1

അത്യാവശ്യം വേണ്ട കുറച്ചു ഫയലുകള്‍ പെട്ടെന്ന് കോപ്പി ചെയ്തു കൊടുക്കേണ്ടി വരുമ്പോള്‍ സ്വന്തം പെന്‍ ഡ്രൈവ് കൊടുത്തു വിടേണ്ട അവസ്ഥ വന്നിട്ടുണ്ടാകും പലര്‍ക്കും. അതിനി എപ്പോള്‍ തിരിച്ചു കിട്ടും, അല്ലെങ്കില്‍ അത് കിട്ടുമോ എന്ന് തന്നെ അറിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകാരപെടുന്ന ഒരു പെന്‍ ഡ്രൈവ് ഇതാ വരുന്നു. GIGS.2.GO എന്നാണ് ഇതിന്റെ പേര്.

4 പെന്‍ ഡ്രൈവ് അടങ്ങുന്ന ഒരു പായ്ക്ക് ആണ് ഇത്. എന്ന് കരുതി വലിയ വലിപ്പം ഒന്നും ഇതിനില്ല, അകെ ഒരു ATM കാര്‍ഡിന്റെ അത്രയും വലിപ്പമേ ഇതിനുള്ളൂ. അതുകൊണ്ട് എളുപ്പം കൊണ്ട് നടക്കാം. പ്രോഡക്റ്റ് ഡിസൈന്‍ സ്റ്റുഡിയോ ബോള്‍ട്ട് ഗ്രൂപ്പ്‌ ആണ് ഇതിന്റെ നിര്‍മാതാക്കള്‍ . 1 GB കാപസിടി ഉള്ള 4 പെന്‍ ഡ്രൈവുകള്‍ ആണ് ഇതില്‍ ഉള്ളത്. റീ സൈക്കിള്‍ ചെയ്ത പേപ്പര്‍ പള്‍പ്പ് കൊണ്ടാണ് ഇ പെന്‍ ഡ്രൈവ് കിറ്റ്‌ നിര്‍മിച്ചിരിക്കുന്നത്, മാത്രമല്ല ഇത് മണ്ണില്‍ പുനരുപയോഗം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

അവശ്യം ഉള്ളപോള്‍ ഇ പായ്ക്കില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് കീറി എടുക്കുക, ഉപയോഗിക്കുക. പക്ഷെ ഇത് വരെ ഇത് വ്യാവസായികമായി നിര്‍മാണം തുടങ്ങിയിട്ടില്ല. അടുത്ത് തന്നെ ഇതും എന്ന് പ്രതീക്ഷിക്കാം.

You May Also Like

മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു

ഇന്ത്യയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആമസോണിന് ശേഷം സ്‌നാപ്ഡീലുമായും കൂട്ടുകൂടി മൈക്രോസോഫ്റ്റ്.

നിങ്ങളുടെ പിസി അല്ലെങ്കില്‍ ലാപ്ടോപ്പിന്റെ ഗെയിമിംഗ് പെര്‍ഫോമന്‍സ് എങ്ങിനെ കൂട്ടാം !

നിങ്ങളുടെ ലാപ്‌ടോപ്പിലോ പെഴ്സണല്‍ കംപ്യൂട്ടറിലോ ഗെയിം കളിക്കുമ്പോള്‍ അത് വളരെ സ്ലോ ആണെന്നൊരു ചിന്ത നിങ്ങള്‍ക്ക് ഉണ്ടാവാറുണ്ടോ? വേറെ ലാപ്ടോപ് അല്ലെങ്കില്‍ പെഴ്സണല്‍ കമ്പ്യൂട്ടര്‍ വങ്ങേണ്ടി വരും എന്നാകും നിങ്ങളുടെ മനസ്സില്‍ . എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ലാപ്ടോപ്പിലെയും പെഴ്സണല്‍ കമ്പ്യൂട്ടരിലെയും ഗെയിമിംഗ് പെര്‍ഫോമന്‍സ് ഒരളവ് വരെ നമുക്ക് തന്നെ വര്‍ധിപ്പിക്കാന്‍ സാധിക്കും. എങ്ങിനെ ആണെന്നറിയെണ്ടേ?

മെമ്മറി കാര്‍ഡില്‍ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ എങ്ങിനെ തിരിച്ചെടുക്കാം ?

ചില അവസരങ്ങളില്‍ അറിഞ്ഞോ, അറിയാതെയോ ഫോണിലെയോ,ഡിജിറ്റല്‍ ക്യാമറയിലെയോ മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഡിലീറ്റ് ആയി പോകാറുണ്ട്. ഇങ്ങിനെ വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ വരെ നഷ്ടപ്പെട്ടു പോയവര്‍ വിഷമിക്കേണ്ട, അവയെല്ലാം തിരിച്ചെടുക്കാനുള്ള വഴികളുണ്ട്.

ഗൂഗിള്‍ നിര്‍ത്തിയയിടത്ത് നിന്നും സോണി തുടങ്ങുന്നു.!

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ അവരുടെ ഗൂഗിള്‍ ഗ്ലാസ് നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്