Fitness
തടി കുറയ്ക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍
തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ?
130 total views, 2 views today

തടി കുറയ്ക്കാനുള്ള പോരാട്ടത്തിലാണോ നിങ്ങള്‍? എന്നിട്ട് നിങ്ങളുടെ തടി കുറഞ്ഞോ?
എന്ത് ഒഴിവാക്കിയാല്‍ തടി കുറയും എന്നതിനെ കുറിച്ച് ഒരു ബോധവുമില്ലാതെ എന്തൊങ്കിലും ചെയ്താല്‍ തടി കുറയുമോ? നിങ്ങള്‍ തടി കുറയ്ക്കാന്‍ വേണ്ടി പല അബദ്ധങ്ങളും ചെയ്തു കൂട്ടുകയാണ്. തടി കുറയ്ക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?
കാപ്പി കുടിച്ച് 4.5 കിലോ തടി കൂട്ടുന്നു
ദിവസവും കാപ്പി കുടിക്കുന്നതിലൂടെ എന്താണ് സംഭവിക്കുന്നത്. 4.5 കിലോ തടിയാണ് ഒരു വര്‍ഷം കൂടുന്നത്. ഒരു കപ്പ് കാപ്പിയില്‍ 153 കലോറിയാണ് അടങ്ങിയിരിക്കുന്നത്. തടി കുറയ്ക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ഒന്നാമത്തെ തെറ്റാണിത്.
30 മിനിട്ട് വ്യായാമം
തടി കുറയ്ക്കാന്‍ നിങ്ങള്‍ ദിവസവും 30 മിനിട്ട് വ്യായാമം ചെയ്താല്‍ മതി. ഒരു മണിക്കൂര്‍ ഇതിനായി നിങ്ങള്‍ നീക്കിവെക്കേണ്ട ആവശ്യമില്ല. ദിവസവും 30 മിനിട്ട് വ്യായാമം ചെയ്താല്‍ മൂന്നു മാസം കൊണ്ട് 3.6 കിലോ ഭാരം കുറയും എന്നാല്‍ ഒരു മണിക്കൂര്‍ ചെയ്യുകയാണെങ്കില്‍ 2.7 കിലോ മാത്രമേ കുറയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
നല്ല ഡയറ്റ്
നല്ല ഡയറ്റ് ഇല്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്താലും തടി കുറയാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും നിങ്ങള്‍ ഒഴിവാക്കണം. വെണ്ണ, ചീസ്, ബിസ്കറ്റ്, കേക്ക്, വറുത്ത പലഹാരങ്ങള്‍, കൊഴുപ്പുള്ള ആഹാരങ്ങള്‍ എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക
വിഷാദ മനോഭാവം
വിഷമിച്ചിരിക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന മറ്റൊരു തെറ്റ്. നിങ്ങളുടെ വികാരങ്ങളും ശരീര രൂപത്തെ ബന്ധപ്പെടുത്തിയിരിക്കും. നിങ്ങളുടെ വികാരം നിങ്ങളുടെ പെരുമാറ്റം എല്ലാം ശ്രദ്ധിക്കേണ്ടതാണ്. പോസിറ്റീവായി ചിന്തിക്കുക എല്ലായിപ്പോഴും.ട
ഭക്ഷണം കഴിക്കുന്ന സമയം
നേരത്തെ ഭക്ഷണം കഴിച്ചാല്‍ തടി കൂടും അതുകൊണ്ട് വൈകി ഭക്ഷണം കഴിക്കാം എന്ന് ചിന്തിക്കുന്നതാണ് മറ്റൊരു തെറ്റ്. നേരത്തെ ഭക്ഷണം കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായി ഭക്ഷണം മിതമായി കഴിക്കുകയാണ് വേണ്ടത്.
ഭക്ഷണം കഴിക്കാതിരിക്കരുത്
രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കഴിക്കണം. പട്ടിണി കിടന്നാലൊന്നും നിങ്ങളുടെ തടി കുറയില്ല. ആരോഗ്യമില്ലാത്ത ശരീരമാകും ഫലം.
കാര്‍ഡിയോ വര്‍ക്കൗട്ട്
ഡയറ്റ് നല്ല ഫലം തരണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടാണ് പറ്റിയ മാര്‍ഗം. നിങ്ങളുടെ തടി കുറയ്ക്കാന്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ സഹായകമാകും. കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് തടി കുറയുമെന്ന് കരുതരുത്. സൈക്ലിംഗ്, നടത്തം തുടങ്ങിയ എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് മികച്ചത്.
ശരീരഭാരം എത്ര കുറയണം
ഒരാഴ്ചയില്‍ ഓന്നോ രണ്ടോ പൗണ്ട് ഭാരം കുറഞ്ഞാല്‍ മതി. ഇതില്‍ കൂടുതല്‍ കുറയണം എന്ന് വിചാരിക്കരുത്. ഇതിനര്‍ത്ഥം ഒരാഴ്ചയില്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും 3,500 മുതല്‍ 7000 വരെ കലോറി കുറഞ്ഞു എന്നാണ്. ഒരു ദിവസം 500 മുതല്‍ 1000 കലോറി വരെ മാത്രമേ കുറയാന്‍ പാടുള്ളൂ.
131 total views, 3 views today