ഡ്രൈവറില്ലാതെ കാര്‍ ഓടുന്നത് കണ്ട് ആളുകള്‍ ഞെട്ടി [വീഡിയോ]

137

invisible-driver-prank

ഡ്രൈവറില്ലാതെ കാര്‍ ഓടുന്നത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും? പേടിച്ചോടില്ലേ? ഡ്രൈവറില്ലാത്ത കാറുകള്‍ക്ക് ഉള്ള ലൈസന്‍സ്‌ കിട്ടിയ നെവാദയിലെ കാര്യമല്ല ഈ പറഞ്ഞത്. പകരം സാധാരണ കാറുകള്‍ ഓടുന്ന വീഥിയിലൂടെ ഒരു കാര്‍ ഓടി അടുത്തുള്ള ആളുകള്‍ കൂടുന്നിടത്തൊക്കെ നില്‍ക്കുന്നു. വണ്ടിയിലേക്ക് നോക്കുമ്പോള്‍ ഡ്രൈവറുടെ സീറ്റ് കാലി. പേടിച്ചു പിറകോട്ടു നോക്കുന്ന ആളുകള്‍, ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

എങ്ങനെയുണ്ട് ട്രിക്ക്? നമുക്കും ഒന്ന് ട്രൈ ചെയ്താലോ? ഇതൊക്കെ ചെയ്തു പോലീസ് നിങ്ങളെ പൊക്കിയാല്‍ ഈ ലേഖകനെ വിളിക്കരുത് കേട്ടോ