ഡൈവോഴ്‌സ് ചെയ്ത ഭാര്യക്ക് ഐഫോണ്‍ 6 സമ്മാനിക്കാനായി ഇയാള്‍ ക്യൂ നിന്നത് രണ്ട് ദിവസം ..!

0
223

apple

ഭാര്യയെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവുണ്ടോ ? അതും ഡൈവോഴ്‌സ് ചെയ്ത ഭാര്യയെ. ഡാരിയസ് വൊഡാസ്‌കി എന്ന പോളണ്ട് കാരനാണ് കഴിഞ്ഞ മാസം താന്‍ ഡൈവോഴ്‌സ് ചെയ്ത ഭാര്യയ്ക്ക് സമ്മാനിക്കാനായി ഐഫോണ്‍ 6 വാങ്ങാന്‍ 2 ദിവസം ക്യൂവില്‍ നിന്നത്.

20 വര്‍ഷത്തിന്റെ ദാമ്പത്യത്തില്‍ നിന്നും കഴിഞ്ഞ മാസമാണ് അയാള്‍ മോചിതനായത്. “എന്റെ ഭാര്യക്ക് ഞാന്‍ നല്ലൊരു ഭര്‍ത്താവോ, കുട്ടികള്‍ക്ക് ഞാന്‍ നല്ലൊരു അച്ഛനോ അല്ല. പിരിയുന്നതിന് മുന്‍പ് ഞാന്‍ അവള്‍ക്ക് നല്കിയ വാക്ക് പാലിക്കാനാണ് ഞാന്‍ ഫോണ്‍ വാങ്ങിയത്. ഇത് തീര്‍ച്ചയായും അവള്‍ക്ക് ഇഷ്ടപ്പെടും..” ഡാരിയസ് പറയുന്നു

ബ്രിസ്റ്റോണ്‍ ആപ്പിള്‍ സ്റ്റോറില്‍ ഫോണ്‍ ലഭിക്കുന്നതിനായി 44 മണിക്കൂറാണ് ഇയാള്‍ ക്യൂ നിന്നത്. ഐഫോണ്‍ 6 അവതരിപ്പിക്കപ്പെട്ടതോടെ ലോകമെമ്പാടും അത് തരംഗമായി മാറിയിരിക്കുകയാണ്.