ഡെല്‍ഹിയില്‍ നിന്നൊരു വിലാപം …!

249

442075-nirbhaya-parents

ക്രൈം തീര്‍ച്ചയായും പണിഷിബിള്‍ തന്നെ .., എന്നാല്‍ എത്ര പണിഷിബിള്‍ കൊടുത്താലും വീണ്ടും വീണ്ടും കുറ്റ കൃത്യങ്ങളിലെക്ക് തിരിയുവാനുള്ള ആര്‍ജ്ജവം ഒരാള്‍ കാണിക്കുന്നൂവെങ്കില്‍ …, തീര്‍ച്ചയായും അത് ചെന്നെത്തി നില്‍ക്കുന്നത് ആ വ്യക്തിയുടെ മാനസീകവൈകല്യത്തിലേക്കു തന്നെയാണ് …!

അതില്‍ കാരണങ്ങള്‍ ഒന്ന് എന്നതിനേക്കാള്‍ ..,കാരണങ്ങളുടെ ഒരു കൂട്ടായ്മ ആയിരിക്കും ഉണ്ടായിരിക്കുക …!

ബാല്യത്തിലെ തിക്താനുഭവങ്ങളെക്കാള്‍ ഉപരിയായി .., മാതാപിതാക്കളുടെ ..,മക്കളിലേക്ക് പകര്‍ന്നു നല്‍കുന്ന ജീനുകളുടെ ശക്തമായൊരു ചോദന ..,തീര്‍ച്ചയായും സ്വാധീനം ചെലുത്തുന്ന ഘടകങ്ങളില്‍ ഒന്ന് തന്നെയാണ് …!

കുട്ടി കുറ്റവാളികളുടെ തോത് അപകടകരമാം വിധം വര്‍ദ്ധിച്ചു വരുന്ന ഈ കാല ഘട്ടത്തില്‍ .., അതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു പഠനം അനിവാര്യം തന്നെയാണ് എന്നുള്ളത് ആണയിട്ട് പറയേണ്ടി വരും …!

നിര്‍ദ്ധോഷങ്ങള്‍ ആയ കളവുകളിലും .., വഴക്കുകളിലും മറ്റും നിന്ന് .., ഭീതിതമായ ..ചോര തണുത്തുറയുന്ന .., കഠിനമായ കുറ്റ കൃത്യങ്ങള്‍ .., ബാല്യങ്ങളിലെ കൈകളിലൂടെ കടന്നു പോകുന്നൂ വെന്നത് .., ഞെട്ടിപ്പിക്കുന്ന ഒരു സത്യം തന്നെയാണ് …!

ജുവനല്‍ ഹോമുകളിലെ ശിക്ഷകളിലൂടെ .., അതിന് പരിഹാരം ലഭിക്കുമോയെന്നത് .., ആഴത്തില്‍ പഠിച്ച് .., വിശകലനം ചെയ്യേണ്ട വിഷയങ്ങളില്‍ മുഖ്യ സ്ഥാനം വഹിക്കുന്നു …!

കുറ്റ കൃത്യങ്ങളുടെ കൂട്ടായ്മകളുള്ള .., ഈ ഹോമുകളില്‍ ..,അവര്‍ പരിചയപ്പെടുന്നതും .., ഇടപഴകുന്നതും .., സമാനമായ സ്വഭാവവും ..,ചിന്തകളും വെച്ചു പുലര്‍ത്തുന്നവരുടെ കൂടെയൊക്കെ ത്തന്നെ …

വളരെ ചുരുക്കം ചിലര്‍ അതിന് അപവാദങ്ങള്‍ ആയിട്ടുണ്ടെങ്കിലും …!

ഈ വാസങ്ങളിലൂടെ അവര്‍ പഠിച്ചേടുക്കുന്നത് .., സാംസ്‌കാരിക മൂല്യങ്ങളുടെ നല്ല വശങ്ങള്‍ തന്നെയാണോ .., എന്നുള്ളത് സംശയകരം തന്നെയാണ് …!

ഓരോരുത്തരുടെയും .., സ്വഭാവരൂപീകരണത്തില്‍ .., മാതാപിതാക്കളുടെയും …, മറ്റ് മുതിര്‍ന്ന രക്ഷാ കര്‍ത്താക്കളുടെയും .., അവസരോചിതമായ ഇടപെടലുകള്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നത് തന്നെയാണ് …!

പക്ഷേ .., ഓടുന്ന ഈ കാലഘത്തില്‍ ..,ആര്‍ക്കാണ് പിന്നാലെ വരുന്നവനെ നേര്‍ വഴിക്ക് നടത്തുവാന്‍ സമയം …?

അതിലൂടെ അവര്‍ നഷ്ടപ്പെടുത്തുന്നത് .., വരാനുള്ള നല്ലൊരു തലമുറയുടെ അര്‍ത്ഥവത്തായ ജീവിതങ്ങള്‍ ആണ് …!

എന്താണ് കുട്ടികുറ്റവാളികള്‍ എന്നതിലെ നിര്‍വ്വചനം .., എന്നുള്ളത് ശക്തമായ ആശയക്കുഴപ്പം ഉളവാക്കുന്നു എന്നതിനൊപ്പം .., ബാലിശവുമാകുന്നു എന്ന് തോന്നുന്നു …!

സാധാരണ കരളോറപ്പുള്ള കൊടും കുറ്റവാളികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന അനിതസാധാരണവും .., പൈശാചികവുമായ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള മനസാന്നിദ്ധ്യം .., ആ കുട്ടി കുറ്റവാളികള്‍ കാണിക്കുന്നുണ്ടെങ്കില്‍ …, കുട്ടി കുറ്റവാളികള്‍ എന്ന നിര്‍വ്വചനത്തിന് വേറൊരു രീതിയിലുള്ള വ്യാഖ്യാനം നല്‍കേണ്ടതായി വരും …!

പഴയ കാലത്തുള്ള ശാരീരികവും .., മാസസ്സീകവും ആയ വളര്‍ച്ചയുടെ തോത് ഇന്നത്തെ കാലഘട്ടത്തില്‍ .., വളരെ കുറഞ്ഞ ഒരു കാലയളവായി മാറിയിരിക്കുന്നു …!

കുട്ടി കുറ്റവാളികള്‍ എന്നുള്ള ലേബല്‍ തനി പക്കാ ക്രിമിനലുകള്‍ക്ക് പകര്‍ന്നു നല്‍കി ….., വലിയ കുറ്റങ്ങളെ വെറും നിസ്സാരങ്ങള്‍ ആയി കണക്കാക്കുന്നില്ലേ എന്നുള്ള സംശയ നിവാരണത്തിനു മേല്‍ ..,..,

ഇടയാക്കുന്നു .., എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയുന്നു …!

അപ്പോള്‍ കുട്ടി കുറ്റവാളികളുടെ പ്രായപരിധി നിര്‍ണ്ണയിക്കുന്നതില്‍ ശാസ്ത്രത്തിനു വന്ന പിഴവായി അതിനെ കണക്കാക്കാമോ …?

തീര്‍ച്ചയായും വലിയൊരു പിഴവു തന്നെയാണത് …!
ഡല്‍ഹിയില്‍ നടന്ന .., അതി പൈശാചികവും .., ക്രൂരവുമായ കുറ്റ കൃത്യത്തില്‍ പങ്കാളിയായ ഒരുവന്‍ കുട്ടി കുറ്റവാളി എന്നുള്ള ലേബലില്‍ നിന്നുകൊണ്ട് .., തന്റെ കിരാത പ്രവര്‍ത്തിയെ നിസ്സാരവല്‍ക്കരിച്ച് .., ഇതാ പുറത്തിറങ്ങുവാന്‍ പോകുന്നു …!

വര്‍ഷങ്ങളോളം .., ആറ്റു നോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ ആത്മ വിലാപത്തിന് ഇവിടെ എന്ത് പ്രസക്തി …?

എന്താണ് ഇവിടെ കോടതി നല്‍കുന്ന ആനുകൂല്യം …?, ബാല്യം എന്നുള്ളതോ …?

ബാല്യത്തില്‍ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ചെയ്യപ്പെട്ട ഒരു കൊടും പാതകത്തിന് നിയമത്തിന്റെ ഇളവ് ..

ഈ കൊടും പാതകികിയെയാണോ .. ബാല്യത്തിന്റെ ഇളവു നല്‍കി വിട്ടയക്കേണ്ടത് ..?

ഈ പാതകം ചെയ്യപ്പെട്ട ആ സമയത്തെ പ്രതിയുടെ മാനസീകഅവസ്ഥ .., ഒരു ബാല്യത്തിന്റെതാണോ …?

ഒരു നിഷ്ട്ടൂരക്രിമിനലിനെപ്പോലും കവച്ചു വെക്കുന്ന ഈ പ്രതിയുടെ കാടത്ത മനസ്സിന് .., ബാല്യത്തിന്റെതായ ഒരു ആനുകൂല്യം കൊടുക്കാനാകുമോ …?

ഒരിക്കലുമില്ല …!

രക്തം പച്ചക്ക് കുടിക്കുന്ന ഒരു രക്ത രക്ഷസ്സിനേക്കാളും മേലെയാണത് …!

ആ കൃത്യത്തില്‍ .., ഏറ്റവും ക്രൂരമായി ആ പീഡിപ്പിച്ചത് .., ബാല്യത്തിന്റെ ആനുകൂല്യം പേറുന്ന .., ഈ നരാധമന്‍ ആണെന്ന് .. ആ പാവം പെണ്‍കുട്ടിയുടെ .., അവസാന മൊഴിയില്‍ തന്നെയുള്ളതല്ലേ …!

ഒരു ബാല മനസ്സിന് അങ്ങിനെ ചെയ്യാനാകുമോ …?

സാത്താന്റെ മനസ്സ് പേറുന്ന .., ബാല്യത്തിന്റെ അവതാരം ….!

ആ മാതാപിതാക്കളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന ഓരോ തുള്ളി ചുടു ചോരക്കും …പച്ചക്ക് ദഹിപ്പിക്കാനുള്ള ശക്തിയുണ്ട് ..!

ഒരു ബാല്യമെന്ന ലേബലും അതിന് പരിഹാരമാവുകയില്ല …!

ഒരു കോടതി വിധിക്കും അതിനെ മറികടക്കാനാകില്ല …!

സത്യത്തിന്റെ പ്രതിരൂപങ്ങള്‍ ആയി മനുഷ്യര്‍ കോടതികളെ കാണുന്നു …!

സത്യമെന്നാല്‍ ദൈവം …!

വെറും മാനുഷീകനായ ..,ഒരു മനുഷ്യന് .., ദൈവത്തിന്റെ ധര്‍മ്മം നിര്‍വ്വഹിക്കാനാകുമോ …?എന്ന യുക്തിക്ക് അടിവരയിട്ടു കൊണ്ട് .., നീതി ദേവത പോലെ നമുക്കും കണ്ണുകളും ….., ചെവിയും .., മൂടിക്കെട്ടാം …!

നീതി നിഷേധിക്കപ്പെടുന്ന ഒരു സാധാരണക്കരന്റെ പ്രതീകമായും .., ആ നീതി ദേവതയുടെ ചിത്രം അങ്ങിനെ ഉയര്‍ന്നു നില്‍ക്കട്ടെ …!