ഡ്രൈവര്‍ ഇല്ലാത്ത കാര്‍ ഇന്ത്യയിലും വികസിപ്പിച്ചെടുത്തു. അതും മാരുതി 800..!

281

ഗൂഗിള്‍ ഡ്രൈവര്‍ ഇല്ലാതെ സ്വയം ഓടുന്ന കാര് കണ്ടു പിടിച്ചത് ഇന്ന് വലിയ വാര്‍ത്തയാണ്. സ്റ്റിയറിങ്ങൊ ക്‌ളച്ചോ ബ്രേക്കോ ഒന്നും ഇല്ലാത്ത ഗൂഗിള്‍ കാര്‍ പ്രവര്‍ത്തിക്കുന്നത് ജി പി എസ് വഴിയാണ്. ഗൂഗിള്‍ മാപ് വഴി എല്ലാ വഴികളും മനസിലാക്കി യാത്രക്കാരന്റെ ആവശ്യം അനുസരിച്ച് കുറഞ്ഞ സമയത്തില്‍ ഏറ്റവും ട്രാഫിക് കുറഞ്ഞ വഴിയിലൂടെ കാര്‍ തനിയെ പോകും.

എന്നാല്‍ വളരെ കുറഞ്ഞ ചിലവില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത കാര്‍ വേറെ ഒരു സ്ഥലത്ത് കണ്ടു പിടിച്ചു. അതും നമ്മുടെ ഇന്ത്യയില്‍. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും, കാരണം ഈ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത് നമ്മടെ സ്വന്തം മാരുതി 800 കാറില്‍ ആണ്. പക്ഷെ ഈ കാറില്‍ സ്റ്റീരിങ്ങും ക്ലച്ചും ഒക്കെയുണ്ട്. അത് പ്രവര്‍ത്തിപ്പിക്കുന്നത് അടക്കമുള്ള വീഡിയോ ഞാന്‍ ഇവിടെ കൊടുക്കുന്നു. ഇപ്പോള്‍ മനസിലായില്ലേ നമ്മള്‍ ഇന്ത്യക്കാരുടെ അടുത്ത് ഗൂഗിള്‍ ഒന്നും ഒന്നുമല്ലാന്നു…