02

ഡെല്‍ കമ്പനി ഓണ്‍ലൈന്‍ സ്റ്റോറുക്കള്‍ക്ക് എതിരെ രംഗത്ത്. കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഡെല്‍ ഉല്‍പ്പനങ്ങള്‍ snapdeal ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് വാങ്ങരുത് എന്നു പറയുന്നു. കഴിഞ്ഞ പന്ത്രണ്ടു മാസങ്ങള്‍ക്കിടയില്‍ ലെനോവോ, തോഷിബ, നെറ്റ്ഗിയര്‍ തുടങ്ങിയ കമ്പനികളും സമാനമായ പത്രക്കുറിപ്പുകള്‍ ഇറക്കിയിരിന്നു. ലെനോവോ, തോഷിബ, നെറ്റ്ഗിയര്‍ കമ്പനികള്‍ snapdeal നു പുറമ്മേ flipkart നേയും നിരോധിച്ചപ്പോള്‍ ഡെല്‍ snapdeal നു എതിരെ മാത്രമാണ് രംഗത്ത് ഉള്ളത്.

snapdeal എന്നത് ഒരു ഡെല്‍ കമ്പനി അംഗീകൃത ഓണ്‍ലൈന്‍ സ്റ്റോര്‍ അല്ലെന്നും, അത്‌കൊണ്ട് തന്നെ കമ്പനിക്ക് snapdeal വഴി വാങ്ങുന്ന ഉല്‍പ്പനങ്ങളുമായി ഒരു ബന്ധവും ഇലെന്നും കമ്പനി പറയുന്നു. അതായത് snapdeal വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് ഡെല്‍ ഒരു തരത്തില്‍ ഉള്ള വാറന്റിയോ മറ്റു ആനുകുല്യങ്ങളൊ നല്‍കുന്നതല്ല.

Advertisements