ഫേസ്ബുക്കിന്റെ പുതിയ ആപ്പ് ആയ ഫേസ്ബുക്ക് ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ ഇറങ്ങി. നിലവിലുള്ള ഉപയോക്താവിന് അധികം ഡേറ്റ ചെലവില്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാം എന്നതാണ് ഈ പതിപ്പിന്റെ പ്രധാന നേട്ടം.
എന്നാല്‍ ഫോട്ടോകള്‍ ലോഡ് ചെയ്യുന്നതിലോ , പോസ്റ്റിംഗിലോ വേഗതയ്ക്ക് ഒരു കുറവും ഉണ്ടാകില്ലെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗ്ഗ് നേരത്തെ പറഞ്ഞിരുന്നത്.
1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള പുതിയ ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുമ്പോള്‍ വളരെ കുറഞ്ഞ ഡേറ്റമാത്രമേ നഷ്ടമാകുന്നുള്ളു. ഇപ്പോഴും 3ജിയോ 4ജിയോ എത്താത്ത സ്ഥലങ്ങളില്‍ ഫേസ്ബുക്കിന്റെ പുതിയ പതിപ്പ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ ക്ക് ചിത്രങ്ങള്‍ ലോഡ് ചെയ്യാനും, പോസ്റ്റ് ചെയ്യാനും നേരിട്ട് ബാന്റ് വിഡ്ത്ത് ശേഷിയെ ആശ്രയിക്കേണ്ടിവരും.ഇത്തരം അവസ്ഥയിലാണ് ഫേസ്ബുക്ക് ലൈറ്റ് പതിപ്പ് മാറ്റം വരുത്തുക.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ഉദ്ദേശിച്ച് മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഇറങ്ങുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ സജീവമാകുന്നതോടെ സാധാരണക്കാരന് പോലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഫേസ്ബുക്ക് മൊബൈല്‍ പതിപ്പ് ലളിതമാക്കുക എന്നതാണ് ഫേസ്ബുക്ക് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഫേസ്ബുക്ക് ലൈറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…