Untitled-1

തലവെട്ടി മാറ്റപ്പെട്ട ഒരു വിഷപാമ്പ്‌ കടിച്ചാല്‍ മരണം സംഭവിക്കുമോ..? സംഭവിക്കും എന്ന് ഇന്ന് തെളിയിക്കപ്പെട്ടു. സൂപ്പുണ്ടാക്കാനായി തല വെട്ടിമാറ്റപ്പെട്ട മൂര്‍ഖന്റെ കടിയേറ്റ് പാചക്കാരന്‍ മരിച്ചു.

ദക്ഷിണ ചൈനയിലെ ഗുവാന്‍ഡംഗ് പ്രവിശ്യയിലാണ് സംഭവം. ഇന്തോനേഷ്യയില്‍ നിന്ന് എത്തിച്ച അപൂര്‍വ ഇനം മൂര്‍ഖനാണ് പെന്‍ഫാന്‍ എന്ന 44കാരനെ കടിച്ചത്. പാചകം ചെയ്യുന്നതിനിടെ നേരത്തെ വെട്ടിമാറ്റിയ മൂര്‍ഖന്റെ തല പെന്‍ഫാന്റെ കൈയില്‍ കടിക്കുകയായിരുന്നു. തല മുറിച്ച് മാറ്റപ്പെട്ട് 20 മിനുട്ടിന് ശേഷമാണ് സംഭവം. ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൈനയിലെ വന്‍കിട ഹോട്ടലുകളില്‍ മാത്രമാണ് ഇന്തോനേഷ്യന്‍ സ്പിറ്റിംഗ് കോബ്ര എന്ന ഇനത്തില്‍പ്പെട്ട ഈ പാമ്പിന്‍ സൂപ്പ് തയ്യാറാക്കുന്നത്. തലയറുത്തുമാറ്റപ്പെട്ടാലും മണിക്കൂറുകളോളം മൂര്‍ഖന്‍ പാമ്പുകളില്‍ ജീവന്‍ അവശേഷിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

 

You May Also Like

മരത്തില്‍ കെട്ടിയിട്ട 3 എലികളുടെ ചിത്രം ചൈനയില്‍ വൈറലായി മാറി !

തങ്ങളുടെ പുതുതായി പണിത ഓഫീസില്‍ കയറി നിരങ്ങിയ 3 എലികളെ കയ്യോടെ പിടികൂടി ഒരു മരത്തില്‍ നൈലോണ്‍ നൂലുപയോഗിച്ച് കെട്ടിയിട്ട ഫോട്ടോ ചൈനയില്‍ വൈറലായി മാറി.

ആപ്പിള്‍ സ്റ്റോറില്‍ കയറി ഐ ഫോണ്‍ വളച്ചു നോക്കുന്ന മണ്ടന്മാര്‍ – വീഡിയോ …

മണ്ടന്മാരായ പയ്യന്മാര്‍ തങ്ങളുടെ മുഖവും വീഡിയോയില്‍ കാണിച്ചിട്ടുണ്ട് പരസ്പരം പേര് വിളിച്ചും ഐഡന്റിറ്റിയും വ്യക്തമാക്കി.

കൊലക്കേസില്‍ നിര്‍ണായക സാക്ഷിയായി ടാംഗോ എന്ന നായ.!!!

മധ്യഫ്രാന്‍സിലെ ടോര്‍സ് നഗരത്തിലുള്ള കോടതിയില്‍ കൊലപാതകക്കേസില്‍ നിര്‍ണായക സാക്ഷിയായി ടാംഗോ എന്ന നായയെ ഹാജരാക്കി.

നേര്‍ച്ചയായി മൊട്ടയടിക്കുന്നവരുടെ കേശം എവിടെയാണ് എത്തുന്നത്‌ എന്നറിയാമോ ? : വീഡിയോ

തല മൊട്ടയടിക്കല്‍ പലര്‍ക്കും വിശ്വാസത്തിന്റെ ഭാഗമാണ് എന്നാല്‍ ഈ കേശം മുഴുവന്‍ ചെന്നെത്തുന്നത് എവിടെയാണ് എന്നറിയാമോ ?