തടാകത്തില്‍ അജ്ഞാത ജീവി; ഒരു ഭാഗം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ജീവിയുടെ ചിത്രങ്ങള്‍ ലഭിച്ചു !

532

01

നീണ്ട തുമ്പിക്കൈ പോലുള്ള ഒരുതരം അവയവമുള്ള അജ്ഞാത ജീവിയുടെ ചിത്രങ്ങള്‍ യുകെയിലെ ഒരു തടാകത്തില്‍ നിന്നും യുവതിക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്‌. ഇത് ദശകങ്ങള്‍ക്ക് മുന്‍പ് 1933 ല്‍ ലഭിച്ച തടാകത്തിലെ വിചിത്ര രൂപിയായ ജീവി തന്നെയാണെന്നാണ് ചിലരുടെ നിഗമനം. അന്നും ഇത് പോലെ നീണ്ട തുമ്പിക്കൈ പോലുള്ള അവയവമുള്ള ജീവിയുടെ ചിത്രമായിരുന്നു ലോകത്തെ നെറ്റി ചുളിപ്പിച്ചിരുന്നത്.

02

യുകെയിലെ പ്രസിദ്ധമായ ലേക്ക് ഡിസ്ട്രിക്റ്റില്‍ നിന്നുമാണ് തന്റെ വീട്ടില്‍ 150 അടി അകലെയുള്ള സ്ഥലത്ത് ഈ ജീവി തടാകത്തില്‍ പൊങ്ങി നില്‍ക്കുന്ന കാഴ്ച എല്ലി വില്ല്യംസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. പകല്‍ മുഴുവനും ഓട്ടോമാറ്റിക്കായി തടാകത്തിന്റെ ചിത്രമെടുക്കാവുന്ന വിധം ക്യാമറ സെറ്റ് ചെയ്തു വെച്ച് യുവതി പോയതായിരുന്നു. പിന്നീട് തിരികെ വന്ന്‍ എടുത്ത ചിത്രങ്ങള്‍ നോക്കിയപ്പോഴാണ് ഈ അത്ഭുത കാഴ്ച യുവതി കണ്ടത്.

03

2006 ല്‍ ഈ തടാകത്തില്‍ ഇത്തരമൊരു ജീവിയെ കണ്ടതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. അന്നത് ഒരു ഭീമന്‍ ആരല്‍ മത്സ്യം ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. അതല്ല ഒരു കുതിര ആണെന്നും ആനയുടെ തുമ്പിക്കൈ ആണെന്നും അഭിപ്രായം ഉണ്ടായിരുന്നു.

എന്തായാലും കൂടുതല്‍ വ്യക്തത തേടുകയാണ് ലോകം.