തലയുടെ ക്രിക്കറ്റ് പ്രാന്ത് സെറ്റിലും സൈറ്റിലും വൈറലാകുന്നു

197

തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ അജിത്ത് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സംസാര വിഷയം.

ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞു. തല 56 എന്ന് താത്കാലികനാമമിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിയ്ക്കുന്നത്. ബ്രേക്ക് ടൈമില്‍ അജിത്ത് ശരിക്കും ക്രിക്കറ്റ് കളിയ്ക്കുകയാണോ, അല്ല സിനിമയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ ആരും ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. എന്ത് തന്നെയായാലും അജിത്ത് നന്നായി ക്രിക്കറ്റ് കളിയ്ക്കുന്നുണ്ട്.

തലയുടെ ക്രിക്കറ്റ് കളി ഒന്ന് കണ്ടു നോക്കു.