തലമുറിച്ച മൂര്‍ഖന്‍ കടിച്ചാല്‍ മരിക്കുമോ..??

0
430

Untitled-1

തലവെട്ടി മാറ്റപ്പെട്ട ഒരു വിഷപാമ്പ്‌ കടിച്ചാല്‍ മരണം സംഭവിക്കുമോ..? സംഭവിക്കും എന്ന് ഇന്ന് തെളിയിക്കപ്പെട്ടു. സൂപ്പുണ്ടാക്കാനായി തല വെട്ടിമാറ്റപ്പെട്ട മൂര്‍ഖന്റെ കടിയേറ്റ് പാചക്കാരന്‍ മരിച്ചു.

ദക്ഷിണ ചൈനയിലെ ഗുവാന്‍ഡംഗ് പ്രവിശ്യയിലാണ് സംഭവം. ഇന്തോനേഷ്യയില്‍ നിന്ന് എത്തിച്ച അപൂര്‍വ ഇനം മൂര്‍ഖനാണ് പെന്‍ഫാന്‍ എന്ന 44കാരനെ കടിച്ചത്. പാചകം ചെയ്യുന്നതിനിടെ നേരത്തെ വെട്ടിമാറ്റിയ മൂര്‍ഖന്റെ തല പെന്‍ഫാന്റെ കൈയില്‍ കടിക്കുകയായിരുന്നു. തല മുറിച്ച് മാറ്റപ്പെട്ട് 20 മിനുട്ടിന് ശേഷമാണ് സംഭവം. ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൈനയിലെ വന്‍കിട ഹോട്ടലുകളില്‍ മാത്രമാണ് ഇന്തോനേഷ്യന്‍ സ്പിറ്റിംഗ് കോബ്ര എന്ന ഇനത്തില്‍പ്പെട്ട ഈ പാമ്പിന്‍ സൂപ്പ് തയ്യാറാക്കുന്നത്. തലയറുത്തുമാറ്റപ്പെട്ടാലും മണിക്കൂറുകളോളം മൂര്‍ഖന്‍ പാമ്പുകളില്‍ ജീവന്‍ അവശേഷിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു