തന്റെ നേരെ വന്ന വെടിയുണ്ട കടിച്ചെടുത്ത ബംഗാളി മാന്ത്രികന്‍ – ഞെട്ടിക്കുന്ന വീഡിയോ

184

01

നേരെ വരുന്ന വെടിയുണ്ട. വെച്ചത് സ്വന്തം മരുമകന്‍ തന്നെ. വെടിയേറ്റ പോലെ പ്രിന്‍സ് സില്‍ എന്ന കൊല്‍ക്കത്തക്കാരന്‍ മാന്ത്രികന്‍ പിറകിലോട്ടു മറിഞ്ഞു വീഴുന്നു. നിമിഷങ്ങള്‍ക്കകം എഴുന്നേല്‍ക്കുന്ന പ്രിന്‍സ് വായില്‍ നിന്നും ചൂടുള്ള വെടിയുണ്ട പുറത്തെടുക്കുന്നു. കണ്ടു നില്‍ക്കുന്ന മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ.സി ജോസഫും എന്തിനേറെ മജീഷ്യന്‍ മുതുകാട് ഉള്‍പ്പടെയുള്ളവര്‍ ഒന്ന് ഞെട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

02

ഇതുവരെ ഈ ബുള്ളറ്റ് കാച്ചിംഗ് ആക്ട് കാണിച്ച 19 പേരെയാണ് വെടിയുണ്ട ജീവനെടുത്തിട്ടുള്ളത്. മരണത്തെ മുഖാമുഖം കാണുന്ന മാജിക്കാണിത്. ഒരു നിമിഷത്തെ അശ്രദ്ധ തല പിളര്‍ന്നു ഉണ്ട പോകുന്ന അവസ്ഥയിലേക്ക് എത്തിക്കും. എന്നാല്‍ കൊല്‍ക്കത്തക്കാരന്‍ പ്രിന്‍സ് സില്ലിനു പിഴചില്ല.

കഴക്കൂട്ടത്ത് സ്ഥാപിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ ഔദ്യോഗിക പ്രഖ്യാപന വേദിയിലായിരുന്നു മാന്ത്രികന്‍ പ്രിന്‍സ് സില്ലിന്റെ മാസ്മരിക പ്രകടനം.

വെടിയുണ്ട വായ കൊണ്ട് പിടിച്ചെടുക്കുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ താഴെ കാണാം

മറ്റൊരു മജീഷ്യന്റെ പ്രകടനം