fbpx
Connect with us

തങ്കമ്മയുടെ ഉരുളകിഴങ്ങ്..

തങ്കമ്മയുടെ ഉരുളക്കിഴങ്ങ് കൃഷിയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടിയാണ് ബാങ്ക് ഉദ്യോഗസ്ഥനായ രവിയും അദ്ദേഹത്തിന്റെ ഡ്രൈവറും കൂടി ആ മലയോര നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മലയും കുന്നുകളും താണ്ടി ആ നാട്ടിലേക്ക് പോകാന്‍ രവിക്ക് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്ത് ചെയ്യാം മേലുദ്യോഗസ്ഥന്മാരുടെ കല്‍പ്പനയല്ലേ പോകാതിരിക്കാനൊക്കുമോ ? തന്റെ തലയ്ക്കു മുകളിലിരിക്കുന്ന സകല ഉദ്യോഗസ്ഥരേയും മനസ്സില്‍ ശപിച്ച്‌ രവിയും ഡ്രൈവറും യാത്ര പുറപ്പെട്ടു. നഗരത്തിന്റെ മിനുസ്സമുള്ള പ്രതലത്തില്‍ നിന്നും ഗ്രാമത്തിന്റെ പരുപരുത്ത മേനിയിലേക്ക് കയറിയപ്പോള്‍ തന്നെ വണ്ടിയിലിരിക്കുന്ന രവി ഒന്നമര്‍ത്തി മൂളി.

 74 total views

Published

on

തങ്കമ്മയുടെ ഉരുളക്കിഴങ്ങ് കൃഷിയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടിയാണ് ബാങ്ക് ഉദ്യോഗസ്ഥനായ രവിയും അദ്ദേഹത്തിന്റെ ഡ്രൈവറും കൂടി ആ മലയോര നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മലയും കുന്നുകളും താണ്ടി ആ നാട്ടിലേക്ക് പോകാന്‍ രവിക്ക് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്ത് ചെയ്യാം മേലുദ്യോഗസ്ഥന്മാരുടെ കല്‍പ്പനയല്ലേ പോകാതിരിക്കാനൊക്കുമോ ? തന്റെ തലയ്ക്കു മുകളിലിരിക്കുന്ന സകല ഉദ്യോഗസ്ഥരേയും മനസ്സില്‍ ശപിച്ച്‌ രവിയും ഡ്രൈവറും യാത്ര പുറപ്പെട്ടു. നഗരത്തിന്റെ മിനുസ്സമുള്ള പ്രതലത്തില്‍ നിന്നും ഗ്രാമത്തിന്റെ പരുപരുത്ത മേനിയിലേക്ക് കയറിയപ്പോള്‍ തന്നെ വണ്ടിയിലിരിക്കുന്ന രവി ഒന്നമര്‍ത്തി മൂളി.

‘ഈ കുണ്ടും കുഴിയും കടന്ന്‍ എപ്പോളാണാവോ അവിടെത്തുക ?’
‘അല്ല സാറെ, ഞമ്മളിപ്പോ എന്തിനാ അങ്ങോട്ട്‌ പോകുന്നത് ?’

ഡ്രൈവര്‍ക്ക് സംശയം.

‘എടോ തങ്കമ്മയുടെ ഉരുളക്കിഴങ്ങ് കൃഷിയെ കുറിച്ച് ചിലതൊക്കെ രേഖയിലാക്കി അങ്ങ് മുകളിലോട്ടു അയച്ചു കൊടുക്കണം.’

Advertisement



രവിപറഞ്ഞു.

‘എങ്ങോട്ട് ? ദൈവത്തിന്റെയടുത്തേക്കാണോ..’

ഡ്രൈവര്‍ക്ക് വീണ്ടും സംശയം.

‘ദൈവത്തിന്റെയടുത്തേക്കല്ലടോ.. മേലുദ്യോഗസ്ഥന്മാര്‍ക്ക്..’

Advertisement



‘നമ്മുടെ ബാങ്കില്‍ നിന്നും ലോണെടുത്ത് കൃഷിയിറക്കിയവരൊക്കെ സാധാരണ ദൈവത്തിന്റെയടുത്തേക്കാണ് പോവാറ്.’

ഇതും പറഞ്ഞു ഡ്രൈവര്‍ നല്ല ആവേശത്തോടെ ഗിയര്‍ മാറ്റി വണ്ടിക്ക് സ്പീഡ്‌ കൂട്ടി.ഡ്രൈവറുടെ ആ സംസാരം രവിക്ക് അത്ര ഇഷ്ടപെട്ടില്ല. ഒരു പക്ഷെ അയാള്‍ പറഞ്ഞത് സത്യമായിരിക്കാം. എന്നിരുന്നാലും താനും ഒരു ബാങ്ക് ജോലിക്കാരനല്ലേ. രവി പുറത്തേക്കു നോക്കി. പിന്നിലേക്കോടിക്കൊണ്ടിരിക്കുന്ന കാപ്പി തോട്ടങ്ങളും മനുഷ്യരും. കാറ്റിന് തണുപ്പ് കൂടിവരുന്നു. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ വണ്ടി കിതച്ച് കൊണ്ട് മുന്നോട്ട് നീങ്ങി.

‘സാറെ, ഈ തങ്കമ്മ ബാങ്കില്‍ നിന്ന് എത്ര ലോണെടുത്തിട്ടുണ്ട് ? ‘
കാറ്റിന്റെ മൂളലിനെ ഭേദിച്ച് കൊണ്ട് ഡ്രൈവര്‍ ചോദിച്ചു.

‘അതൊക്കെ ഒരുപാടുണ്ടടോ. ഇത് വരെ ഒന്നും തിരിച്ചടച്ചിട്ടില്ല. ബാങ്ക് നോട്ടീസ്‌ കുറെ അയച്ചു. മറുപടീം ഇല്ല. ‘
‘അപ്പൊ ജപ്തി ഉണ്ടാകും.’
‘ഉണ്ടാകും. അതിന് മുമ്പ് ഈ റിപ്പോര്‍ട്ട് മുകളിലേക്ക് അയച്ചു കൊടുക്കണം.’

Advertisement



രവി പറഞ്ഞു. സംസാരത്തിനിടയില്‍ ടാറിട്ട റോഡ്‌ കഴിഞ്ഞ വിവരം അവരറിഞ്ഞില്ല. രവി ചുറ്റുപാടും നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്ന ഒരുകൂട്ടം മനുഷ്യരുടെ നാട്. കപ്പയും വാഴയും പച്ചക്കറികളും അങ്ങിനെ പച്ച പുതച്ച് നില്‍ക്കുന്നു. മനസ്സിന് കുളിര്‍മ തരുന്ന കാഴ്ചകള്‍.പക്ഷേ, ഇവിടുത്തെ ജീവിതങ്ങള്‍ക്ക് വേണ്ടത്ര പച്ചപ്പില്ല. മുന്നില്‍ കാണുന്ന ഒരു ചെറിയ പീടികയുടെയടുത്ത് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. രവി വണ്ടിയില്‍ നിന്നിറങ്ങി ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു. പീടിക തിണ്ണയില്‍ ഇരിക്കുന്ന കിളവന്മാര്‍ രവിയെ നോക്കുന്നുണ്ടായിരുന്നു.

‘ചേട്ടാ ഈ തങ്കമ്മയുടെ വീട് ? ‘

രവി പീടികക്കാരനോട് ചോദിച്ചു.

‘ഉരുളക്കിഴങ്ങ് കൃഷി നടത്തുന്ന തങ്കമ്മയല്ലേ ഇവിടെ അടുത്തന്നെ വീട്’

Advertisement



ഉത്തരം പറഞ്ഞത് പീടിക തിണ്ണയിലിരിക്കുന്ന കിളവന്‍. തങ്കമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ മൂപ്പരുടെ ഒരു ആവേശം.

‘അല്ല സാറ് ബാങ്കില്‍ നിന്നാണോ ?’
കിളവന് സംശയം.
‘ഉം’
രവി മൂളി.

‘ആ പെണ്ണുംമ്പിള്ളയുടെ അവസ്ഥ വളരെ കഷ്ടമാ സാറേ. ഉണ്ടായ കൃഷിയൊക്കെ നശിച്ചു. ഇപ്പൊ എന്താ ചെയ്യാന്നറിയാതെ അന്തം വിട്ട് നില്‍ക്കാ’
രവി ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും താനെന്തിനാ അവരോട് സംസാരിക്കുന്നത്. രവി ഓര്‍ത്തു. തങ്കമ്മക്ക് ഉരുളക്കിഴങ്ങ് കൃഷി ഉണ്ടായിരുന്നോ? വിളവെടുത്തോ ? ഈ വക കാര്യങ്ങള്‍ രേഖപെടുത്തി മേലുദ്യോഗസ്ഥന്മാര്‍ക്ക് അയച്ചു കൊടുക്കണം. അതോടെ തന്റെ പണി തീര്‍ന്നു. രവി വണ്ടിയില്‍ കയറി. വണ്ടി ഒരു ഇരയെ ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു.

‘അല്ല സാറേ, ഈ തങ്കമ്മയെന്തിനാ ഉരുളക്കിഴങ്ങ് കൃഷി നടത്തിയത്. ഈ നാടിന് പറ്റിയ വേറെ എത്രയോ കൃഷിയുണ്ട്.’

Advertisement



ഡ്രൈവര്‍  സംസാരം തുടങ്ങി.
‘ഈ നാട്ടിലെ കൃഷി ആര്‍ക്കെടാ വേണ്ടത് ?’ രവി ചിരിച്ച് കൊണ്ട് ചോദിച്ചു.

‘അതു ശരിയാ വാഴയും കപ്പയും ആര്‍ക്കാ വേണ്ടത് ? എല്ലാവരും വിദേശികളുടെ പുറകെയല്ലേ. ഉരുളക്കിഴങ്ങാണെങ്കില്‍ ഉത്തരേന്ത്യയിലേക്ക്‌ കയറ്റി അയക്കാം. ബാക്കിയുണ്ടെങ്കില്‍ വിദേശത്തേക്കും’

ഡ്രൈവറുടെ ആ സംസാരം കേട്ട് രവി ചിരിച്ചു. വിറക് പെറുക്കി കൊണ്ടുപോവുന്ന പെണ്ണുങ്ങള്‍ വഴിയിലൂടെ വരിയായി നടന്ന് പോകുന്നത് കാണാമായിരുന്നു. രവി അവരുടെയടുത്ത് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.

‘തങ്കമ്മയുടെ വീട്ടിലേക്കു എങ്ങിനെ പോകും’
രവി ചോദിച്ചു.
‘ആ വളവ് കഴിഞ്ഞാല്‍ മതി.’ ഒരുത്തി അടുത്തുള്ള വളവിലേക്ക് ചൂണ്ടി പറഞ്ഞു.
‘തങ്കമ്മയുടെ വീട്ടില്‍ വേറെ ആരൊക്കെയുള്ളത് ? ‘
‘കെട്ട്യോന്‍ നേരത്തെ മരിച്ചു. ഒരു മോളുണ്ടായിരുന്നു. അത് ആരുടേയോ കൂടെ പോയി’
വണ്ടി മുന്നോട്ട് ചലിച്ചു.

Advertisement



വളവും കഴിഞ്ഞു തങ്കമ്മയുടെ വീടിന്റെ മുന്നിലെത്തിയപ്പോള്‍ അവിടെ കുറേ ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. രവി വണ്ടിയില്‍ നിന്നിറങ്ങി ആള്‍കൂട്ടത്തിനിടയിലൂടെ വീടിനടുത്തേക്ക് നടന്നു. നിശബ്ദമായ ആള്‍ക്കൂട്ടങ്ങളും കടന്ന് രവി വാതില്‍ക്കല്‍ നിന്നും അകത്തേക്ക് നോക്കി. തൂങ്ങിയാടുന്ന രണ്ട് കാലുകള്‍. കുറച്ചു നേരം രവി മനസ്സ് മരവിച്ചപോലെ അവിടെ നിന്നു. പിന്നെ തിരിച്ച് വണ്ടിയിലേക്ക് നടന്നു.

 75 total views,  1 views today

Advertisement
Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement