Untitled-1

നമ്മുടെ വികാരങ്ങളും, തലച്ചോറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയുവാനാഗ്രഹിക്കുന്നവര്‍ക്കയി ഞാനിതാ ഈ ലേഖനം സമര്‍പ്പിക്കുന്നു. എല്ലാ ജീവികളേക്കാളും ഉയര്‍ന്ന തലച്ചോറും, ബുദ്ധിശക്തിയും മനുഷ്യരായ നമുക്കുണ്ട്. ചിന്തിക്കുന്നതിനും, വിവേചിച്ചറിയുന്നതിനുമുള്ള ശക്തിയും കഴിവും നമുക്കുണ്ട്. നാം കടന്നു പോകുന്ന വഴിയരികില്‍ ഒരു പാമ്പിനെ അറിയാതെ സ്പര്‍ശിച്ചാല്‍ പാമ്പ് ഉടനെ പ്രതികരിക്കുന്നു. പ്രതികരണം ശീല്‍ക്കാരം പുറപ്പെടുവിച്ചോ, ദംശനം ടെത്തിയോ ആയിരിക്കും. തിരക്കുള്ള ഒരു ബസ്സില്‍ നാം യാത്ര ചെയ്യുമ്പോള്‍ സഹയാത്രീകനായ ഒരാള്‍ കാലില്‍ ചവുട്ടിപ്പോയാല്‍ നാം ഒരു നിമിഷം ചിന്തിച്ച ശേഷം പ്രതികരിക്കുകയോ , പ്രതികരിക്കാതിരിക്കുകയോ ചെയ്യാം.

നമ്മുടെ തലച്ചോറിന്റെ ഒരു ഭാഗമാണ് കോര്‍ട്ടക്‌സ് ( cortex). കോര്‍ട്ടക്‌സിനെ 4 ഭാഗമായി തിരിച്ചിരിക്കുന്നു. ഇവക്ക് ക്ഷതമോ, പരിക്കോ ഏല്‍ക്കുമ്പോള്‍ മനുഷ്യര്‍ക്ക് ചില മാനസ്സീക വൈകല്യങ്ങളോ, രോഗങ്ങളോ സംഭവിക്കുന്നു.

FRONTAL എന്ന ഭാഗത്തിന് ക്ഷതമോ പരിക്കോ സംഭവിക്കുമ്പോള്‍ വ്യക്തിത്വ തകരാറുകള്‍ സംഭവിക്കുന്നു. വ്യക്തിത്വത്തില്‍ മാറ്റം വരുന്നു. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. പക്വതയില്‍ നിന്ന് ശിശുതര പ്രവര്‍ത്തിലേക്ക് തിരിയുന്നു.

TEMPORAL എന്ന ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഉല്‍കണ്ഠയും, ഭയവും, വിഷാദവും ഉണ്കുന്നു. കാതില്‍ ആരോ പറയുന്നതുപോലെ തോന്നും. കണ്ണില്‍ പല രൂപങ്ങളും തെളിഞ്ഞു കാണുന്നതായി പറയും. അധികരിച്ച സംസാരം ഉണ്ടാകും. ചിന്തകള്‍ ഒന്നിനു പുറകെ ഒന്നായി അവിരാമം വന്നുകൊണ്ടിരിക്കും.

OCCIPITAL എന്ന ഭാഗത്തിനാണ് തകരാറ് സംഭവിച്ചതെങ്കില്‍ വസ്തുവില്ലാതെ വസ്തുക്കളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ്. (പഞ്ചേന്ദ്രീയങ്ങള്‍ക്ക് അനുഭവ യോഗ്യമല്ലാത്ത ശ്രവണവും, ദര്‍ശനവും).

PARIETAL ഈ ഭാഗത്തിനാണ് തകരാറ് സംഭവിച്ചതെങ്കില്‍ വിഷാദവും, ഉല്‍കണ്ഠയും കാണും.

LIMBIC SYSTEM (BRAIN): തലാമസ്, ഹൈപ്പോ തലാമസ്സ്, തുടങ്ങിയ ഭാഗങ്ങള്‍
അടങ്ങിയ കൂട്ടത്തെ LIMBIC SYSTEM വിളിക്കപ്പെടുന്നു.

PRECIPITATING FACTOR എന്നാല്‍ ഒരുരോഗം ഉണ്ടാകുവാനുള്ള അവസ്ഥയും കരണത്തേയും കുറിക്കുന്നു.

PREDISPOSING FACTOR എന്നാല്‍ രോഗകാരണം മൂലം രോഗിയില്‍ വന്ന വ്യക്തിത്വത്തിലുള്ള മാറ്റത്തെ കുറിക്കുന്നു.

 

You May Also Like

മെക്‌സിക്കോയില്‍ ഉയരുന്നു, ആളുകള്‍ ഇല്ലാത്ത ഒരു ഹൈടെക്ക് നഗരം

ആധുനിക സങ്കേതങ്ങള്‍ പരീക്ഷിച്ച് നോക്കുവാന്‍ മനുഷ്യവാസം ഇല്ലാത്ത ഒരു നഗരം കെട്ടിപ്പടുക്കുന്നു.

സ്ത്രീ ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്.!

റോഡില്‍ വാഹനവുമായി ഇറങ്ങുന്ന പുരുഷന്‍മാര്‍ തന്നെ സുരക്ഷിതരല്ല. പിന്നെ സ്ത്രീകളുടെ കാര്യം പറയാനുണ്ടോ?

ഓണ്‍ലൈന്‍ ഷോപ്പിംഗ് റീട്ടെയ്ല്‍ രംഗം തകര്‍ക്കുന്ന വിധം

ഇന്റെര്‍നെറ്റിലൂടെ ഉല്‍പ്പനങ്ങള്‍ വാങ്ങാമെന്ന് ഒരു കാലത്ത് മലയാളികള്‍ അറിഞ്ഞപ്പോള്‍ പലരും പറഞ്ഞു ‘ഇതൊക്കെ ബൂര്‍ഷ്വാ ഇടപാടാണ്, അമേരിക്കയിലൊക്കെ ഈ സംഗതി നടക്കുമായിരിക്കും’. എന്നാല്‍ ആ ധാരണകള്‍ മലയാളികള്‍ തന്നെ തിരുത്തിക്കുറിച്ചു. ഇന്ന് കേരളത്തിലെ കൊറിയര്‍ സര്‍വീസുകളുടെ പല ഔട്ട്‌ലെറ്റുകളിലും നൂറുകണക്കിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഷിപ്പ്‌മെന്റുകള്‍ ഡെലിവറി കാത്തുകിടക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നാല്‍ ക്രെഡിറ്റ് കാര്‍ഡും, പേപാലും മറ്റും ഉള്ളവര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം എങ്ങോ പോയിമറഞ്ഞു. പരിചയമുള്ള കടയില്‍ നിന്നും മേടിച്ചാല്‍ മാത്രമേ വിശ്വാസ്യത ഉണ്ടാവൂ എന്ന ധാരണയും അപ്രത്യക്ഷമായി. ഫ്‌ലിപ്പ്കാര്‍ട്ട് (flipcart) പോലെയുള്ള സാധ്യതകള്‍ മലയാളി ഇന്നങ്ങേയറ്റം ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. വെറും ക്ലിക്കുകളുടെ അകലത്തില്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ദേശിച്ച സാധനം കുറഞ്ഞവിലയില്‍ നമ്മുടെ കൈകളില്‍ ആകര്‍ഷകമായ പാക്കിങ്ങില്‍ എത്തിയാല്‍ പിന്നെന്തിനു കടയില്‍ പോയി കഷ്ടപ്പെടണം എന്ന ന്യൂ ജനറേഷന്‍ സങ്കല്‍പം ഇവിടെയും എത്തിത്തുടങ്ങി.

ขอบคุณ ครับ (കാപ്പ് ഖൂണ്‍ ക്രാപ്പ്) – ജോഷി കുര്യന്‍

വണ്ടിയില്‍ കേറി ഞാന്‍ കൂട്ടുകാരോട് പറഞ്ഞു : ‘അയാള്‍ എതോ ഒരു ചന്ദ്രനെ കുറിച്ച് പറഞ്ഞ പോലെ തോന്നുന്നു.’ അവര്‍ ചിരിച്ചു തള്ളി