ഈ കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകാന്‍ ശശി തരൂരിനെ ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായി തന്നെ ക്ഷണിച്ച മോദിയെ തരൂര്‍ പ്രശംസിച്ചിരുന്നു. മോഡി പ്രശംസയുടെ പേരില്‍ തരൂരിനെതിരെതിരെ സുധീരനും ചെന്നിത്തലയും ഒക്കെ രംഗത്ത്.
ശശി തരൂര്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കെണിയില്‍ വീണതാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരുവനന്തപുരം എംപി ശശി തരൂര്‍ പുകഴ്ത്തുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. പാര്‍ട്ടിയില്‍ ഇതിനെതിരെ ശക്തമായ അഭിപ്രായമുണ്ടെന്നും തരൂരിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
എന്നാല്‍ ഇതിനെയൊക്കെ നിരസിച്ചു കൊണ്ട് തരൂര്‍ രംഗത്ത് എത്തി. ബിജെപിക്ക് അനുകൂലമായ നിലപാട് താന്‍ സ്വീകരിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണ നല്‍കുന്നത് കൊണ്ട് താന്‍ ബിജെപിയുടെ ആളാവില്ലെന്നും തരൂര്‍ പറഞ്ഞു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അനുകൂലിക്കുന്നില്ല.
താന്‍ ബിജെപിക്ക് അനുകൂലമായ നിലപാട് താന്‍ സ്വീകരിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണ നല്‍കുന്നത് കൊണ്ട് താന്‍ ബിജെപിയുടെ ആളാവില്ലെന്നും തരൂര്‍ പറഞ്ഞു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അനുകൂലിക്കുന്നില്ല. ചില നേതാക്കളുടെ പ്രവൃത്തിയെയാണ് പിന്തുണച്ചത്. ബിജെപിയുടെ നല്ല കാര്യങ്ങളേക്കാള്‍ കോട്ടങ്ങളാണ് ഏറെയുള്ളതെന്നും തരൂര്‍ വ്യക്തമാക്കി.