ഡെറ്റോളിനും വിലക്ക് വന്നേക്കും

    228

    Dettol_Bar_Soap

    മാഗിയ്ക്ക് പുറകെ ഡെറ്റോളും നിര്‍ത്തലാക്കേണ്ടി വരുമോ?

    രോഗങ്ങളില്‍ നിന്നും അണുക്കളില്‍ നിന്നും അകറ്റി വൃത്തിയേകുന്നുവെന്ന് അവകാശപ്പെടുന്ന ഡെറ്റോള്‍ ഉത്പന്നങ്ങളുടെ വാദങ്ങള്‍ തെറ്റെന്ന് പരിശോധനാഫലം. ഡെറ്റോള്‍ ഉത്പന്നങ്ങളുടെ സാമ്പിളുകളും ലബോറട്ടറി പരിശോധനകളില്‍ പരാജയപ്പെട്ടു ഡെറ്റോള്‍ സോപ്പുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന നിലവാരം പാലിക്കുന്നില്ലായെന്നാണ് ലഖ്‌നൗ ലബോറട്ടറിയിലെ പരിശോധനാ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.റെക്കിറ്റ് ബെന്‍ക്കിസെര്‍ ഇന്ത്യാ ലിമിറ്റഡിന് കീഴിലെ ഉത്പന്നമാണ് ഡെറ്റോള്‍.

    അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിലും ക്രമക്കേടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഡെറ്റോളിന്റെ 125 ഗ്രാം സോപ്പാണ് തങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചതെന്നും പക്ഷേ അതിന്റെ യഥാര്‍ഥ തൂക്കം 117.0470 ഗ്രാമാണെന്നും പരിശോധനയില്‍ തെളിഞ്ഞു ഫുഡ് ആന്റ് ഡ്രഗാ അഡ്മിനിസ്‌ട്രേഷന്‍ ശേഖരിച്ച സാമ്പിളുകള്‍ ലഖ്‌നൗ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു. ഈ പരിശോധനഫലത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.