തലമുടി പട്ടുപോലെ മൃദുലം ആകാനുള്ള വഴികള്‍

0
883

01

അധികം എണ്ണ തെക്കാതിരിക്കുക. എന്ന് വച്ച് തീരെ എണ്ണ ഇല്ലാതെയുമിരിക്കരുത്. ആഴ്ചയില്‍ രണ്ടു തവണ എങ്കിലും എണ്ണ തേക്കാം.

ദിവസവും മുടി കഴുകിയില്ലെങ്കില്‍ മുടിയില്‍ അഴുക്കു പിടിക്കും എന്നത് തെറ്റിധാരണ മാത്രം ആണ്.ദിവസവും മുടി കഴുകുമ്പോള്‍ മുടി നനയുന്നു എന്ന് മാത്രമേ ഉള്ളു.അഴുക്ക് നീക്കം ചെയ്യപ്പെടുന്നില്ല.ദിവസേനെ ഉള്ള മുടികഴുകള്‍ ചെറിയ തോതില്‍ മുടി കൊഴിയാന്‍ കാരണം ആകുന്നു. അത് കൊണ്ട് മുടികഴുകുന്നത് ഒന്നോ രണ്ടോ ദിവസം ഇടവിട്ട് ചെയ്യാം .

ആഴ്ചയില്‍ ഒരു തവണ ഷാമ്പു ഉപയോഗിക്കാം .വളരെ വീര്യം കുറഞ്ഞത് ആയിരിക്കണം.തലയോട്ടിയില്‍ നേരിട്ട് തേച്ചു പിടിപ്പിക്കരുത് .കുറച്ചു വെള്ളത്തില്‍ കലക്കി പതപ്പിച്ചു മാത്രം ഉപയോഗിക്കുക .അതിനു ശേഷം കണ്ടിഷനര്‍ ഉപയോഗിക്കുക.ഷാമ്പു വിത്ത് കണ്ടിഷനര്‍ വിപണിയില്‍ കിട്ടുമെങ്കിലും രണ്ടും വേവ്വേറെ ആയിട്ടുള്ളത് ഉപയോഗിക്കുന്നതാണ് നല്ലത് .

പുറത്ത് പോകുമ്പോള്‍ ഹെയര് സിറം ഉപയോഗിക്കുക .ഇത് മുടിക്ക് തിളക്കം പകരുന്നു.സൂര്യരശ്മികളില്‍ നിന്നും സംരക്ഷണവും നല്കുന്നു.ഇത് തലയോട്ടിയില്‍ തെക്കരുത്.മുടി ഇഴകളില്‍ മാത്രം പുരട്ടുക.

മുടി കഴുകുന്ന വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിക്കുക.ഇത് താരന്‍ അകറ്റി മുടിക്ക് മൃദുത്വം നല്കുന്നു.

കുളിക്കുന്നതിനു മുന്പ് മുടിയില്‍ മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക .

ചെമ്പരത്തി പൂവും ഇലയും തുളസിയും ചേര്ത് താളി ആക്കി തലമുടിയില്‍ തെക്കുക.

ഇടയക്ക് മുടിക്ക് ആവി കൊള്ളിക്കുക.

മാസത്തില്‍ ഒരിക്കല്‍ ബിയര് തെക്കാം .ഇത് മുടിക്ക് തിളക്കം നല്കുന്നു.

മാസത്തില്‍ ഒരിക്കല്‍ ഹെന്ന അല്ലെങ്കില്‍ ഹെയര് സ്പാ ചെയ്യുക .