ങളും..!

ലോകകപ്പിലെ ഗ്രൂപ്പ് തലത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വമ്പന്‍ വിജയം നേടിയിരുന്നു. അതിനു ശേഷം ഗ്രൂപ്പ്‌ ജേതാക്കളായി ക്വാട്ടറില്‍ എത്തിയ ഇന്ത്യ ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു സെമിയില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയും സെമിയില്‍ എത്തി കഴിഞ്ഞു.

ഇതിനിടയില്‍ ഇന്ന് നടന്ന ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിലെ അമ്പയറുടെ ഒരു തീരുമാനത്തെ കളിയാക്കി കൊണ്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബിയുടെ പേരിലുള്ള എഫ്ബി പേജ് രംഗത്ത് എത്തി.

രോഹിത് ശര്‍മ ക്യാച്ച് നല്‍കിയ ഫുള്‍ടോസ് പന്തിനെ നോബോള്‍ വിളിച്ച അംപയര്‍ക്കെതിരെയാണ് ഫേസ്ബുക്കില്‍ എ ബി ആദ്യം വിമര്‍ശിച്ചത്. “ആര്‍ഐപി അംപയര്‍” എന്നായിരുന്നു ഇതിന് നല്‍കിയ തലക്കെട്ട്. പിന്നീട് ശിഖര്‍ ധവാന്‍ ബൗണ്ടറി ലൈനില്‍ എടുത്ത ക്യാച്ചിനെതിരെയും എ ബിയുടെ ഒരു ആരാധകന്‍ നടത്തുന്ന പേജ് രംഗത്ത് വന്നിട്ടുണ്ട്. എബി ഇതൊന്നും അറിയുന്നു പോലുമില്ല എന്നതാണ് സത്യം.

19-1426762647-ab-de-williers

ബൗണ്ടറി ലൈനില്‍ മഹ്മദുള്ളയെ പിടിച്ച് ഔട്ടാക്കിയ ധവാനെയും ഈ പേജ് കളിയാക്കുന്നു. തേര്‍ഡ് അംപയര്‍ സ്‌ട്രൈക്ക്‌സ് എന്നാണ് ഇതിന് നല്‍കിയ കാപ്ഷന്‍. റിവ്യബ നടത്തിയ ശേഷമാണ് ഈ ക്യാച്ച് അനുവദിച്ചത്.

ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നറിയാതെ ആയിരക്കണക്കിന് പേര്‍ ഈ ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നുമുണ്ട്.

ഇതിനിടയില്‍ പണ്ട് ഷറപ്പോവയ്ക്കും പിന്നെ ടൈംസ്‌ പത്രത്തിനും കിട്ടിയ പണി ഈ എബി പേജിനും കിട്ടി തുടങ്ങി എന്ന് വാര്‍ത്തകള്‍ ഉണ്ട്. രോഹിതിനെയും ധവാനെയും കളിയാക്കിയ ഡ്യുപ്ലിക്കേറ്റ് എബിയെ മലയാളികള്‍ സ്കെച്ച് ചെയ്തു കഴിഞ്ഞു..!

 

Advertisements