google_health_boolokam
ഗൂഗിള്‍ നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. ഇമെയില്‍ അയക്കുന്നതെങ്ങനെ? ഫെയ്‌സ്ബുക്കില്‍ എങ്ങനെ അപരിചിതരെ ഒഴിവാക്കാം? ഏറ്റവും നല്ല കോളേജുകള്‍ ഏതൊക്കെ? സ്വാതന്ത്ര്യസമരം എന്ന് നടന്നു? എന്നൊക്കെ തുടങ്ങി കാര്‍ സ്റ്റാര്‍ട്ട് ആവുന്നില്ലെങ്കില്‍ എന്ത് ചെയ്യണം? കാമുകിയോട് എങ്ങനെ പ്രണയം തുറന്നു പറയണം? ഏതൊക്കെ സോഫ്റ്റ്ഡ്രിങ്ക്‌സ് ഏതൊക്കെ മദ്യങ്ങളുമായി കലര്‍ത്താം? തോക്ക് ഉണ്ടാക്കുന്നത് എങ്ങനെ? എന്നിങ്ങനെ നമ്മെ കുഴക്കുന്ന കാര്യങ്ങളെപ്പറ്റി ഞൊടിയിടയ്ക്കുള്ളില്‍ അറിയുവാന്‍ ഗൂഗിളിനോളം പറ്റിയ ഒരു സഹായകന്‍ വേറെയില്ല.

എന്നാല്‍ നാം ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കുന്ന വെബ് സൈറ്റുകള്‍ എത്രത്തോളം വിശ്വാസ യോഗ്യം ആണെന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭൂരിപക്ഷം വെബ് സൈറ്റുകളും തെറ്റായ വിവരങ്ങള്‍ ആണ് ആളുകള്‍ക്ക് നല്‍കുന്നത് എന്നാണ്. ഇതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മേഖലയാണ് ആരോഗ്യവും മരുന്നുകളും. ഇന്ന് ഒരു അസുഖം ഉണ്ടാകുമ്പോള്‍ ഡോക്ടറിനെ തേടിപ്പോകാതെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം ഒരുപാട് വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ.സുക്കോണ്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ഒരു മാസത്തില്‍ ഏകദേശം അര ബില്ല്യണ്‍ സേര്‍ച്ചുകള്‍ ഈ വിഷയത്തില്‍ ഉണ്ടാവുന്നുണ്ട് എന്നാണ്. ഇതിനോടൊപ്പം തന്നെ, ഓരോ രോഗലക്ഷണങ്ങള്‍ വച്ച് നടത്തുന്ന സേര്‍ച്ചുകളില്‍ ആദ്യ പത്തില്‍ 3 എണ്ണം മാത്രമേ മിക്കപ്പോഴും ശരിയായ വിവരങ്ങള്‍ നല്‍കുന്നുള്ളൂ. ആദ്യ പത്തിന് ശേഷം പലപ്പോഴും ഈ വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്ത റിസള്‍ട്ടുകള്‍ ആണ് ലഭിക്കുന്നത്.

രോഗം വരുമ്പോള്‍, അത് വലുതാവട്ടെ ചെറുതാവട്ടെ, ഒരു ഡോക്ടറുടെ സഹായം തേടുകയാണ് ഏറ്റവും നല്ലത്. അല്ലാതെ സ്വയം ചികിത്സിച്ചു കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കി വയ്ക്കരുത്.

You May Also Like

ഈ പുരുഷന്മാരുടെ മൂക്ക് സ്ത്രീകളെക്കാള്‍ വലുതാണ്‌, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

അല്ല, ഓരോരുത്തരുടെയും മൂക്ക് പലവിധമാണ്. പക്ഷെ അതിലും ഒരു പ്രത്യേകതയുണ്ട്..

അര്‍ബുദ്ദത്തെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍.!

അല്‍പം ശ്രദ്ധിച്ചാല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും.അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്

ആരോഗ്യകരമായ പാചകത്തിനുള്ള 5 എളുപ്പവഴികൾ

ആരോഗ്യകരമായ പാചകത്തിനുള്ള 5 എളുപ്പവഴികൾ ആരോഗ്യകരമായ പാചകം നിങ്ങളുടെ അടുക്കളയിൽ നിന്ന് പ്രവർത്തിക്കുന്നതിൻ്റെ പോരായ്മ, അത്ര…

താരന്‍ ഒരു പാരയാകുന്നുവോ ?

മുടികൊഴിച്ചില്‍ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കേശപ്രശ്‌നമാണ് താരനും. ഏറെപ്പേര്‍ താരന്‍ മൂലം ബുദ്ധിമുട്ടുന്നുണ്ട്.. തലയുടെ ശുചിത്വമില്ലായ്മയാണ് താരന്‍ വരാനുള്ള പ്രധാന കാരണം. താരന്‍ വന്നാല്‍ അസ്വസ്ഥത മാത്രമല്ല മുടി കൊഴിച്ചിലും ഉണ്ടാകുന്നു. താരന്‍ നിയന്ത്രണാധീതമാകുന്നത് കണ്ണ്, കാത് എന്നിവയില്‍ പുഴുക്കുരുക്കള്‍ ഉണ്ടാവാനും കാരണമാവുന്നു. Ptiotoporumovale എന്ന ഫംഗസ്സുകളാണ് പ്രധാനമായും താരന്‍ വരുത്തുന്നത്. സ്‌നേഹഗ്രന്ഥികള്‍ കൂടുതലുള്ള ചര്‍മങ്ങളില്‍ ഫംഗസ്സ് വളരെ കൂടുതലുണ്ടാവും. എന്നിവയെല്ലാം താരന്‍ വരാനുള്ള സാധ്യത കൂട്ടുന്നു.