12

തലമുടി വളരാന്‍ മൈലാഞ്ചി നീരും കോഴിമുട്ടയും നല്ലതാണ്. മൂന്നു സ്പൂണ്‍ മൈലാഞ്ചി നീര്, ഒരു ഗ്ലാസ് കട്ടന്‍ ചായയില്‍ ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക. രാവിലെ അതില്‍ രണ്ട് മുട്ട, നാലു സ്പൂണ്‍ തൈര്, പകുതി നാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഇതു കഴുകിക്കളയാം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പുവും ഉപയോഗിക്കാം.

മുടിയുടെ വളര്‍ച്ചയ്ക്കു സഹായകമായ പ്രോട്ടീന്‍ നല്‍കാന്‍ മുട്ട സഹായിക്കും. ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. മുടിയില്‍ പ്‌ളാസ്റ്റിക് ഷവര്‍ ക്യാപ്പിട്ട് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിയുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

ആഴ്ചയില്‍ മൂന്നു തവണ ഇങ്ങനെ ചെയ്താല്‍ മികച്ച ഫലം ലഭിക്കും. മുട്ടയുടെ മഞ്ഞക്കരുവും വെള്ളക്കരുവും തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം തല കഴുകുന്നതും നല്ലതാണ്. ഒരു കപ്പ് നിറയെ ചെമ്പരത്തി ഇതളുകള്‍ എടുത്ത് ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി അല്‍പ്പം ഒലിവ് ഓയിലും ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കുക.

You May Also Like

മലയാളിയുടെ സ്വന്തം അസുഖം “ഗ്യാസ്”..! അസിഡിറ്റി ഒഴിവാക്കാന്‍ ചില വഴികള്‍

ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ചിലര്‍ക്ക് വയറു വേദന..അങ്ങനെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ പലതാണ്. ഇങ്ങനെ നമ്മളെ വലയ്ക്കുന്ന ഈ അസുഖത്തെ എങ്ങനെ നേരിടാം

ഇറച്ചികൾ എത്ര തരം ?

നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ള ഇറച്ചികളിൽ പൊതുവെ മാമ്മലുകളുടെ (mammal)ഇറച്ചിയെ രണ്ടായി തരം തിരിക്കാം.

പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട

കോവിഡ് ഒരു വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യത്തിൽ നിപ്പയുടെ വാർത്ത കൂടി വരുന്നത് പലരിലും ആശങ്ക ജനിപ്പിക്കും. ആശങ്കകൾ സ്വാഭാവികം തന്നെ. പക്ഷേ, കോവിഡ് പോലെ

കണ്ണുസംരക്ഷണത്തിന് അഞ്ച് വഴികള്‍

ജീവജാലങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ പ്രാധാന്യത്തെ മിക്കവരും അവഗണിക്കാറാണ് പതിവ്. കണ്ണിനെ നന്നായി ശ്രദ്ധിക്കേണ്ടതാണ്. പ്രായംചെല്ലുന്തോറും കാഴ്ചശക്തി കുറഞ്ഞുവരുന്നത് നമുക്ക് അറിയാവുന്നതാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ കണ്ണിന്റെ വേഗത്തിലുള്ള നാശത്തെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും.