തങ്ങളുടെ മൂത്ത മക്കളുടെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒരു മാതാപിതാക്കളും പ്രതീക്ഷിക്കില്ല. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഒരു പെണ്ണാണെന്ന് അറിഞ്ഞപ്പോള്‍ മൂത്തവനായ ആണ്‍കുട്ടി പിച്ചും പേയും പറഞ്ഞു പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്. കക്ഷിക്ക് ഇപ്പോള്‍ തന്നെ രണ്ടു അനിയത്തിമാര് ഉള്ളത് കൊണ്ട് ഒരു അനിയനെ സ്വപ്നം കണ്ടു കഴിയുകയായിരുന്നു ചെക്കന് എന്ന് പ്രതികരണത്തില്‍ നിന്നും വ്യക്തമാകും.
6 വയസ്സുകാരനായ ഗണ്ണ്ര് മെര്ട്ട്ലിച്ചാണ് അച്ഛന് ആ സത്യം വെളിപ്പെടുത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞത്. തനിക്ക് മറ്റൊരു പെണ്‍കുട്ടിയെ കൂടി വേണ്ടെന്നും താന്‍ പെണ്‍കുട്ടികളെ വെറുക്കുന്നുവെന്നും എപ്പോഴും പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളൂ എന്നും പറഞ്ഞാണ് കക്ഷിയുടെ കണ്ട്രോള് പോയത്.