തലവെട്ടിനു നേതൃത്വം കൊടുക്കാന്‍ അല്‍ ഖ്വായ്ദ പുതിയ ആളെ നിയമിച്ചു !

  202

  new1

  എന്താ സംഭവം എന്ന് മനസിലായോ?

  അതായത്, അല്‍ ഖ്വായ്ദ നേതാവ് നാസിര്‍ അല്‍ വുഹൈഷി കഴിഞ്ഞ ദിവസം അമേരിക്കയുടെ ദ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അങ്ങനെ തല നഷ്ട്ടപ്പെട്ടു ഒന്ന് ഒതുങ്ങി ഇരിക്കുകയായിരുന്നു ലോകത്തെ ഏറ്റവും ക്രൂരരായ ഭീകര സംഘടന.

  പക്ഷെ ഇപ്പോള്‍ വുഹൈഷിയുടെ പിന്‍ഗാമിയായി കാസിം അല്‍ റിമിയെ നിയമിച്ചുകഴിഞ്ഞു.  യെമനില്‍ വുഹൈഷിയുടെ പ്രതിപുരുഷനെ പോലെ ആയിരുന്നു കാസിം അല്‍ റിമി പ്രവര്‍ത്തിച്ചിരുന്നത്അഞ്ച് ദശലക്ഷം അമേരിക്കന്‍ ഡോളറാണ് അമേരിക്ക റിമിയുടെ തലയ്ക്കിട്ടിരിയ്ക്കുന്ന വില.

  അല്‍ റിമിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണങ്ങള്‍ക്ക് അവര്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒസാമ ബിന്‍ ലാദനും വുബൈഷിയ്ക്കും ഒപ്പം പ്രവര്‍ത്തിച്ച റിമിയാണ് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വായ്ദ ശക്തമാക്കിയത്.