“..തരൂര്‍ ഇനി മോഡിയെ പുകഴ്ത്തണ്ട..” – കെപിസിസി

    200

    NarendraMod

    തിരുവനനതപുരം എംപി ശശി തരൂരിന് കെപിസിസി മുന്നറിയിപ്പ്..!!! ഇനി മോഡിയെ പറ്റി മിണ്ടരുത് എന്നാണ് മുന്നറിയിപ്പിന്റെ ഉള്ളിലിരിപ്പ്.

    നരേന്ദ്ര മോഡിയെ പ്രശംസിക്കുന്നത് ശശിതരൂര്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. മോഡിയെ പുകഴ്ത്തി സംസാരിക്കുന്നത് ശരിയായില്ലെന്നും ഇക്കാര്യത്തില്‍ കെ.പി.സി.സിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും ഹസന്‍ കൂട്ടിചേര്‍ത്തു.

    ശശി തരൂര്‍ മോഡിയുടെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാകുകയാണ് എന്നും സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാനുള്ള തരൂരിന്റെ ശ്രമം പ്രതിഷേധാര്‍ഹമാണെന്നും കെപിസിസി വിലയിരുത്തി.