തന്നെക്കാള്‍ 20 വയസിനിളയതായ കാമുകനുമൊത്തുള്ള ഫോട്ടോ – തസ്ലിമ നസ്രിന്‍ വീണ്ടും വിവാദത്തിലേക്ക്..

    Untitled-1

    വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന് വിവാദങ്ങള്‍ ഒരു ഹരമാണെന്ന് തോന്നുന്നു. എഴുത്തുകളിലൂടെ മുസ്ലിം മത മൌലിക വാദികളുടെ വെറുപ്പും വിദ്വേഷവും ആവോളം വാങ്ങിയ തസ്ലിമക്ക് ഇന്ത്യ അഭയം നല്‍കുകയും, പിന്നീട് അഭയം നിഷേടിച്ചതോടെ വിദേശത്തെക്ക് താമസം മാറുകയും ചെയ്തു.

    കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ കാമുകനുമായുള്ള ചിത്രം അവര്‍ പോസ്റ്റ്‌ ചെയ്തത്. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ കാമുകനുമൊത്ത് നില്‍ക്കുന്ന തസ്ലീമയുടെ പുതിയ ട്വിറ്റര്‍ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചാവിഷയമായിരിക്കുന്നത്.

    സുഹൃത്തിന് തന്നെക്കാള്‍ 20 വയസ്സ് പ്രായം കുറവാണെന്ന് തസ്ലീമ ഫോട്ടോയ്ക്ക് ഒപ്പമുളള കുറിപ്പില്‍ പറയുന്നുണ്ട്. തസ്ലീമയ്ക്ക് 52 വയസ്സുണ്ട്. ട്വീറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ നിരവധി പേര്‍ അത് റീട്വീറ്റ് ചെയ്തു തുടങ്ങി.