തക്ക തുണയെ തേടുന്നു

526

945141_347369768723627_736366009_n
ദൈവം ആദം ഏകനായി ഇരിക്കുന്നത് നന്നല്ല എന്ന് കണ്ട് തക്ക ഒരു തുണയെ കൊടുത്തു. ഏകാനയിരുന്നപ്പോള്‍ പാപം അറിയാത്ത ആദം തുണ വന്നപ്പോള്‍ അതും തക്ക തുണ ജീവിതത്തിലേക്ക് വന്നപ്പോള്‍ പാപിയായി. ആദത്തിന്റെ ബോറടി മാറ്റാന്‍ ദൈവം ചെയ്ത പണി സര്‍വ മനുഷ്യരാശിക്കും പണിയായി മാറി. സകലരും പാപത്തിന്‍ കീഴായി.

ദൈവം ആ ഏകനാല്‍ വന്ന പാപം ദൈവപുത്രനായ ഏകനാല്‍ നീക്കി എങ്കിലും അതിലൊന്നും കരകയറാന്‍ ആകാതെ മനുഷ്യന്‍ ഇന്നും തീ തിന്നുകയാണ് ..തീ തിന്നുകയാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് പണത്തിനും പണം ഉണ്ടാക്കാനും പണം കൈക്കലാക്കാനും പലരും പലതും കണ്ടു തക്കതല്ലാത്ത തുണയെ തിരഞ്ഞെടുത്തു തുണി കീറുന്നു.

ഇന്ന് തക്ക തുണയെ തേടാതെ തക്ക ഇരയെ കാത്തിരിക്കുന്നവരാണ് കൂടുതല്‍ ..

ഈ വിഴുപ്പലക്കാന്‍ തന്റെ ഇഹലോക ജീവിതം മാത്രമല്ല നഷ്ടമാക്കുന്നത്. പരലോക ജീവിതം കൂടിയാണ് എന്നത് ആര്ക്കും പ്രിയമല്ലാത്ത സത്യം.

സ്വയം വര പ്രക്രീയ ഇങ്ങനെ ..

കൈപറ്റിയ ഫോട്ടോകള്‍ നിരത്തിവച്ച് ഓരോരോ ഫോട്ടോ ആയി വരന്‍ പ്രാര്‍ഥനയോടെ നോക്കുന്നു. ദൈവഹിതമായത് കാണുമ്പോള്‍ മനസില്‍നിന്നും മനസിലാകാതതോ മനസിലാകുന്നതോ ആയ ഒരു സിഗ്‌നല്‍ ലഭിക്കുന്നതാണ്. ചിലര്ക്ക് ചുറ്റും കിളി പറക്കുന്ന അനുഭവവും ചിലര്ക്ക് സംഗീതസാന്ദ്രമായ അനുഭവവും ഉണ്ടാക്കാം.

ദൈവത്തോടടുത്തു ജീവിക്കുന്നത് ആശ്രയിച്ചിരിക്കും ഈ സിഗ്‌നലിന്റെ ശക്തിയും ഭാവവും ..

ഒന്നില്‍ കൂടുതല്‍ ശക്തമായ സിഗ്‌നല്‍ ലഭിക്കുന്നങ്കില്‍ അതനുസരിച്ച് കെട്ടാന്‍ യോഗമുണ്ടാകും ..അതിനു മുന്‍ തുണ മരിക്കണം എന്ന് മാത്രം …
ഒരു ശക്തമായ സിഗനല്‍ ലഭിച്ചാല്‍ അത് ഉറപ്പിക്കാവുന്നതാണ് ..
ഒന്നില്‍ കൂടുതല്‍ മനസിലാകാത്തതും ശക്തമാല്ലാത്തതും ആയ സിഗ്‌നലുകള്‍ ഉള്ള ഫോട്ടോകള്‍ അടുത്ത റൌണ്ടിലേക്ക് തിരഞ്ഞെടുക്കപെടും ..

ഫോട്ടോ തിരഞ്ഞെടുക്കുമ്പോള്‍ ശരീര സൌന്ദര്യം മാത്രമല്ല മുഖ സൗന്ദര്യവും നാക്കിന്റെ വിശുദ്ധിയും കണ്ണുകളിലെ തേജസ്സും ശ്രദ്ധിക്കേണ്ടതാണ് … മനസിലാകാത്തത് അടുത്ത റൌണ്ടിലും വെരിഫൈ ചെയ്യാവുന്നതുമാണ് ..

അടുത്ത റൌണ്ട് നേരിട്ട് കണ്ടു സംസാരിക്കുന്നതാണ് ..

എല്ലാം തുണയോട് പറയാമെങ്കിലും തുണയുടെ മാതാപിതാക്കളോടെ എല്ലാം തുറന്നു പറഞ്ഞാല്‍ പണി പാളാന്‍ സാധ്യതയുണ്ട് .., കാരണം ചിലര്ക്ക് ദൈവവുമായി ഒരു ബന്ധവും കാണുകയില്ല ..അതുകൊണ്ട് ഇതിന്റെയൊക്കെ പൊരുള്‍ മനസിലകുകയുമില്ല ..അത് അവരുടെ തെറ്റുമല്ല …

അടുത്ത റൌണ്ടിലെ വെരിഫികഷൊന്‍ കഴിയുന്നതോടെ കാര്യങ്ങള്‍ ഉറപ്പിക്കാവുന്നതാണ് ..

ചിലപ്പോള്‍ തുണയോടുള്ള ഈ സംസാരം മണിക്കൂറുകള്‍ നീണ്ടേക്കാം .. പെണ്ണുകാണാന്‍ കൂടെപ്പോകുന്നവര്‍ കരുതി ഇരിക്കുക ..

ഇനിയിപ്പോള്‍ എല്ലാം തികഞ്ഞപ്പോള്‍ തുണക്കു ഇഷ്ടമായില്ല എന്നുണ്ടെങ്കില്‍ തുണ ഊരിപ്പോരാന്‍ പറ്റാത്ത പാപത്തില്‍ പെട്ടിട്ടുണ്ടെന്നും അല്ലെങ്കില്‍ ദൈവവുമായി ബന്ദമില്ല എന്നും ഉള്ള നഗ്‌നസത്യം വെറുപ്പോടെ മനസിലാക്കേണ്ടതാണ് .. അതായതു കിളിപോയി !!

അതോടെ ചിലപ്പോള്‍ വിവാഹത്തിനുള്ള യോഗം ഇല്ലായെന്നും വിശുദ്ധ ജീവിതം നയിക്കാനുള്ള അവസരം വന്നെന്നും കണക്കാക്കേണ്ടതാണ് ..

പിന്നെ എല്ലാം ദൈവഹിതംപോലെ നടന്നുകൊള്ളും..
എന്ന് പ്രാര്‍ഥനയോടെ ..,
വരന്‍