തന്‍റെ പിന്‍ഗാമിക്കു വഴിമാറി കൊടുത്ത് ചാവി ബാര്‍സിലോണയോട് വിട പറഞ്ഞു.

185

960

തന്‍റെ പിന്‍ഗാമിക്കു ബാര്‍സിലോണ ക്യാപ്റ്റന്‍ പട്ടംആശംസിച്ച് ചാവി തന്‍റെ പ്രിയപ്പെട്ട ക്ലബിനോട്‌ വിട പറഞ്ഞു.

സെര്‍ജ്ജിയോ ബോസ്ക്കെറ്റിനെ ബാര്‍സിലോണ ഫുട്ബാള്‍ ക്ലബ്ബിന്‍റെ പുതിയ ക്യാപ്റ്റനായി മാറട്ടെ എന്ന് ആശംസിച്ചിട്ടാണ് ചാവി ഖത്തര്‍ ക്ലബ്ബായ അല്‍ സാദിലേക്ക് പോകുന്നത്. 17 വര്‍ഷം ക്ലബ്ബിനു വേണ്ടു ബൂട്ടണിഞ്ഞ ചാവിയുടെ കാലുകളില്‍ ക്യാപ്റ്റന്‍ പട്ടവും ഭദ്രമായിരുന്നു. ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരുമ്പോള്‍ ക്ലബ്ബ് അതിക്രിതര്‍ക്ക് ചില്ലറ പണിയല്ല ഉള്ളത്. സെര്‍ജ്ജിയോ ആണ് തന്‍റെ യഥാര്‍ത്ഥ പിന്‍ഗാമി എന്ന് ചാവി തന്നെ പറഞ്ഞ അവസരത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകും എന്നുറപ്പ്.

ലയണല്‍ മെസ്സി, സുവരാസ്, നെയ്മാര്‍ തുടങ്ങിയ വമ്പന്മാര്‍ ഉള്ളപ്പോള്‍ സെര്‍ജ്ജിയോക്കു ക്യാപ്റ്റന്‍ സ്ഥാനം കൊടുക്കുന്നത് ആരാധകര്‍ എങ്ങനെ എടുക്കും എന്ന് പറയാന്‍ സാധിക്കില്ല. കളികളത്തിലും പുറത്തും ചാവിയുടെ ഉറ്റ ചങ്ങാതിയായ ഇനിയെസ്റ്റയ്ക്കും പ്രാമുഖ്യം നല്‍കിയില്ലങ്കില്‍ അത് മറ്റൊരു വിവാദത്തിലേക്ക് പോകും. ചാവിയുടെ വിരമിക്കല്‍ ബാര്‍സിലോണയെ ചില്ല പ്രതിസന്ധിയിലെക്കല്ല തള്ളി വിട്ടിരിക്കുന്നത്.

എന്തായാലും ഉടനെ തന്നെ ന്യൂകാമ്പില്‍ നിന്നും പ്രഖ്യാപനം ഉണ്ടാകും എന്ന് കരുതാം.