fbpx
Connect with us

തണുത്തൊരു വിരല്‍സ്പര്‍ശം….

നേരം പുലരുന്നതേയുള്ളൂ.കുന്നിറങ്ങി വന്ന മഞ്ഞിന്‍ കണങ്ങള്‍ മുറ്റത്തെ കഴുകി വൃത്തിയാക്കിയിരുന്നു. ചെറുതോടിനപ്പുറം പച്ചിലവളം ചേര്‍ത്തു നട്ടുണ്ടാക്കിയ സമൃദ്ധമായ മരച്ചീനിമരങ്ങളിലേക്ക് ഇനിയൊരു രാവ്‌ കാത്തു പാതിരാപ്പുള്ളുകള്‍ കുടിയേറി.

 54 total views

Published

on

നേരം പുലരുന്നതേയുള്ളൂ.കുന്നിറങ്ങി വന്ന മഞ്ഞിന്‍ കണങ്ങള്‍ മുറ്റത്തെ കഴുകി വൃത്തിയാക്കിയിരുന്നു. ചെറുതോടിനപ്പുറം പച്ചിലവളം ചേര്‍ത്തു നട്ടുണ്ടാക്കിയ സമൃദ്ധമായ മരച്ചീനിമരങ്ങളിലേക്ക് ഇനിയൊരു രാവ്‌ കാത്തു പാതിരാപ്പുള്ളുകള്‍ കുടിയേറി.

അലക്ഷ്യമായി വലിച്ചിട്ട കസേരയിലേക്ക് ചാഞ്ഞിരുന്നു കൈലാസന്‍ ഒരു സിഗരറ്റിനു തീകൊളുത്തി.ദുരന്തങ്ങളുടെ ഒരു ഘോഷയാത്ര തന്നെ തളര്‍ത്തിയ മനസ്സും ശരീരവുമായി ഇനിയുമൊരു ദുരന്തത്തിനു സാക്ഷിയാവാന്‍ നില്‍ക്കാതെ അമ്മയും വിട പറഞ്ഞതോടെ കൈലാസന്‍ അയാളുടെ ലോകത്ത് തനിച്ചായി.

വിദൂര ലക്ഷ്യത്തിനായി യാത്രയാരംഭിച്ച ഏതോ വഴിപോക്കന്‍ പുലര്‍വെട്ടം ഇരുട്ടിനെ മറി കടക്കാന്‍ ആരംഭിച്ചപ്പോള്‍ ഉപേക്ഷിച്ച ചൂട്ടുകറ്റ തൊട്ടുവക്കില്‍ അപ്പോഴും പുകഞ്ഞു കൊണ്ടിരുന്നു അയാളുടെ മനസ്സുപോലെ.

കഥകളില്‍ മാത്രം വായിച്ചിരുന്ന പുന്നെല്ലിന്‍ മണമുള്ള കണ്ണാന്തളിപ്പൂക്കളുടെ ചിത്രം അയച്ചുതന്നത്,മൃദുലയായിരുന്നു.സംസ്കാര ചടങ്ങുകള്‍ തീരും വരെ മൃദുലയുണ്ടായിരുന്നു എല്ലാറ്റിനും മുമ്പില്‍.

Advertisement



സ്വതവേ വിഷാദങ്ങളായ കണ്ണുകളില്‍ എവിടെ നിന്നോ കടമെടുത്ത അല്പം പ്രകാശം പരത്തി അയാളോട് യാത്ര പറയുമ്പോള്‍ സന്ധ്യയായിരുന്നു.സ്ഥായിയായ ഒരു തരം മരവിപ്പെടുത്തു മുഖത്തണിഞ്ഞയാള്‍ തോടിനു സമാന്തരമായി വെട്ടിയുണ്ടാക്കിയ വഴിയിലൂടെ നടന്നു നീങ്ങിയ മൃദുലയുടെയും തന്റെയും ചിന്തകളും സമാന്തരങ്ങളായ ഒരേ രേഖയിലാണ് സഞ്ചരിച്ചിരുന്നതെന്നയാളോര്‍ത്തു

മുറ്റത്തെക്കെറിഞ്ഞ സിഗരറ്റു കുറ്റിയിലേക്ക് മഞ്ഞ്തുള്ളി വീണൊന്നു വിറച്ചു പിന്നെ കെട്ടുപോയി.മുറ്റത്തെ പൂത്ത ചാമ്പമരത്തില്‍ നിന്നും നൂല്പ്പൂക്കള്‍ മഞ്ഞിനൊപ്പം താഴേക്കു പൊഴിഞ്ഞു കൊണ്ടിരുന്നു.

ഭക്തിയുടെ തീര്‍ഥാടനങ്ങള്‍ നിറഞ്ഞൊരു മഞ്ഞ്കാലത്ത് ട്രെയിനില്‍ വെച്ചായിരുന്നു അയാള്‍ ആദ്യമായി മൃദുലയെ പരിചയപ്പെട്ടത്‌.തീര്‍ത്ഥാടകരുടെ ശരണം വിളികളാല്‍ കമ്പാര്ടുമെന്ടു ശബ്ദമുഖരിതമായിരുന്നു.ഒരു നീണ്ട യാത്രയുടെ രണ്ടാമത്തെ പകുതിയിലാണ് അവള്‍ അയാള്‍ക്കെതിരിലുള്ള സീറ്റിലിടം പിടിച്ചത്.

വിഷാദത്തിന്റെ ഒരു കടല്‍ തന്നെയിരമ്പിയ കണ്ണുകളായിരുന്നു അയാളെ ആകര്‍ഷിച്ചത്.ഭക്തിയിലലിഞ്ഞു മനുഷ്യത്വം വരെ മറന്നു പോയ ഭക്തരുടെ ഇടയിലേക്ക് ഉള്‍നാട്ടിലെ ഏതോ ഒറ്റപെട്ട സ്റെഷനില്‍ നിന്നും കയറിയ വൃദ്ധദമ്പതികള്‍ക്ക് ഇരിക്കാനിടം കൊടുത്തത് മൃദുലയും കൈലാസനുമായത് യാദൃശ്ചികമായിരുന്നു.

Advertisement



തിരക്കേറിയ ട്രെയിനിലെ ടോയിലെറ്റിനടുത്ത് നിന്നുള്ള യാത്രയില്‍ ഏതോ ജന്മാന്തരങ്ങളുടെ പ്രചോദനം പോലെ മൃദുലയുടെ തണുത്ത കൈകള്‍ മുറുകെ പിടിച്ചത്.. അല്പം പോലും പ്രതിഷേധിക്കാതെ വിഷാദം ഒരു നദിപോലെ അവളുടെ കണ്ണുകളില്‍ നിന്നും താഴെക്കൊഴുകുമെന്നു തോന്നിയതും… പിന്നീടുണ്ടായ കൂടിക്കാഴ്ച്ചകളിലൊക്കെ അവള്‍ പറയുമായിരുന്നു.

മഞ്ഞ് വീണു കുതിര്‍ന്ന പുലരിയുടെ ദശാസന്ധിയില്‍ ഞാന്‍ കണ്ട സ്വപ്നം നിന്നോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നുവെന്ന മൃദുലയുടെ സന്ദേശം മൊബയിലിലേക്ക് ഒഴുകി വന്നപ്പോഴാണ് അയാള്‍ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്.

അഗ്രഹാരങ്ങളും അവയുടെ നിഴലുകളും തഴുകി വയലും തോടും താണ്ടിയെത്തിയ കാറ്റിനു മൃദുലയുടെ കൈവെള്ളയിലെ തണുപ്പായിരുന്നു.കൈലാസന്‍ അറിയാതെ തന്റെ വലതു കൈ ഇടതു കൈപത്തിമേല്‍ കയറ്റി വെച്ചു .

മുറ്റമതിരിട്ടു തിരിച്ച കല്‍ക്കെട്ടിനു താഴെ ചാമ്പമരക്കൊമ്പു കള്ക്കിടയിലൂടെ മഞ്ഞിനെ പ്രതിരോധിച്ചു അരിച്ചെത്തിയ സൂര്യ കിരണങ്ങളില്‍, ചെറു കുഴികളില്‍ നിന്നും കുഴിയാനകള്‍ വെയില്‍ കായാന്‍ കിടന്നു.

Advertisement



പതുത്ത രോമം പൊതിഞ്ഞ ശരീരത്താല്‍ ഒരു മുയല്ക്കുഞ്ഞിനെപ്പോലെ ഭര്‍ത്താവ് ഉത്തമന്റെ കരവലയത്തിലൊതുങ്ങി ക്കിടന്നായിരുന്നു മൃദുല കൈലാസന് സന്ദേശമയച്ചത്.

ഉത്തമന്‍ തന്റെ ഭര്‍ത്താവാണ്..കൈലാസനോ?സ്വപ്നങ്ങളും ചിന്തകളും എല്ലാം മറ്റെന്തൊക്കെയോ സമ്മിശ്ര വികാരങ്ങള്‍ ..കൈലാസനും താനും സമാന്തരങ്ങളായ ഒരേ രേഖയില്‍ക്കൂടിയാണ് സഞ്ചരിക്കുന്നതെന്നവള്‍ അറിഞ്ഞു.

തന്റെ കരവലയത്തില്‍ നിന്നും മൃദുലയെ മോചിപ്പിക്കാതെ ഒരു വശത്തേക്ക് വീണ്ടും ചരിഞ്ഞുറങ്ങുന്ന ഉത്തമന്റെ മുഖം നവജാത ശിശുവിനെപ്പോലെ പരിശുദ്ധമായിരുന്നു.

മഞ്ഞ് പെയ്തു തോര്‍ന്നിട്ടും തൊടിയില്‍ മരങ്ങള്‍ പെയ്യുന്നുണ്ടായിരുന്നു.മാവുകള്‍ പൂക്കും കാലമാണെങ്കിലും തെക്കേ തൊടിയിലെ പടര്‍ന്നു പന്തലിച്ച ചേലന്‍മാവിലെ കൊമ്പുകള്‍ പൂക്കാതെ തളിരില വിടര്‍ത്തി നിന്നത് കാലം തെറ്റിപ്പെയ്ത മഴയുടെ വിരോധാഭാസമാണെന്നു മരിക്കുന്നതിനു രണ്ടു നാള്‍ മുമ്പ് അമ്മ പറഞ്ഞത് അയാള്‍ ഓര്‍ത്തു.

Advertisement



തന്റെ ജീവിതവും അത്പോലൊരു വിരോധാഭാസമല്ലേ എന്നയാള്‍ വിശ്വസിച്ചു.നടന്നു കാലുറക്കും മുമ്പേ അമ്മയെ ഉപേക്ഷിച്ചു പോയ അച്ഛന്‍ ..ഒരു ഇടിമിന്നലിന്റെ ദുരന്തത്തില്‍ വടക്കേ ചാവടിക്കൊപ്പം ചാരമായിപ്പോയ ജെഷ്ടത്തിമാര്‍..വര്‍ണ്ണ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങിയ കൌമാരത്തില്‍ അമ്പലക്കുളത്തില്‍ ജീര്‍ണ്ണിച്ചു കിടന്ന കാമുകി..

കുഴമ്പിന്റെയും വെറ്റിലമുറുക്കിന്റെയും – അമ്മയുടെ ഗന്ധം നിറഞ്ഞു അടര്ന്നി കുമ്മായം തേച്ച ചുവരിലേക്ക് ചേര്ന്നയാള്‍ വിതുമ്പി.

മഞ്ഞും മരവും പെയ്തുതീര്‍ന്ന തൊടി നിശബ്ദമായി.മഞ്ഞിറങ്ങിയ കുന്നിറങ്ങി വന്ന ചെറിയ കാറ്റ് ചേലന്‍മാവിലെ തളിരിലകളെ മാത്രം തലോടി അന്തരീക്ഷത്തില്‍ ലയിച്ചില്ലാതായി.മൃദുലയിലൂടെ ലോകത്തെ അയാളുമായി ബന്ധിപ്പിച്ചിരുന്ന ഏക ഉപാധിയായ മൊബയില്‍ ഫോണ് തോട്ടിലെക്കെറിഞ്ഞു ലക്ഷ്യമില്ലാത്തൊരു യാത്രയ്ക്കയാള്‍ പുറപ്പെടുമ്പോള്‍ മൃദുലയുടെ കണ്ണുകളിലെ വിഷാദം പോലെ സൂര്യന്‍ വെളിച്ചംകെട്ടു കാര്‍മേഘങ്ങളുടെ അഗാധത യിലെവിടെയോ നഷ്ടപ്പെട്ടു പോയിരുന്നു…..

 55 total views,  1 views today

Advertisement



Advertisement
Uncategorized4 mins ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history53 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement