fbpx
Connect with us

തമ്പാട്ടി (കഥ) – അസീസ്‌ ഈസ്സ..

അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടില്‍ കഴിയാന്‍ അവള്‍ക്കും പേടിയായിരുന്നു
അപ്പഴാ ഉപ്പ പറഞ്ഞത്, താമസം വീട്ടിലേക്ക് മാറാന്‍ , അവള്‍ മടിച്ചെങ്കിലും ഉപ്പ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു ,

 96 total views

Published

on

Untitled-1

ഇരുളിനെ മുറിച്ച് ഇടയ്ക്കിടെ മിന്നുന്ന മിന്നല്‍ വെളിച്ചത്തിലേക്ക് ജനാലയിലൂടെ നോക്കിയിരിക്കുന്ന വല്യമ്മ ഇടയ്ക്കിടെ എന്തോ പറയുന്നുമുണ്ട്, ഞാന്‍ പതിയെ ചെന്ന് വല്യുമ്മയുടെ അടുത്തിരുന്നു, കട്ടിലില്‍ നീട്ടി വെച്ചിരുന്ന കാല്‍ തടവിക്കൊടുത്തു അപ്പോഴും പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുകയാണ് അവര്‍ ‘നോക്ക് തമ്പാട്ടീടെ വീട് ഇടിഞ്ഞു വീഴാറായി ‘ പുറത്തേക്ക് ചൂണ്ടി എന്നെ നോക്കി വല്യുമ്മ നേര്‍ത്തു പെയ്യുന്ന മഴയിലേക്ക് ഞാനും കണ്ണയച്ചു ശരിയാണ് മണ്ണ് കൊണ്ട് തീര്‍ത്ത ചുമരുകളും പുല്ലു മേഞ്ഞ വീടും വര്‍ഷ വേനലുകള്‍ക്ക് സാക്ഷിയായി നില്‍ക്കാന്‍ തുടങ്ങീട്ട് കാലമേറെയായി..

‘നീ ഓര്‍ക്കുന്നുണ്ടോടാ തമ്പാട്ടിയെ ‘ വല്യുമ്മയുടെ ചോദ്യം കേട്ട് ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു ‘ഉം ചെറിയ ഒരോര്‍മ യുണ്ട് ‘ എന്റെ ഓര്‍മയില്‍ തമ്പാട്ടി യുടെ രൂപം തെളിഞ്ഞു. തിമര്‍ത്തു പെയ്യുന്ന മഴക്കാലത്ത് നീളന്‍ കുടയും ചൂടി വളഞ്ഞ ശരീരവും ശരീരത്തെ താങ്ങി നിര്‍ത്തും പോലെ ഊന്നു വടിയും പിടിച്ച് മുറുക്കാന്‍ ചവച്ചു ചുവന്ന ചുണ്ടും വലിയ തുളയുള്ള കാതില്‍ ചെറിയ ഒരു വളയം തൂങ്ങി ക്കിടപ്പുണ്ടാവും മുണ്ടും പഴയ ഒരുതരം ബ്ലൗസും അതിനു ”റാഉക്കെ” എന്നാണത്രേ വിളിക്കാറ് അതും ധരിച്ച് നാട്ടു വഴിയിലൂടെ നടക്കുന്ന ഒരു രൂപമാണ് എന്റെ മനസ്സില്‍ മഴ വെള്ളം തെറിപ്പിച്ചും മാവില്‍ കല്ലെറിഞ്ഞും ഓത്തു പള്ളീല്‍ പോവുന്ന ഞങ്ങളെ കാണുമ്പോള്‍ കണ്ണിനു മീതെ കൈപ്പടം വെച്ച് കുഴിഞ്ഞ കണ്ണിലൂടെ നോക്കും എന്നിട്ട് ചോദിക്കും..’എന്തിനാടാ പിള്ളാരെ കിതാബും കയ്യേപ്പിടിച്ചു കുരുത്തക്കേട് കാട്ടണേ ‘

പിന്നെ മനസ്സിലോര്‍മയിലുള്ളത് വെള്ളത്തുണിയില്‍ പൊതിഞ്ഞ് നിലത്തു കിടത്തിയിരിക്കുന്ന ഒരു രൂപമാണ് , കത്തിച്ചു വെച്ച നിലവിളക്കും പിന്നെ ചന്ദനത്തിരികളും , ആരും ഒന്നും ഉരിയാടാതെ മൗനമായി നില്‍കുന്നതും കുറച്ചു കഴിഞ്ഞപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് കൊണ്ട് പോവുന്നതും ഞങ്ങള്‍ ഉമ്മറത്ത് നോക്കി നിന്നിട്ടുണ്ട്
പിന്നീട് കുറെ നാള്‍ പുറത്തിറങ്ങാന്‍ പേടിയായിരുന്നു..’തമ്പാട്ടീടെ പ്രേതം ഇവടൊക്കെ കറങ്ങി നടപ്പുണ്ടാവും’ എന്ന കൊച്ചേച്ചിയുടെ കണ്ടു പിടിത്തം എത്ര രാത്രികളിലാണ് ഉറക്കം പോയിട്ടുള്ളത്. ആരോ വാതിലില്‍ തട്ടുന്ന ഒച്ച കേള്‍ക്കും ഞെട്ടിയെണീറ്റ് നോക്കുമ്പോള്‍ ചുറ്റും ഇരുട്ടായിരിക്കും ,എന്റെ നിലവിളി കാരണം എല്ലാരും എണീക്കും. ഉമ്മച്ചി തലക്കിട്ടു ഒരെണ്ണം തന്ന് ‘ന്റെ കൂടെ കെടക്ക് ബലാലെ’ എന്നും പറഞ്ഞ് തിരിഞ്ഞു കിടന്നുറങ്ങും , ഉമ്മച്ചിയെ ചേര്‍ത്തു പിടിച്ചാണ് പിന്നെ ഉറക്കം അതോര്‍ത്തപ്പോള്‍ എന്റെ ചിരി പുറത്തേക്ക് വമിച്ചത് കൊണ്ടാവണം വല്യുമ്മ എന്നെ തട്ടി വിളിച്ചത് ‘യ്യ് ന്താ ആലോയിക്കണേ ‘ ഞാന്‍ ചുമല്‍ കൂചി ഒന്നൂല്ലാന്നു ആംഗ്യം കാട്ടി.. പിന്നെ പതിയെ ചോദിച്ചു , ”ആരായിരുന്നു ഈ തമ്പാട്ടി” വല്യുമ്മ എന്നെ ഒന്ന് നോക്കി ഗമയില്‍ പഴയ വീര സാഹസികത പറയുന്ന പട്ടാളക്കാരനെ പോലെ ‘തമ്പാട്ടീന്നല്ല അവള്‍ടെ പേര് ലഷ്മീന്നാ’ , ‘ലഷ്മിയല്ല വല്യുമ്മ ലക്ഷിമി ഞാന്‍ തിരുത്തി’ അതെന്തേലുമാവട്ടെ യ്യ് ഞാന്‍പറെണതു കേക്ക്.

ഒരു കഥ കേള്‍ക്കാനുള്ള തയ്യാറെടുപ്പോടെ ഞാന്‍ ഇരുന്നു. പണ്ട് കമ്മ്യുനിസ്റ്റു പാര്‍ട്ടിക്ക് വേണ്ടി കുറെ ആളുകള്‍ ഇവ്‌ടെന്നു തെക്കോട്ട് പോയിരുന്നു ആ കൂടെ പോയതാ വേലുവും ,വേലായുധന്‍ന്നാ പേര്. ന്റുപ്പാന്റെ കൂടെ കണ്ടത്തില് പണിയെടുക്കണ സൂതന്റെ മോന്‍. സൂതനെ പോലോന്നുവല്ല വേലു കാണാനൊക്കെ നല്ല ചുറുക്കായിരുന്നു, സൂതന് അവന്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ , കെട്ടിയോളൊക്കെ മരിച്ചു പോയിരുന്നു വേറെ ബന്ധുക്കളാരും ഇല്ല , കുറെ നാള് കഴിഞ്ഞാ വേലു മടങ്ങി വന്നത് കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു. നല്ല മൊഞ്ചത്തി, ഏതോ നല്ല വീട്ടിലെ പെണ്ണാണെന്ന് കണ്ടപ്പഴേ തോന്നി. വട്ട മുഖവും വല്യ മുടിയൊക്കെയായിട്ട് , അവര് വന്നേന്റെ പിറ്റേന്നാ ന്റെ നികാഹും കയിഞ്ഞത്..

Advertisement

വല്യുമ്മ ഓര്‍മയിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാന്‍ അറിഞ്ഞു. തമ്പുരാട്ടി കുട്ടി ആണ് എന്ന് വേലുവാ പറഞ്ഞത് അതറിഞ്ഞു പേടിച്ച് സൂതന്‍ കുട്ടിയെ തിരിച്ചയാക്കാന്‍ പറഞ്ഞു ബഹളമൊക്കെ ഉണ്ടായിരുന്നു. സൂതന്റെ എതിര്‍പ്പ് ന്റുപ്പ ഇടപെട്ട് ശരിയാക്കി, പതിയെ ഞങ്ങളോടൊക്കെ നല്ല കൂട്ടായി, അവളു തന്നെയാ പറഞ്ഞത് കുടുംബ കാര്യങ്ങളൊക്കെ നല്ല തറവാടിലെ ഏക പെണ്‍ സന്തതി രണ്ടാങ്ങളമാര്‍ , ആയിടെക്കാ വേലുവും കൂട്ടരും അറസ്റ്റു പേടിച്ച് ഒളിത്താവളം തേടി എത്തിയത് , തറവാടിനു അടുത്തുള്ള ചെറിയ വീട്ടില്‍ ഇവരൊക്കെ താമസിച്ചിരുന്നത് , നിത്യവും അമ്പലത്തില്‍ തൊഴുതു വരുന്ന ലക്ഷിമിയെ നോക്കി വേലു പടിപ്പുരയിലുണ്ടാവും , അങ്ങനെ ബന്ധം വളര്‍ന്നു, അതികം താമസിയാതെ ലക്ഷിമിയും വേലുവും ഇഷ്ടത്തിലായി.

വേലൂനെപ്പോലൊരുത്തനുമായി സംബന്തത്തിനു ബന്ധുക്കള്‍ ഒരിക്കലും സമ്മദിക്കില്ലാ എന്നറിയാവുന്നതു കൊണ്ട് കൂടെയുള്ളവരെ സഹായത്തോടെ പാര്‍ട്ടി ആപ്പീസില്‍ കൊണ്ടോയി മാലയിട്ടു പാര്‍ട്ടിയെ പേടിച്ചു അവളുടെ കുടുംബക്കാര്‍ ഒന്നും മിണ്ടിയില്ല. ഞങ്ങള്‍കൊക്കെ അതിശയാര്ന്നു , അത് കേട്ടപ്പോ , ആദ്യായിട്ട് കേള്‍ക്കുവായിരുന്നു ഇങ്ങനൊരു കല്യാണം ,അതിനു അതികം ആയുസ്സുണ്ടായിരുന്നില്ല , വേലൂനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ട് പോയി പിന്നെ ഒരു വിവരവുമില്ലായിരുന്നു , കുറെ നാള് കഴിഞ്ഞ് ആരോ പറയുന്ന കേട്ടു അറസ്റ്റു ചെയ്തവരൊക്കെ കൊല്ലപ്പെട്ടൂന്നു, എന്ത് എന്നോ എങ്ങനെ എന്നോ ആര്‍ക്കും അറീല്ല, കുറച്ചു നാള്‍ കഴിഞ്ഞ് ന്റുപ്പയും സൂതനും കൂടെ ലഷ്മിയുടെ വീട്ടിലേക്ക് പോയി കാര്യങ്ങള്‍ പറഞ്ഞെങ്കിലും , ആങ്ങളമാരുടെ മനസ്സലിഞ്ഞില്ല , അവര്‍ വിഷമത്തോടെ തിരിച്ചു വന്നു.

അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടില്‍ കഴിയാന്‍ അവള്‍ക്കും പേടിയായിരുന്നു
അപ്പഴാ ഉപ്പ പറഞ്ഞത്, താമസം വീട്ടിലേക്ക് മാറാന്‍ , അവള്‍ മടിച്ചെങ്കിലും ഉപ്പ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു , പിന്നെയാ അവിടൊരു കുടില്‍ പണിതെ , വെറുതെ ഒരു വീട് അത്രേയുള്ളൂ , പകല്‍ ഞങ്ങള്‍കൊപ്പം പാടത്ത് പണിയും രാത്രിയാവുമ്പോ ഇങ്ങോട്ട് വരും ഭക്ഷണവും കിടത്തവുമൊക്കെ ഇവ്‌ടെന്നെ , ഇവടെ ഞങ്ങടെ കുടുംബത്തില്‍ ഒരാളായിരുന്നു അവളും , അവളാ അവിടെ കാട് പിടിച്ചു കിടന്ന കാവ് വൃത്തിയാക്കി വിളക്കൊക്കെ വെച്ചോണ്ടിരുന്നത്, അന്നാരും ചോദിച്ചില്ല ഏതാ ജാതീ ഏതാ മതം എന്നൊന്നും , ഇന്നങ്ങനെ പറ്റ്വോ , വല്യുമ്മ , ഒരു നിമിഷം നിര്‍ത്തി എന്നെ നോക്കി , ഞാന്‍ വെറുതെ തലയാട്ടി, പിന്നെ ചോദിച്ചു ‘എന്നിട്ട് ‘ ഒരു ദിവസം രാത്രി കാവില്‍ വിളക്ക് വെച്ച് തിരിച്ചു വരുമ്പോ വീണു, ആരോ തല്ലീന്നാ അവള് പറഞ്ഞെ , ഏതോ ശൈതാനോ മറ്റോ ആവും , കുറെ നാള്‍ ഒന്നും ചെയ്യാനാവാതെ കിടന്നു , സുഖായപ്പോ നടു നിവരാതായി , വളഞ്ഞാ നടന്നോണ്ടിരുന്നെ , എങ്കിലും എല്ലാ പണിയും ചെയ്യും.

പിന്നെ കുട്ടികളൊക്കെ പ്രയായപ്പഴാ കിടത്തം അവിടെ തന്നെ ആക്കിയത്, എല്ലാരും തമ്പുരാട്ടീന്നു വിളിച്ചു വിളിച്ചു അത് തമ്പാട്ടിയായി ഒടുക്കം അവളും മറന്നു ലഷ്മി എന്ന പേര്. ഇപ്പൊ എത്ര കൊല്ലായി അവള് മരിച്ചിട്ട് , എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഒരു ദീര്‍ഘ നിശ്വാസത്തോടെ വല്യുമ്മ പറഞ്ഞവസാനിപ്പിക്കും പോലെ താടിക്ക് കൈ കൊടുത്തിരുന്നു , മഴ നനഞ്ഞ് കാട് വളര്‍ന്നു വീഴാറായി കിടക്കുന്ന വീട് ഞാന്‍ ജനലിലൂടെ നോക്കി , ഊര്‍ന്നു വീഴുന്ന മഴയില്‍ ആ വീടിനു മുന്നില് തംബാട്ടി നില്‍കുന്ന പോലെ തോന്നി , വളഞ്ഞ ശരീരത്തെ താങ്ങി നിര്‍ത്തുന്ന വടിയുമായി മുറ്റത്തേക്ക് മുറുക്കാന്‍ ചുവപ്പ് നീട്ടി തുപ്പുന്ന തംബാട്ടി .

Advertisement

 

 97 total views,  1 views today

Advertisement
Entertainment30 mins ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment11 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment12 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment12 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured13 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment13 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment14 hours ago

മലയാളിയായ ആദ്യ ബോളിവുഡ് നടി പത്മിനിയുടെ 16-ാം ചരമവാർഷികം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment11 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment12 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured1 day ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment2 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »