തനിക്ക് കുഞ്ഞു മക്കള്‍ ആണുള്ളത്, തന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു കരയുന്ന സൈനികന്റെ വീഡിയോ വിവാദമായി !

0
356

01

ബീഹാറില്‍ നക്‌സലൈറ്റുകള്‍ നടത്തിയ കുഴിബോംബാക്രമണത്തില്‍ പരുക്കേറ്റ സിആര്‍പിഎഫ് ജവാന്‍ തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് പറയുന്ന വീഡിയോ മാധ്യമങ്ങള്‍ പുറത്ത് വിട്ടതോടെ സംഭവം വന്‍ വിവാദമായി മാറി. പരുക്കേറ്റ് 2 മണിക്കൂറായി കിടക്കുകയാണെന്നും ഇതുവരെ ഒരു ഡോക്ടറും തന്റെയടുത്ത് വന്നിട്ടില്ലെന്നും പറഞ്ഞ് നിലവിളിക്കുന്ന നമുക്ക് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി മാറുകയാണ്. തനിക്ക് വീട്ടില്‍ കുഞ്ഞു മക്കളാണ് ഉള്ളതെന്നും പെട്ടെന്ന് ചികിത്സ നല്‍കിയില്ലെങ്കില്‍ താന്‍ മരിച്ച് പോകുമെന്നും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ളവരോടായി ജവാന്‍ ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ പറയുന്നത് നമ്മുടെ കണ്ണിലും കണ്ണീര്‍ പടരും.

ഈ ജവാന്‍ പിന്നീട് മരിച്ചു എന്ന വാര്‍ത്ത‍ പരന്നതോടെ സംഭവം വന്‍ ചര്‍ച്ചാവിഷയമായി മാറുകയായിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചില്ലെന്നും വീഡിയോയില്‍ ഉള്ള ജവാന്‍ ദിലീപ് കുമാര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായും സിആര്‍പിഎഫ് ചീഫ് ദിലീപ് ത്രിവേദി വ്യക്തമാക്കി.

സിആര്‍പിഎഫില്‍ കോണ്‍സ്റ്റബിള്‍ ആയ ദിലീപ് കുമാറിന് ചികിത്സ ലഭിച്ചെന്നും ഇപ്പോള്‍ സുഖം പ്രാപിച്ച് വരുകയാണെന്നും അദേഹം അറിയിച്ചു. വീഡിയോ പുറത്ത് വന്ന് അതിലെ ജവാന്‍ മരിച്ചു എന്ന വാര്‍ത്തയാണ് സംഭവം വിവാദമായതും സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ തിരിയാന്‍ ഇടയാക്കിയതും.