തലകുത്തി നിന്നിട്ടും ഹിറ്റ്‌ ഉണ്ടാക്കാന്‍ കഴിയാത്ത ജയറാമിന്റെ പതിനെട്ടാമത്തെ അടവ് !

164

new

ഇറങ്ങുന്ന ചിത്രങ്ങള്‍ മുഴുവന്‍ നിരത്തി പരാജയപ്പെടുന്നത് ജയറാമിന് ഇപ്പോള്‍ ഒരു പുത്തരിയല്ല. ഇറങ്ങുന്ന മുറയ്ക്കു പരാജയപ്പെടുക എന്നത് അദ്ദേഹത്തിന്റെ വിധിയായി മാറി കഴിഞ്ഞു. തലകുത്തി നിന്നിട്ടും ഹിറ്റ്‌ ഉണ്ടാക്കാന്‍ കഴിയാത്ത ജയറാമിന്റെ പതിനെട്ടാമത്തെ അടവ് ആണ് മലയാളികള്‍ ഇനി കാണാന്‍ പോകുന്നത്.

അടുത്തടുത്തായി വ്യത്യസ്തമായ മൂന്നു ജയറാം ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തും.

ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപിയാണ് ഈ മാസം ഒടുവില്‍ തിയറ്ററിലെത്തുന്നത്. സര്‍ സിപി കോമഡിക്കു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഹണി റോസ് ആണ് നായിക. എസ്. സുരേഷ്ബാബുവിന്റെതാണ് തിരക്കഥ. സീമയും രോഹിണിയും വളരെ പ്രാധാന്യമുള്ള വേഷങ്ങറളാണ് സര്‍ സിപിയില്‍ ചെയ്യുന്നത്.

ഈ ചിത്രത്തിനു തൊട്ടുപിന്നാലെ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രവും റിലീസ് ചെയ്യുന്നുണ്ട്. അതില്‍ റിമി ടോമിയാണ് നായിക. സീരിയലിനു കഥയെഴുതുന്ന ആളായിട്ടാണ് ജയറാം അഭിനയിക്കുന്നത്.

ഇതിനു പുറമെ കമല്‍ഹാസനൊപ്പമുള്ള ഉത്തമവില്ലനും ഉടന്‍ തിയറ്ററിലെത്തും. ജയറാമിന്റെ മൂന്നുചിത്രങ്ങളാണ് ഒന്നിനു പിറകെയായി തിയറ്ററിലെത്തുന്നത്.

ഇതില്‍ ഏതെല്ലാം ജയറാമിനു ഗുണം ചെയ്യുമെന്നു കാണാം.