തനി ഒരുവന്‍ & ഡബിള്‍ ബാരല്‍ റിവ്യൂ: ഇജാസ് ഖാന്‍

347

10252018_10152544064776653_900002561987346458_n

1. ഡബിള്‍ ബാരല്‍; ഇത്രയധികം നെഗറ്റീവ് റിവ്യൂസ് കേട്ട ഒരു ഫിലിം ഇന്ന് കാണാന്‍ തീരുമാനിച്ചതിന് കാരണം ഒന്ന് മാത്രം, ലിജോ ജോസ് പള്ളിശേരി…

2. പരീക്ഷണങ്ങളോട് എന്നും മുഖം തിരിച്ചിട്ടുള്ള, വിനീതിന്റെയും കൂട്ടരുടെയും ഫോര്‍മാറ്റ് സിനിമകളെ മാത്രം സ്ഥിരമായി വിജയിപ്പിക്കാറുള്ള മലയാളികളുടെ മുന്നിലേക്ക് ഇമ്മാതിരി ഒരു, ഒടുക്കത്ത പരീക്ഷണചിത്രം പടച്ചുവിടാന്‍ ധൈര്യം കാട്ടിയ ലിജോയ്ക്ക് ആദ്യത്തെ സല്യൂട്ട്.

3. ഇത്രയും വല്യ ബഡ്‌ജെറ്റില്‍ ഒരു പരീക്ഷണചിത്രം മലയാളത്തില്‍ ആദ്യമായിട്ടാണ്. അതിന് ലിജോയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കിയ ഓഗസ്റ്റ് സിനിമയ്ക്ക് രണ്ടാമത്തെ സല്യൂട്ട്.4. ലിജോയുടെ മനസ്സിലെ സിനിമയെ അതിമനോഹര ഫ്രെയിമുകളാക്കിയ അഭിനന്ധ രാമാനുജനും കിടിലം പശ്ചാത്തല സംഗീതമൊരുക്കിയ പ്രശാന്ത് പിള്ളയ്ക്കും മൂന്നാമത്തെ സല്യൂട്ട്.

5. ഇത് നിങ്ങള്‍ കണ്ടു പഴകിയ ഫോര്‍മാറ്റിലുള്ള ഒരു സിനിമയല്ല ,തികച്ചും ഒരു പരീക്ഷണച്ചിത്രമാണ് എന്നൊക്കെ റിലീസിന് മുന്‍പ് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും, കൊട്ടക്കണക്കിന് എന്തൊക്കെയോ പ്രതീക്ഷിച്ചുപോയി ഫസ്റ്റ് ഡേ തന്നെ നെഗറ്റീവ് റിവ്യൂ അടിച്ച് വിട്ട എല്ലാവര്‍ക്കും ഇരിക്കട്ടെ നാലാമത്തെ സല്യൂട്ട്.

6. ഇതുപോലത്തെ സിനിമകള്‍ ആസ്വദിക്കുന്നതിന് THEATER AMBIENCEന് വളരെ വല്യ പ്രാധാന്യമുണ്ട്. അലമ്പുണ്ടാക്കാതെ തിയേറ്ററില്‍ ഇരുന്ന് പടം കണ്ട സഹ കാണികള്‍ക്കാണ് അവസാനത്തെ സല്യൂട്ട്.

7. ഈ സിനിമ തിയേറ്ററില്‍ നിന്നും സാമ്പത്തിക ലാഭം നേടിയാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ച് പറയാം. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം (ടോറെന്റ്‌റ് റിലീസിന് ശേഷം ) ഇവിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന സിനിമ ഡബിള്‍ ബാരെല്‍ ആയിരിക്കും. തീര്‍ച്ച.

തനി ഒരുവന്‍

1. തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്ന് തെളിയിച്ച മറ്റൊരു സിനിമ.

2. തമിഴ് സിനിമയിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നായി അരവിന്ദ് സ്വാമിയുടെ സിദ്ധാര്‍ത് മാറിയിരിക്കുന്നു. സിനിമയുടെ ഏറ്റവും വല്യ ശക്തിയും അരവിന്ദ് സ്വാമിയാണ്.

3. ഹിറ്റുകള്‍ മാത്രം സമ്മാനിച്ച രാജയുടെ കരിയറിലേക്ക് മാറ്റൊരു സൂപ്പര്‍ ഹിറ്റ് കൂടി.

4. My personal favorite ഹിപ് ഹോപ് തമിഴന്റെ സംഗീതം സിനിമയുടെ മുതല്‍ക്കൂട്ടാണ്.

4. ആഖ്യാനത്തിലെയും ആവിഷ്‌കരണത്തിലെയും പുതുമ മറ്റ് തമിഴ് മസാല സിനിമകളില്‍ നിന്നു തനിഒരുവനെ വ്യത്യസ്തമാക്കുന്നു. ജയം രവിയുടെ കരിയറിന് ഒരു പുത്തനുണര്‍വ്വും.

NB: മുകളിലുള്ളത് തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍