ഡിസ്പോസിബിള്‍ പെന്‍ ഡ്രൈവ്

0
251

1

അത്യാവശ്യം വേണ്ട കുറച്ചു ഫയലുകള്‍ പെട്ടെന്ന് കോപ്പി ചെയ്തു കൊടുക്കേണ്ടി വരുമ്പോള്‍ സ്വന്തം പെന്‍ ഡ്രൈവ് കൊടുത്തു വിടേണ്ട അവസ്ഥ വന്നിട്ടുണ്ടാകും പലര്‍ക്കും. അതിനി എപ്പോള്‍ തിരിച്ചു കിട്ടും, അല്ലെങ്കില്‍ അത് കിട്ടുമോ എന്ന് തന്നെ അറിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകാരപെടുന്ന ഒരു പെന്‍ ഡ്രൈവ് ഇതാ വരുന്നു. GIGS.2.GO എന്നാണ് ഇതിന്റെ പേര്.

4 പെന്‍ ഡ്രൈവ് അടങ്ങുന്ന ഒരു പായ്ക്ക് ആണ് ഇത്. എന്ന് കരുതി വലിയ വലിപ്പം ഒന്നും ഇതിനില്ല, അകെ ഒരു ATM കാര്‍ഡിന്റെ അത്രയും വലിപ്പമേ ഇതിനുള്ളൂ. അതുകൊണ്ട് എളുപ്പം കൊണ്ട് നടക്കാം. പ്രോഡക്റ്റ് ഡിസൈന്‍ സ്റ്റുഡിയോ ബോള്‍ട്ട് ഗ്രൂപ്പ്‌ ആണ് ഇതിന്റെ നിര്‍മാതാക്കള്‍ . 1 GB കാപസിടി ഉള്ള 4 പെന്‍ ഡ്രൈവുകള്‍ ആണ് ഇതില്‍ ഉള്ളത്. റീ സൈക്കിള്‍ ചെയ്ത പേപ്പര്‍ പള്‍പ്പ് കൊണ്ടാണ് ഇ പെന്‍ ഡ്രൈവ് കിറ്റ്‌ നിര്‍മിച്ചിരിക്കുന്നത്, മാത്രമല്ല ഇത് മണ്ണില്‍ പുനരുപയോഗം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

അവശ്യം ഉള്ളപോള്‍ ഇ പായ്ക്കില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് കീറി എടുക്കുക, ഉപയോഗിക്കുക. പക്ഷെ ഇത് വരെ ഇത് വ്യാവസായികമായി നിര്‍മാണം തുടങ്ങിയിട്ടില്ല. അടുത്ത് തന്നെ ഇതും എന്ന് പ്രതീക്ഷിക്കാം.