എന്തൊക്കെയാണ് തിരുവനന്തപുരത്ത് വരും ദിവസങ്ങളില്‍ നടക്കാന്‍ പോകുന്നത് ??? ആര്‍ക്കും ഒരു പിടിയും ഇല്ല.!
കേവലം ഒരു മോഡി സ്തുതിയുടെ പേരിലാണ് തരൂരിനെതിരെ ഇപ്പോള്‍ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനെക്കാള്‍ വലിയ അപരാധങ്ങള്‍ ചെയ്തപ്പോഴും വലിയ വിവാദങ്ങള്‍ ഉണ്ടായപ്പോഴും ശശി തരൂരിന് ഒരു പോറലും ഏറ്റില്ല.
ഇന്ത്യയിലെ സാധാരണക്കാരുടെ വിമാനയാത്രയെ കളിയാക്കിക്കൊണ്ടുള്ള കന്നുകാലി ക്ലാസ്, ഐപിഎല്‍ കോഴ വിവാദം, നെഞ്ചില്‍ കൈവച്ച് അമേരിക്കന്‍ സ്റ്റൈലിലുള്ള ദേശീയ ഗാനം, സുനന്ദയുടെ മരണം അങ്ങനെ പോകുന്നു സംഭവങ്ങള്‍…വിവാദങ്ങള്‍ പിന്തുടര്ന്നപ്പോള് ഒക്കെ തരൂരിനെ സോണിയയും രാഹുലും കാത്തു.
ഇത്രയും അറിവും ലോക പരിചയവും ഉണ്ടായിട്ടും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ശശി തരൂരിനെതിരെ എടുത്ത പല നിലപാടുകളും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ തരൂരിനെ താങ്ങി നിര്‍ത്തിയത് ഹൈക്കമാന്റാണ്. ആ ഹൈക്കമാന്‍ഡിന്റെ പിന്തുണ കൂടി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ശശി തരൂരിന് രാഷ്ട്രീയം മടുത്തു തുടങ്ങി. ഇപ്പോള്‍ പഴയ തട്ടകമായ യു.എന്നിലേക്കാണ് നോട്ടം.
ഇപ്പോഴത്തെ യുഎന്‍ സെക്രട്ടറി ജനറലിന്റെ സ്ഥാനം അടുത്തവര്‍ഷം അവസാനിക്കും. അപ്പോള്‍ വരുന്ന ഒഴിവിലേക്ക് ശശി തരൂരിനെ ഇറക്കാനാണ് ബിജെപിയുടെ ശ്രമം.
ലോകം അറിയപ്പെടുന്ന ഒരു പ്രഗത്ഭനാണ് ശശി തരൂര്‍. മാത്രവുമല്ല ശശി തരൂര്‍ മത്സര രംഗത്തേക്ക് വന്നാല്‍ എംപി സ്ഥാനം രാജിവയ്ക്കേണ്ടി വരും. അപ്പോള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് വരും. അങ്ങനെ ഒ. രാജഗോപാലിനെ ജയിപ്പിച്ചെടുക്കാന്‍ ബിജെപിക്കാവും. കേരളത്തില്‍ ഒരു അക്കൗണ്ട് തുറന്നാല്‍ പിന്നെ എല്ലാം എളുപ്പമാകുമെന്നാണ് മോഡി അടക്കമുള്ളവരുടെ കണക്കുകൂട്ടല്‍. ചുരുക്കത്തില്‍ തരൂരിനും നേട്ടം ബിജെപിക്കും നേട്ടം.
ബാക്കി നമ്മുക്ക് കാത്തിരുന്നു കാണാം…